» »വിഷ്ണുവിന്റെ പാദം പതിഞ്ഞ വിഷ്ണുപാദ ക്ഷേത്രം

വിഷ്ണുവിന്റെ പാദം പതിഞ്ഞ വിഷ്ണുപാദ ക്ഷേത്രം

Written By: Elizabath Joseph

ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വ സ്ഥാനം നിലനിര്‍ത്തുന്ന ചില ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിഹാസങ്ങള്‍ കൊണ്ടും ഇതിനോട് ചേര്‍ന്നുള്ള കഥകള്‍ കൊണ്ടും വിശ്വാസികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ക്ഷേത്രങ്ങളായിരിക്കും ഇവ. അത്തരത്തില്‍ ഏറെ പ്രശസ്തമായതും വൈഷ്ണവ ഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രവമുമായ ക്ഷേത്രമാണ് വിഷ്ണുപാദ മന്ദിര്‍. രാമായണത്തിലും മഹാഭാരതത്തിലും കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിലും ഒക്കെ പ്രതിപാദിക്കുന്ന ഗയയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?

എവിടെയാണിത്?

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വൈഷ്ണവ തീര്‍ഥാടന കേന്ദ്രമാണ് ബീഹാറിലെ ഗയയില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ മന്ദിര്‍. ഹിന്ദു മതവും ബുദ്ധനതവും ഒരുപോലെ വിശുദ്ധമായി കാണുന്ന ഗയയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വിഷ്ണുപാദ ക്ഷേത്രം.

മലകളാല്‍ ചുറ്റപ്പെട്ട ഇടം

മലകളാല്‍ ചുറ്റപ്പെട്ട ഇടം

ഗയയില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ മന്ദിര്‍ മൂന്നുവശവും മലകളാലും ബാക്കി ഒരുവശം വെള്ളത്താലും ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടം എല്ലാക്കാലത്തും വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഇന്നും ഇവിടെ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കാരമം ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ എത്തുന്നത്.

PC:Ianasaman

ഫല്‍ഗു നദിക്കരയില്‍

ഫല്‍ഗു നദിക്കരയില്‍

പുരാണങ്ങളില്‍ നൈരജ്ഞന എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നദിയാണ് ഗയയ്കക് സമീപത്തുകൂടി ഒഴുകുന്ന ഫല്‍ഗു നദി. ഹൈന്ദവരും ബുദ്ദമത വിശ്വാസികളും ഒരുപോലെ വിശുദ്ധമായി കണക്കാക്കുന്ന സ്ഥലമാണിത്. വിശ്വാസമനസരിച്ച് വിഷ്ണുവിന്റെ തന്നെ സാക്ഷാച്കാരം ആണ് ഫല്‍ഗു നദി എന്നും പറയപ്പെടുന്നു. പുരാണപ്രകാരം ഇവിടെ പണ്ട് വെള്ളത്തിനു പകരം പാലായിരുന്നു ഒഴുകിയിരുന്നതെന്നും ഒരു വിശ്വാസമുണ്ട്.
പിതൃക്കള്‍ക്ക് ബലിയിടുന്ന സ്ഥലങ്ങളില്‍ പ്രധാനമായ ഒന്നുകൂടിയായിരുന്നു ഇത്.
മൂന്നുമാസം മാത്രമേ ഈ നദിയില്‍ വെള്ളമുണ്ടാകൂ.പിന്നീട് അടുത്ത മഴക്കാലം വരെ നദി മണ്ണിനടിയിലൂടെയാണ് ഒഴുകുന്നത്.

PC:Anup Sadi

വിഷ്ണുപാദ ക്ഷേത്രം

വിഷ്ണുപാദ ക്ഷേത്രം

വിഷ്ണുവിന്റെ പാദം പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വിഷ്ണുപാദ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഏകദേശം 40 സെന്റീമീറ്റര്‍ നീളത്തില്‍ കറുത്ത ശിലയില്‍ പതിഞ്ഞിരിക്കുന്ന വിഷ്ണുവിന്റെ കാല്‍പാദമാണ് ഇവിടുത്തെ ആകര്‍ഷണം. ശംഖും ചക്രവും ഗഥയും ഉള്‍പ്പെടെ വിഷ്ണുവിന്റെ ഒന്‍പത് അടയാളങ്ങളും ഈ ശിലയില്‍ കാണാന്‍ സാധിക്കും. ശംഘ്. ചക്രം, ഗദ എന്നിവ വിഷ്ണുവിന്റെ ആയുധങ്ങളാണ്.

PC:Keymaker31

ധര്‍മ്മശില

ധര്‍മ്മശില

കട്ടിയുള്ള കരിങ്കല്ലില്‍ പതിക്കപ്പെട്ടിരിക്കുന്ന രീതിയിലുള്ള വിഷ്ണുപാദം അറിയപ്പെടുന്നത് ധര്‍മ്മശില എന്ന പേരിലാണ്.

PC:Sumit Magdum

വിഷ്ണുപാദം വന്ന കഥ

വിഷ്ണുപാദം വന്ന കഥ

വിശുദ്ധസ്ഥലമായ ഗയയ്ക്ക് ആ പേരു കിട്ടിയതിനു പിന്നില്‍ പ്രശസ്തമായ ഒരു കഥയുണ്ട്. ഗയാസുരന്‍ എന്ന അസുരന്‍ ഒരിക്കല്‍ കഠിനമായ തപസ്സ് നടത്തി ദേവന്‍മാരില്‍ നിന്നും ഒരു വരം നേടിയെടുത്തു. തന്ന കാണുന്ന ആളുകള്‍ക്കെല്ലാം അവരുടെ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകാം എന്നതായിരുന്നു അത്. അതോ കഠിനമായ പാപങ്ങള്‍ ചെയ്തവരും മോക്ഷത്തിന് യാതൊരു സാധ്യതയുമില്ലാത്ത ആളുകള്‍ ആ അസുരനെ കാണുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു. പിന്നീട്േ ഇത് ഒരു ശല്യമായി മാറിയപ്പോള്‍ ദേവന്‍മാര്‍ വിഷ്ണുവിനെ കണ്ട് പരാതി പറയുകയുണ്ടായി അങ്ങനെ ഈ ദേവന്റെ ശല്യം തീര്‍ക്കാന്‍ വിഷ്ണു എത്തുകയും ഭൂമിക്കടിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. അങ്ങനെ വിഷ്ണു തന്റെ വലതുകാല്‍പാദം അസുരന്റെ തലയില്‍ ചവിട്ടിയാണ് പറഞ്ഞുവിട്ടത്. അന്നത്തെ ആ കാലിന്റെ പാടാണ് ഇന്നും ഇവിടെ കാണുന്നത് എന്നാണ് ആളുകളുടെ വിശ്വാസം.

PC:Ash26

പിണ്ഡം വയ്ക്കലും ഗയയും

പിണ്ഡം വയ്ക്കലും ഗയയും

തന്നെ ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തുവാന്‍ നേരം ഗയാസുരന്‍ വിഷ്ണുവിനേട് ഒരു കാര്യം ആവശ്യപ്പെടുകയുണ്ടായി. തന്നെ ഒരിക്കലും പട്ടിണിക്ക് ഇടരുത് എന്നായിരുന്നു അത്. അങ്ങനെ വിഷ്ണു ഗയാസുരന് ഭക്ഷണം നല്കുന്നവര്‍ക്ക് മാക്ഷം വാഗ്ദാനം ചെയ്തു. അതുകൊണ്ടാണ് തങ്ങളുടെ മരിച്ചവര്‍ക്കായി വിശ്വാസികള്‍ ഇവിടെ എത്തി പിണ്ഡദാനം നല്കുന്നത്.

PC:Keymaker31 -

ക്ഷേത്രചരിത്രം

ക്ഷേത്രചരിത്രം

വിഷ്ണുബാദ മന്ദിര്‍ ആരു നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ രാമനും സീതയും തങ്ങളുടെ വനവാസക്കാലത്ത് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ഇപ്പോല്‍ കാണുന്ന രീതിയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഡോറിലെ ഭരണാധികാരിയായിരുന്ന ദേവി അഹില്യ ഭായി ഹോല്‍ക്കര്‍ ആണ്. 1787 ലാണ് ഇത് നടന്നത്. ഫല്‍ഗു നദിയുടെ കരയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Neil Satyam

ക്ഷേത്രത്തിനു നടുവിലെ കാല്‍പാദം

ക്ഷേത്രത്തിനു നടുവിലെ കാല്‍പാദം

വിഷ്ണുപാദ മന്ദിറിന്റെ ഏറ്റവും നടുവിലായാണ് ഈ വിശുദ്ധമായ കാല്‍പാദം സ്ഥിതി ചെയ്യുന്നത്. ഇതിന ചുറ്റുമായി ഒരു വെള്ളിത്തളികയും നിര്‍മ്മിച്ചിട്ടുണ്ട്.
30 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ വളെര മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന തൂണുകളും പവലിയനുകളും കാണാന്‍ സാധിക്കും. എട്ടുകോണായിട്ടാണ് ക്ഷേത്രം ഉള്ളത്.
കൂടാതെ ഏകദേശം 51 കിലോഗ്രാം ഭാരമുള്ള ഒരു സ്വര്‍ണ്ണക്കൊടിയും ക്ഷേത്രത്തിന്റെ മുകളില്‍ ഉയര്‍ത്തിയിട്ടുണ്ട്.

PC:Wikirapra

ബ്രഹ്മജ്ഞാനി മല

ബ്രഹ്മജ്ഞാനി മല

ഈ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ അകലെയായി കാണുന്ന മലയാണ് ബ്രഹ്മജ്ഞാനി മല. ആയിരത്തിഒന്ന് പടികള്‍ കയറി വേണം ഇവിടെ എത്താന്‍. ഇവിടെ നിന്നും വിഷ്ണുപാദ ക്ഷേത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും.

PC:Keymaker31

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗയയില്‍ നിന്നും വെറും രണ്ടര കിലോമീറ്റര്‍ അകലെയാണ് വിഷ്ണുപാദ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. പാട്‌നയില്‍ നിന്നും 113 കിലോമീറ്ററും നളന്ദയില്‍ നിന്നും 95 കിലോമീറ്ററും അകലെയാണിത് ഉള്ളത്.

Read more about: temple bihar pilgrimage epic

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...