Search
  • Follow NativePlanet
Share
» »തമിഴ്‌നാടിനെ അറിയാം ഈ സ്ഥലങ്ങളിലൂടെ...

തമിഴ്‌നാടിനെ അറിയാം ഈ സ്ഥലങ്ങളിലൂടെ...

തമിഴ്‌നാടിന്റെ യഥാര്‍ഥ സംസ്‌കാരത്തെ അവിടുത്തെ കുറച്ച് ക്ഷേത്രങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും അറിയാം...

By Elizabath Joseph

തമിഴ്‌നാടിനെ അറിയാം ഈ സ്ഥലങ്ങളിലൂടെ...
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യത്യസ്ഥത പുലര്‍ത്തുന്ന ഇടമാണ് തമിഴ്‌നാട്.. ആചാരങ്ങളും സംസ്‌കാരവും ഭക്ഷണ രീതികളും എന്തിനധികം ജീവിതം പോലും ഇവിടെ വ്യത്യാസമാണ്. തമിഴ്‌നാടിന്റെ യഥാര്‍ഥ സംസ്‌കാരത്തെ അവിടുത്തെ കുറച്ച് ക്ഷേത്രങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും അറിയാം...

 കൃഷ്ണഗിരി

കൃഷ്ണഗിരി

പുരാതന കാലത്ത് തമിഴ്നാടിനെ പുറം നാടുകളിൽ നിന്നുള്ള അക്രമങ്ങണങ്ങളിൽ നിന്നും രക്ഷപെടുത്തിയിരുന്നത് കൃഷ്ണഗിരി ആയിരുന്നുവത്രെ. ഒരു കോട്ട പോലെ കാടുകളാലും മലകളാലും ചുറ്റപ്പെട്ടു കിടന്ന ഇവിടം കീഴടക്കുക എന്ന ഉദ്ദേശത്തിലെത്തുന്ന പുറം ശക്തികളിൽ നിന്നും കൃഷ്ണഗിരിയെ കാലങ്ങളോളം രക്ഷിച്ചുകൊണ്ടിരുന്നു.'

PC:Saravankm

മുട്ടം ബീച്ച്.

മുട്ടം ബീച്ച്.

കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ബീച്ചാണ് മുട്ടം ബീച്ച്. പാറകളും ഗുഹകളും ഒക്കെയുള്ള മുട്ടം ബീച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഇതിൻന്റെ ശാന്തതയും വൃത്തിയുമാണ്. കന്യാകുമാരിയിലെത്തുന്നവർ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്. മത്സ്യബന്ധനം മുഖ്യ തൊഴിലാക്കിയിരിക്കുന്നവരാണ് ഇവിടെയുള്ളവർ. കന്യാകുമാരിയിൽ നിന്നും 31 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 75 കിലോമീറ്ററും നാഗർകോവിലിൽ നിന്ന് 16 കിലലോമീറ്ററും അകലെയാണ് മുട്ടം ബീച്ച് സ്ഥിതി ചെയ്യുന്നത്. വിളക്കുമാടം, തിരുനന്തിക്കര ഗുഹാ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റാകർഷണങ്ങൾ.

PC: Kingstonberyl

തേങ്ങാപ്പട്ടണം ബീച്ച്

തേങ്ങാപ്പട്ടണം ബീച്ച്

ഒട്ടേറെ തെങ്ങിൻതോപ്പുകളാൽ നിറഞ്ഞു നിൽക്കുന്ന ബീച്ചാണ് തേങ്ങാപ്പട്ടണം ബീച്ച്. താമ്രപാണി നദിയും അറബിക്കടലും സംഗമിക്കുന്ന ഇടത്താണ് ഇതുള്ളത്. കന്യാകുമാരിയിലെ പൈന്‍കുളം ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്നും 54 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 37 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും അകലെയാണ് തേങ്ങാപ്പട്ടണം ബീച്ചുള്ളത്.
PC:User:Ashiq.android

ചിത്തനവാസല്‍ ഗുഹ

ചിത്തനവാസല്‍ ഗുഹ

തമിഴിലെ സിത്തനവയില്‍ എന്ന വാക്കില്‍ നിന്നുമാണ് ചിത്തനവാസല്‍ എന്ന പേരു ഈ ഗുഹയ്ക്കു കിട്ടുന്നത്. പുണ്യാത്മാക്കളുടെ വാസസങ്കേതം എന്നാണ് ഇതിനര്‍ഥം. അരിവാര്‍ കോവില്‍ എന്നും ചിത്തനവാസല്‍ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. സിദ്ധനം എന്നും വാസാ എന്നുമുള്ള രണ്ടു വാക്കുകളില്‍ നിന്നും ഈ ഗുഹയ്ക്ക് ഈ പേരു വന്നതാണെന്നും പറയപ്പെടുന്നുണ്ട്. സിദ്ധന്‍മാരുടെ വാസസ്ഥലം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്ന ഈ ഗുഹയും ഇവിടുത്തെ ക്ഷേത്രങ്ങളും ജൈന മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ജൈനമതത്തിന്റെ പ്രചരണത്തിനായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിയ ജൈന സന്യാസികളാണ് ഇവിടെ ഇന്നു കാണുന്നതൊക്കയും നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

PC: Ilasun

Read more about: tamil nadu temples caves beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X