Search
  • Follow NativePlanet
Share
» »പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!

പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!

കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പള്ളിയുടെ വിശേഷങ്ങള്‍

By Elizabath Joseph

പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...ഒരിക്കലെങ്കിലും ആ വരികള്‍ കേള്‍ക്കാത്തവരോ ഏറ്റുപാടിയിട്ടില്ലാത്തവരോ നമ്മുടെ ഇടയില്‍ കാണില്ല. അത്രയ്ക്കും പ്രശസ്തമാണ് മലയാറ്റൂര്‍ മലയിലേക്കുള്ള തീര്‍ഥാടനം. ക്രൈസ്തവ വിശ്വാസമനുസരിച്ച് ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നു നടന്ന യേശുവിനെ സ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികള്‍ വലിയ നോയമ്പു കാലത്തും പ്രത്യേകിച്ച് ദു:ഖവെള്ളിയാഴ്ചയും മലയാറ്റൂരില്‍ എത്തുന്നത്. കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പള്ളിയുടെ വിശേഷങ്ങള്‍...

എവിടെയാണിത്?

എവിടെയാണിത്?

എറണാകുളം ജില്ലയില്‍ കൊച്ചിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് മലയാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. മലയും പെരിയാറും ചേര്‍ന്ന് അതിര്‍ത്തി തീര്‍ക്കുന്ന മലയാറ്റൂരിന് ഇതില്‍ നിന്നു തന്നെയാണ് ഈ സ്ഥലപ്പേരു ലഭിക്കുന്നതും. ആദ്യകാലങ്ങളില്‍ മലയാറ്റൂര്‍ പൊന്മല എന്ന പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ബുദ്ധ-ജൈന ക്ഷേത്രങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പൊന്നെയിര്‍ നാഥന്‍ എന്നായിരുന്നു ഇവിടെ ആരാധിച്ചിരുന്ന ദേവനെ വിളിച്ചിരുന്നത്. അങ്ങനെ പൊന്‍മല എന്ന പേരു വന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ക്രിസ്തുമതത്തിന്റെ സ്വാധീനം ഇവിടെ ശക്തമായപ്പോഴാണ് കുരിശുമുടി എന്ന് ഇവിടം അറിയപ്പെടാന്‍ തുടങ്ങിയത്.

PC:Dilshad Roshan

ക്രൈസ്തവരും മലയാറ്റൂരും

ക്രൈസ്തവരും മലയാറ്റൂരും

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് മലയാറ്റൂര്‍. ക്രൈസ്തവ സഭയുടെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ ഇവിടെ ഓരോ വര്‍ഷവും അന്‍പത് ലക്ഷത്തോളം തീര്‍ഥാടകരാണ് നോയമ്പ് കാലത്ത് എത്തുന്നത്. വലിയ നോയമ്പിലെ ദു:ഖവെള്ളിയാഴ്ചയും തുടര്‍ന്നു വരുന്ന പുതുഞായറുമാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികള്‍ എത്തുന്ന ദിവസങ്ങള്‍.

PC:Ranjithsiji

 തോമാശ്ലീഹായും മലയാറ്റൂരും

തോമാശ്ലീഹായും മലയാറ്റൂരും

ഇന്ന് കാണുന്ന മലയാറ്റൂരിന്റെ ചരിത്രം ആരംഭിക്കുന്നത് എഡി 52 ല്‍ കൊടുങ്ങല്ലൂരില്‍ സുവിശേഷ പ്രചരണത്തിനായി എത്തിയ ക്രിസ്തുശിഷ്യനായ തോമാശ്ലീഹായില്‍ നിന്നുമാണ്. വാമൊഴിയായി പറയപ്പെടുന്ന കാര്യം അനുസരിച്ച് പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനുമായി തോമാശ്ലീഹ തിരഞ്ഞെടുത്ത സ്ഥലമാണ് മലയാറ്റൂര്‍ എന്നാണ്. ഇവിടുത്തെ കരിങ്കല്ലില്‍ അദ്ദേഹത്തിന്റെ പാദം പതിഞ്ഞ പാട് കാണുവാന്‍ സാധിക്കും. പ്രാര്‍ഥനയുടെ സമയത്ത് തോമാശ്ലീഹ കല്ലില്‍ സ്പര്‍ശിച്ചപ്പോള്‍ അതില്‍ നിന്നും രക്തം വന്നു എന്നാണ് ഇവിടുത്തെ വിശ്വാസം.

PC:ROSHAN T ROY

പൊന്നിന്‍കുരിശു മുത്തപ്പോ...പൊന്‍മല കയറ്റം

പൊന്നിന്‍കുരിശു മുത്തപ്പോ...പൊന്‍മല കയറ്റം

മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ഥാടനം നടത്തുന്ന വിശ്വാസികള്‍ പാടുന്ന പാട്ടുകളിലൊന്നാണ് ഏറെ പ്രശസ്തമായ പൊന്നിന്‍കുരിശു മുത്തപ്പോ...പൊന്‍മല കയറ്റം എന്നത്. ഈ മലയുടെ മുകളില്‍ പാറക്കല്ലില്‍ തോമാശ്ലാഹാ ഒരു കുരിശിന്റെ രൂപം കൗകൊണ്ട് വരച്ചുവത്രെ. അവിടെ പിന്നീട് ഒരു പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ടു എന്നാണ് കഥ. മലമുകളിലെ കുരിശിന്റെ അടിയില്‍ ഒരു പൊന്‍കുരിശ് ഇപ്പോഴും മറഞ്ഞിരിക്കുന്നു എന്നാണ് വിശ്വാസം.
കൂടാതെ ഇവിടെ അടുത്ത് ഒരു അത്ഭുത നീരുറവയും കാണുവാന്‍ സാധിക്കും. തോമാശ്ലാഹാ പാറപ്പുറത്ത് വടി കൊണ്ട് അടിച്ചപ്പോള്‍ രൂപം കൊണ്ടതാണ് ഈ നീരുറവയെന്നാണ് വിശ്വാസം. വിശുദ്ധ ജലമായാണ് ഇതിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.

PC:Dilshad Roshan

മലയാറ്റൂരും വിശ്വാസങ്ങളും

മലയാറ്റൂരും വിശ്വാസങ്ങളും

ക്രൈസ്തവരെ സംബന്ധിച്ചെടുത്തോളം ഏറെ വിശ്വാസങ്ങള്‍ ഉള്ള സ്ഥലമാണ് മലയാറ്റൂര്‍. സുവിശേഷ പ്രഘോഷണത്തിനായി ഇവിടെ എത്തിയ തോമാശ്ലീഹാ ഏകാന്തയില്‍ ധ്യാനിക്കാനായാണ് ഇവിടം കണ്ടെത്തുന്നത്. മലമുകളില്‍ പാറയില്‍ മുട്ടുകുത്തി അദ്ദേഹം ആറു രാത്രിയും ആറു പകലും ഇടതടവില്ലാതെ പ്രാര്‍ഥിച്ചുവത്രെ. ശേഷം പാറയില്‍ കുരിശടയാളം വരച്ച് പ്രാര്‍ഥിച്ചപ്പോള്‍ അവിടെ മാതാവും ഉണ്ണിയേശുവും പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം.

PC:Civildigital

തീര്‍ഥാടനത്തിന്‍രെ തുടക്കം

തീര്‍ഥാടനത്തിന്‍രെ തുടക്കം

മലയാറ്റൂരില്‍ എങ്ങനെ ഒരു തീര്‍ഥാടന കേന്ദ്രമായി മാറി എന്നതിനെക്കുറിച്ച് ഒരു കഥ പ്രചാരത്തിലുണ്ട്. പണ്ട് ഇവിടം ഒരു കാടായിരുന്നുവത്രെ. വേട്ടയാടാനായി ഇവിടെ എത്തിയ മലവേടന്‍മാര്‍ രാത്രിയില്‍ പാറയില്‍ പ്രകാശം പരക്കുന്നതു കണ്ടുവത്രെ. എന്താണെന്നു മനസ്സിലാകാത്തതിനാല്‍ അവര്‍ പാറയില്‍ തങ്ങളുടെ കൈയ്യിലൂണ്ടായിരുന്ന ആയുധം കൊണ്ട് കുത്തി നോക്കി. പെട്ടന്നു അവിടെ നിന്നും ചോര തെറിച്ചു കൂടാതെ ഒരു കുരിശും ഉയര്‍ന്നു വന്നു. അതിനടുത്തായി കാല്‍പ്പാടുകളും ആരോ മുട്ടികുട്ടി നിന്ന അടയാളവും ഉണ്ടായിരുന്നു. പിന്നെ നാട്ടിലെത്തിയ അവര്‍ തങ്ങള്‍ കണ്ട കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയും തുടര്‍ന്ന് ഇവിടം ഒരു തീര്‍ഥാടന കേന്ദ്രം ആയി മാറുകയും ആയിരുന്നു.

PC:Dilshad Roshan

ആനകുത്തിയ പള്ളി

ആനകുത്തിയ പള്ളി

മലയാറ്റൂര്‍ കുരിശ്ശു മുടിയല്‍ കാണാന്‍ സാധിക്കുന്ന മറ്റൊരു ചെറിയ ദേവാലയമാണ് ആനകുത്തിപ്പള്ളി. ഇവിടുത്തെ പഴയ കപ്പേള എന്നും ഇത് അറിയപ്പെടുന്നു. ഒരു കാല്തത് വലിയ കാടായിരുന്ന ഇവിടെ ധാരാളം വന്യമൃഗങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ആ സമയത്ത് ഇവിടെ ചാപ്പലിനെ ആനകള്‍ ഉപദ്കവിക്കുമായിരുന്നുവത്രെ. അങ്ങനെ ആനകുത്തിയതിന്റെ അടയാളങ്ങള്‍ ഇവിടെ ഉണ്ട്. അതിനാലാണ് ഈ ചാപ്പല്‍ ആനകുത്തിയ പള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.

PC:Ranjithsiji

അന്താരാഷ്ട്ര ക്രൈസ്തവ തീര്‍ഥാടന കേന്ദ്രം

അന്താരാഷ്ട്ര ക്രൈസ്തവ തീര്‍ഥാടന കേന്ദ്രം

ജാതിമത ഭേദമന്യേ വിശ്വാസികള്‍ തേടിയെത്തുന്ന മലയാറ്റൂര്‍ കുരിശ്ശുമല അന്താരാഷ്ട്ര ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായാണ് അറിയപ്പെടുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇവിടുത്തെ ചാപ്പല്‍. കേരളത്തില്‍ നിന്നുെ മാത്രമല്ല, ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നും നോയമ്പ് കാലത്തെ തീര്‍ഥാടനത്തിന് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Ranjithsiji

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊച്ചിയില്‍ നിന്നും 51 കിലോമാറ്റര്‍ അകലെയാണ് മലയാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ നിന്നും കാലടി വഴി പാലം കടന്ന് പോയാലാണ് മലയാറ്റൂര്‍ അടിവാരത്തില്‍ എത്തുവാന്‍ സാധിക്കുക. ഇവിടെ വരെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉള്ളത്. ഇവിടെ നിന്നും കാല്‍നടയായി വേണം കുരിശടിയിലേക്ക പോകുവാന്‍.

Read more about: travel pilgrimage churches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X