» »കണ്ടുമതിയാകാത്ത തെങ്കാശിച്ചന്തം

കണ്ടുമതിയാകാത്ത തെങ്കാശിച്ചന്തം

Written By: Elizabath

എത്ര കണ്ടാലും കേട്ടാലും മടുപ്പനുഭവപ്പെടാത്ത അപൂര്‍വ്വം ചില സ്ഥലങ്ങളിലൊന്നാണ് തെങ്കാശി. മലയാളികള സംബന്ധിച്ചെടുത്തോളം ഒരു കാലത്ത് തെങ്കാശിച്ചന്തയുടെ ഒരു ഷോട്ടെങ്കിലും ഇല്ലാത്ത സിനിമകള്‍ കാണാനെ കഴിഞ്ഞിരുന്നില്ല.

മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറിയ തെങ്കാശിയെക്കുറിച്ച് കൂടുതലറിയാം...

കര്‍ഷകരുടെ നാട്

കര്‍ഷകരുടെ നാട്

എത്ര സിനിമകളില്‍ മുഖം കാണിച്ചെന്നു പറഞ്ഞാലും തെങ്കാശിയെ തിരിച്ചറിയാന്‍ ഒറ്റ മുഖമേയുള്ളു. അത് ഇവിടുത്തെ കൃഷിക്കാരാണ്. നെല്ലു കഴിഞ്ഞാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം മാമ്പഴമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്.

PC:Koshy Koshy

ഗ്രാമഭംഗി

ഗ്രാമഭംഗി

തമിഴ്‌നാട്ടിലെ മറ്റു ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ഭംഗിയാണ് തെങ്കാശിയിലെ ഗ്രാമങ്ങള്‍ക്കുള്ളത്. തടാകങ്ങളും ക്ഷേത്രങ്ങളും കൊയ്യാനായ പാടങ്ങളുമെല്ലാം ചേര്‍ന്ന് ഒരു മുത്തശ്ശിക്കഥയിലെ ഗ്രാമത്തിന്റെ ഭാഗിയാണ് തെങ്കാശിക്ക് നല്കുന്നത്.

PC:ramesh Iyanswamy

സഞ്ചാരികളുടെ പ്രിയപ്പെട്ട ശാറല്‍ തിരുവിഴ

സഞ്ചാരികളുടെ പ്രിയപ്പെട്ട ശാറല്‍ തിരുവിഴ

തെങ്കാശി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ഇവിടുത്തെ ഒരു മഴ നിര്‍ബന്ധമാണ്. മഴനനയാനായി മാത്രം ധാരാളം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട് എന്ന് അറിയുമ്പോല്‍ മാത്രമേ തെങ്കാശി മഴ എത്രമാത്രം സ്‌പെഷ്യല്‍ ആണ് എന്ന് മനസ്സിലാവുകയുള്ളൂ.
ശാറല്‍ തിരുവിഴ എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ ചാറ്റല്‍മഴ ഏറെ പ്രശസ്തമാണ്. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ശാറല്‍ തിരുവിഴ തേടി ആളുകളെത്തുന്നത്.

PC:AЯMEN

തണ്ണീര്‍ത്തടങ്ങള്‍ ജീവനേകുന്ന തെങ്കാശി

തണ്ണീര്‍ത്തടങ്ങള്‍ ജീവനേകുന്ന തെങ്കാശി

തെങ്കാശിയുടെ ജീവനാഢി എന്നുപറയുന്നത് ഇവിടെം കാണപ്പെടുന്ന നിരവധി തണ്ണീര്‍ത്തടങ്ങളാണ്. തണ്ണീര്‍ത്തടങ്ങളില്‍ തണല്‍തേടിയെത്തുന്ന പക്ഷികളും അവയെ ക്യാമറയിലാക്കാനെത്തുന്ന പക്ഷി നിരീക്ഷകരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

PC:Karthik Easvur

ദക്ഷിണ കാശി എന്ന തെങ്കാശി

ദക്ഷിണ കാശി എന്ന തെങ്കാശി

തെങ്കാശി എന്നാല്‍ ദക്ഷിണകാശി എന്നാണര്‍ഥം. ധാരാളം ആരാധനാലയങ്ങളുള്ള ഈ പ്രദേശത്തിന് എന്തുകൊണ്ടും യോജിച്ചതാണ് ഈ പേര്.
ശിവക്ഷേത്രവും ഉലഗമ്മന്‍ ക്ഷേത്രവുമാണ് ഇവിടുത്തെ അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍.

PC:Wikipedia

കാശി വിശ്വനാഥര്‍ ക്ഷേത്രം

കാശി വിശ്വനാഥര്‍ ക്ഷേത്രം

തെങ്കാശി ബസ് സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥര്‍ ക്ഷേത്രം തെങ്കാശിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പാണ്ഡ്യരാജാക്കന്‍മാര്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലാണ് തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ ഗോപുരമുള്ളത്. ഉലഗമ്മന്‍ ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നുണ്ട്.

PC: K.I. Aroon Joshva Rusewelt

കുറ്റാലം വെള്ളച്ചാട്ടം

കുറ്റാലം വെള്ളച്ചാട്ടം

തെങ്കാശിക്കും തിരുനെല്‍വേലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് കുറ്റാലം വെള്ളച്ചാട്ടം. കുട്രാലം എന്നും ഇത് അറിയപ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്നും വരുന്ന ഒന്‍പതോളം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഔഷധ സസ്യങ്ങളാല്‍ നിറഞ്ഞ കാടുകളില്‍ നിന്നും വരുന്നതുകൊണ്ട് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം.

PC: Symphoney Symphoney

കുട്രാലനാഥര്‍ ക്ഷേത്രം

കുട്രാലനാഥര്‍ ക്ഷേത്രം

ശൈവഭക്തരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാന്യമുള്ള ഒരിടമാണ് കുട്രാലനാഥര്‍ ക്ഷേത്രം. അഗസ്ത്യമുനിക്ക് ഇവിടെ വെച്ച് ശിവന്‍ തന്റെ വിവാഹത്തില്‍ സാക്ഷിയാകാന്‍ അനുവദിച്ചു എന്നാണ് പറയപ്പെടുന്നത്.
കുട്രാലം ബസ് സ്റ്റേഷനില്‍ നിന്നും 200 മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്താന്‍. രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ ചോള-പാണ്ഡ്യകാലത്തെ ലിഖിതങ്ങള്‍ കാണുവാന്‍ സാധിക്കും.

PC: Koshy Koshy

Read more about: temples, tamil nadu, water fall