Search
  • Follow NativePlanet
Share
» »പുളിമരത്തിൽ നിന്നും വന്ന വിഷ്ണുവിനെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രം!!

പുളിമരത്തിൽ നിന്നും വന്ന വിഷ്ണുവിനെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രം!!

ആന്ധ്രാപ്രദേശിലെ അന്തപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിൻടാല വെങ്കിട്ടരാമന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

By Elizabath Joseph

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകൾ വിചിത്രങ്ങളാണ്. ആരെയും അതിശയിപ്പിക്കുന്ന ഐതിഹ്യങ്ങളും വിശ്വാസികളെ വിശ്വാസത്തിലേക്ക് കൂടുതൽ നയിക്കുന്ന കഥകളും ഒക്കെയായി ഭക്തരെ ആകർഷിക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
ഗണപതിയെ മകനായി ലഭിക്കുവാൻ പാർവ്വതി തപസ്സനുഷ്ഠിച്ച ക്ഷേത്രവും പരമശിവൻ പശുവിന് മോക്ഷം നല്കിയ ക്ഷേത്രവും പരമശിവന്ഡ മകനെ ഗുരുവായി ആരാധിക്കുന്ന ക്ഷേത്രവും തിരിഞ്ഞു നോക്കിയാൽ മനുഷ്യനെ കല്ലാക്കുന്ന ക്ഷേത്രവും ഒക്കെ നമ്മുടെ നാട്ടിലെ അത്ഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങളാണ്.

അത്തരത്തിൽ വളരെ വ്യത്യസ്തമയ ഉത്ഭവ കഥയുള്ള ഒരു ക്ഷേത്രമാണ് ചിന്താല വെങ്കിട്ടരാമന ക്ഷേത്രം. ആന്ധ്രാപ്രദേശിലെ അന്തപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിൻടാല വെങ്കിട്ടരാമന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം.

എവിടെയാണ് ഈ ക്ഷേത്രം?

എവിടെയാണ് ഈ ക്ഷേത്രം?

വിശ്വാസങ്ങളുടെയും വ്യത്യസ്തങ്ങളായ കഥകള്‍ പറയുന്ന ക്ഷേത്രങ്ങളുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആന്ധ്രാ പ്രദേശിൽ തന്നെയാണ് ചിൻടാല വെങ്കിട്ടരാമന ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ അനന്തപൂർ ജില്ലയിലെ തടിപട്രി ഗാമത്തിലാണ് ഈ ക്ഷേത്രമുള്ളത്.
അനന്തപൂരിൽ നിന്നും 56.6 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തപൂർ-തടിപട്രി-ഗുണ്ടൂർ പാത വഴി ഒരുമണിക്കൂറിലധികം സമയമെടുക്കും ഇവിടെയെത്താൻ.
ബല്ലാരിയിൽ നിന്നും 157 കിലോ മീറ്ററും ബെംഗളുരുവിൽ നിന്നും 267 കിലോമീറ്ററും ആന്ധ്രാ പ്രദേശിലെ ലേപാക്ഷിയിൽ നിന്ന് 172 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്.

വെങ്കിട്ടരാമന ക്ഷേത്രം സന്ദർശിക്കാൻ പറ്റിയ സമയം

വെങ്കിട്ടരാമന ക്ഷേത്രം സന്ദർശിക്കാൻ പറ്റിയ സമയം

ആന്ധ്രയിലെ കൊടും ചൂട് നിലനിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് അനന്തപൂർ. അതുകൊണ്ടുതന്നെ വേനൽക്കാലങ്ങളിൽ ശരാശരിയിലും ഏറെ മുകളിലായിരിക്കും ഇവിടെ ചൂട് അനുഭവപ്പെടുക. കാലാവസ്ഥയും സമയവും സാഹചര്യങ്ങളും ഒക്കെ മാറ്റി നിർത്തി സ്ഥലങ്ങൾ സന്ദർശിക്കുവാൻ താല്പര്യം കാണിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്താം. എന്തു തന്നെയായാലും ഇവിടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ്.
രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞ് നാലുമണി മുതൽ എട്ടു മണി വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക.
ദീപാവലി, രാമനവമി, ബ്രഹ്മോത്സവം, തുടങ്ങിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ഇവ ഒക്ടോബർ മാസത്തിലാണ് നടക്കുക.

PC:Dr Murali Mohan Gurram

പുളിമരത്തിൽ നിന്നും വന്ന വിഷ്ണുവിൻറെ കഥ

പുളിമരത്തിൽ നിന്നും വന്ന വിഷ്ണുവിൻറെ കഥ

അനന്തപൂർ ചിൻടാല വെങ്കിട്ടരാമന ക്ഷേത്രത്തിന്റെ ഉൽപ്പത്തെയെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായതാണ് പുളിമരത്തിൽ നിന്നും വന്ന വിഷ്ണുവിൻറെ കഥ. ഒരിക്കൽ ഇവിടെ ആളുകളെയെല്ലാം ഭീതിയിലാക്കിക്കൊണ്ട് ഒരു വലിയ ശബ്ദം കേട്ടുവത്രെ. ഈ ശബ്ദത്തിന്റെ ഉറവിടം തേടി വന്ന ഗ്രാമീണർ ഒരു പുളിമരത്തിൽ നിന്നുമാണ് ഈ ശബ്ദം വരുന്നതെന്നാണ്. കൂടുതൽ തിരച്ചിലിനൊടുവിൽ പുളിമരത്തിന്റെ ചില്ലയിൽ നിന്നും പൊട്ടിവന്ന രീതിയിൽ വിഷ്ണുവിന്റെ ഒരു വിഗ്രഹം കണ്ടുവത്രെ. അന്നു രാത്രി നാടു ഭരിക്കുന്ന തിമ്മ നായിഡുവിന് വിഷ്ണു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് വിഗ്രഹം ലഭിച്ച സ്ഥലത്ത് തന്‌‍റെ നാമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നും അവിടെ തന്നെ ആരാധിക്കണമെന്നും ആവശ്യപ്പെട്ടത്രെ. അങ്ങനെ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രമാണ് അന്തപൂർ ചിൻടാല വെങ്കിട്ടരാമന ക്ഷേത്രം.

PC:Ramanarayanadatta astri

 പേരുവന്ന വഴി

പേരുവന്ന വഴി

തെലുഗു ഭാഷയില്‍ ചിൻടാല എന്ന വാക്കിന് പുളിമരം എന്നാണ അർഥം. അങ്ങനെ പുളിമരത്തിൽ നിന്നും കണ്ടെടുത്ത വിഷ്ണുവിന്റെ ക്ഷേത്രം എന്ന അർഥത്തിലാണ് ചിൻടാല വെങ്കിട്ടരാമന ക്ഷേത്രം അറിയപ്പെടുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ വർഷം തോറും സന്ദർശിക്കുന്ന ഈ ക്ഷേത്രം പെന്നാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. തീർത്തും ശാന്തമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനുള്ളത്. വർഷം തോറും ആഘോഷിക്കുന്ന ബ്രഹ്മോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC: rajaraman sundaram

വിറ്റാല ക്ഷേത്രവും വെങ്കിട്ടരാമന ക്ഷേത്രവും തമ്മിലുള്ള ബന്ധം

വിറ്റാല ക്ഷേത്രവും വെങ്കിട്ടരാമന ക്ഷേത്രവും തമ്മിലുള്ള ബന്ധം

വാസ്തുവിദ്യയുടെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്നതും ചരിത്രവിദ്യാർഥികൾക്കും വാസ്തു വിദ്യാരംഗത്തുള്ളവർക്കും ഒരു പാഠപുസ്കം ആയതുമായ ക്ഷേത്രമാണ് ഹംപിയിലെ വിറ്റാല ക്ഷേത്രം. വിറ്റാല ക്ഷേത്രം നിർമ്മിച്ച അതേ സമയത്തു തന്നെയാണ് അനന്തപൂരിൽ ചിൻടാല ക്ഷേത്രം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങൾക്കും ഒട്ടേറെ സാമ്യങ്ങൾ കണ്ടെത്താൻ സാധിക്കും. ക്ഷേത്രത്തിന്റെ തറയുടെ നിർമ്മിതി മുതൽ വിറ്റാല ക്ഷേത്രത്തിലെ കല്ലുകൊണ്ട് നിർമ്മിച്ച പ്രസിദ്ധമായ രഥത്തിന്റെ ചെറിയ മാതൃക വരെ ഇവിടെ കാണാം. ശില്പ ശാസ്ത്രമനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ചിൻടാല ക്ഷേത്രം നിർമ്മിച്ച തിമ്മയ്യ നായിഡു വിജയനഗര സാമ്രാജ്യത്തിലെ നഗര പ്രധാനികളിലൊരാളായിരുന്നുവത്രെ.

PC:Arian Zwegers

ക്ഷേത്രത്തിനുള്ളിലെ ക്ഷേത്രങ്ങൾ

ക്ഷേത്രത്തിനുള്ളിലെ ക്ഷേത്രങ്ങൾ

അഞ്ച് ഏക്കർ സ്ഥലത്തിനുള്ളിലായി ക്ഷേത്രവും ഉപക്ഷേത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഇടമാണിത്. ശില്പ ശാസ്ത്രമനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.രാമായണത്തിലെയും മഹാഭാരതത്തിലെയും ഭഗവത്ഗീതയിലെയും പ്രധാന സംഭവങ്ങൾ കൊത്തിവെച്ചിരിക്കുന്നത് ഗർഭഗൃഹ,രംഗ മണ്ഡപം, മുഖ മണ്ഡപം, പ്രധാന ഗോപുരം, പ്രകാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാണാൻ സാധിക്കും.
മുഖമണ്ഡപത്തിന് വിജയനഗര നിർമ്മാണ ശൈലിയനുസരിച്ചുള്ള 40 തൂണുകൾ കാണാൻ സാധിക്കും. രംഗമണ്ഡപത്തിൽ വിഷ്ണുവിന്റെ അവതാരങ്ങളെക്കുറിച്ചു വിവരിക്കുന്ന അപൂർവ്വമായ കൊത്തുപണികൾ ഉണ്ട്. ലക്ഷ്മി ദേവിക്കും ആഞ്ജനേയനുമായി സമർപ്പിച്ചിരിക്കുന്നരണ്ടു ക്ഷേത്രങ്ങൾ കൂടി ഇവിടുത്തെ മതിൽക്കെട്ടിനകത്തുണ്ട്. ഗൂട്ടി കോട്ടയിലേക്ക് ഇവിടെ നിന്നും ഒരു തുരങ്കം ഉണ്ട്. എന്നാവ്‍ അതിപ്പോൾ ഇന്ത്യൻ പുരാവസ്തു വകുപ്പ് അടച്ചിട്ടിരിക്കുകയാണ്. വിജയനഗര സാമ്രാജ്യ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന തുലാഭാര മണ്ഡപവും ഇവിടെയുണ്ട്.

PC: Pranav Sujay

 എന്തുകൊണ്ട് ഇവിടം സന്ദർശിക്കണം?

എന്തുകൊണ്ട് ഇവിടം സന്ദർശിക്കണം?

പ്രാചീന ഭാരതത്തിന്റെ വാസ്തുവിദ്യയിലും ചരിത്രത്തിലും ഒക്കെ ഇത്തിരിയെങ്കിലും താല്പര്യം കാണിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ ഈ ക്ഷേത്രം തീർച്ചയായും സന്ദർശിച്ചിരിക്കണം. മനോഹരമായ നിർമ്മാണ ശൈലിയും അതിശയിപ്പിക്കുന്ന ഐതിഹ്യങ്ങളും ആകർഷിക്കുന്ന പരിസരങ്ങളും ഒക്കെയുള്ള ഇവിടം നിങ്ങളുടെ യാത്രയ്ക്ക് എല്ലാ അർഥത്തിലും പൂർണ്ണതയേകും എന്ന കാര്യത്തിൽ സംശയമില്ല.

PC:Chittichanu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X