» »ലിംഗക്ഷേത്രങ്ങള്‍ അതിരുകാക്കുന്ന രാജമുണ്ട്രിയുടെ മണ്ണിലൂടെ

ലിംഗക്ഷേത്രങ്ങള്‍ അതിരുകാക്കുന്ന രാജമുണ്ട്രിയുടെ മണ്ണിലൂടെ

Written By: Elizabath

ദേശങ്ങളും കാലങ്ങളും കടന്ന് സഞ്ചരിക്കുന്നവരെ എന്നും വിസ്മയിപ്പിക്കുന്ന സ്ഥലമാണ് ആന്ധ്രാപ്രദേശ് എന്ന ആന്ധ്ര. ഇന്ത്യയില്‍ ഹിന്ദിയും ബംഗാളിയും കഴിഞ്ഞാല്‍ ഏറ്റവുമധികം ആലുകള്‍ സംസാരിക്കുന്ന ഭാഷയായ തെലുഗു മലയാളികളായ നമുക്ക് ഏറെ അപരിചിതമാണ്. മൂന്ന് ലിംഗക്ഷേത്രങ്ങള്‍ അതിരായി കിടക്കുന്ന ത്രിലിംഗം എന്ന സ്ഥലത്ത് സംസാരിക്കുന്ന ഭാഷയാണ് തെലുഗു എന്നാണ് പറയപ്പെടുന്നത്.
ആന്ധ്രയുടെ സാംസ്‌കാരിക പട്ടണവും തെലുഗുഭാഷ പിറവിയെടുത്ത സ്ഥലവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജമുണ്ട്രിയുടെ വിശേഷങ്ങള്‍...

ആന്ധ്രയുടെ സാംസ്‌കാരിക തലസ്ഥാനം

ആന്ധ്രയുടെ സാംസ്‌കാരിക തലസ്ഥാനം

എന്തുകൊണ്ടും ആന്ധ്രയുടെ സാംസ്‌കാരിക തലസ്ഥാനം എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഇടമാണ് രാജമുണ്ട്രി. കാരണം ചരിത്രപരമായും സാസംസാകാരികമായും എന്തിനധികം ആന്ധ്രയുടെ സാമ്പത്തികരംഗത്തും കാര്‍ഷികരംഗത്തും വരെ രാജമുണ്ട്രിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.

PC:Arnav chatterjee

തെലുഗു ഭാഷയുടെ ഉറവിടം

തെലുഗു ഭാഷയുടെ ഉറവിടം

തെലുഗു ഭാഷയായി പിറവിയെടുത്ത സ്ഥലം എന്ന നിലയിലാണ് രാജമുണ്ട്രി പ്രശസ്തമായിരിക്കുന്നത്. തെലുഗുവിലെ ആദി കവി എന്നറിയപ്പെടുന്ന നന്നയ്യയില്‍ നിന്നാണത്രെ ഭാഷയ്ക്ക് ലിപിയും വ്യാകരണവും ലഭിക്കുന്നത്. മഹാഭാരതത്തിന്റെ തെലുഗു വിവര്‍ത്തനം ഇവിടെ വെച്ചാണ് നടന്നതെന്നും വിശ്വസിക്കപ്പെടുന്നു.

PC:రహ్మానుద్దీన్

 ഭാരതചരിത്രത്തിലെ രാജമുണ്ട്രി

ഭാരതചരിത്രത്തിലെ രാജമുണ്ട്രി

രാജമുണ്ട്രി ആന്ധ്രയുടെ ചരിത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരിടമല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായിരുന്ന ഇവിടം പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും മറ്റും വലിയ സംഭാവനകളാണ് നല്കിയത്.

PC: Nagababuarava

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

ആന്ധ്രയുടെ തനതായഭംഗി ഇപ്പോഴും നിലനില്‍ക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണ് രാജമുണ്ട്രി. വിദേശികളുെ സ്വദേശികളുമായ സഞ്ചാരികള്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി സ്ഥലങ്ങളും കാഴ്ചകളും ഇവിടെയുണ്ട്.

PC:Chaniljain

പപ്പി ഹില്‍സ്

പപ്പി ഹില്‍സ്

ഗോദാവരി നദിയുടെ തീരത്തോട ചേര്‍ന്ന് കിടക്കുന്ന മലനിരകളാണ് പപ്പി ഹില്‍സ് എന്നറിയപ്പെടുന്നത്. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ഗോദാവരി ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്.

PC:Dineshthatti

കഡിയപുലങ്ക

കഡിയപുലങ്ക

രാജമുണ്ട്രിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കഡിയപുലങ്ക പുഷ്പകൃഷിക്ക് പേരുകേട്ട സ്ഥലമാണ്. രാജമുണ്ട്രിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോസ, മുല്ല, ലില്ലി, തുടങ്ങിയ പൂക്കളം നിരവധി അലങ്കാരച്ചെടികളും കാണാന്‍ സാധിക്കും. ജനുവരി മാസത്തില്‍ ഇവിടെ നടക്കുന്ന പുഷ്പമേളയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഇനം.

PC: Biswarup Ganguly

ഗോദാവരി ബോട്ട് യാത്ര

ഗോദാവരി ബോട്ട് യാത്ര

രാജമുണ്ട്രി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ഗോദാവരി നദിയിലൂടെയുള്ള ബോട്ടിങ് നിര്‍ബന്ധമാണ്. പ്രകൃതിഭംഗി അതിന്റെ ഏറ്റവും ഉന്നതിയില്‍ ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഏറെ മനോഹരമാണെന്ന് പറയാതെ വയ്യ

PC:Ramesh Ramaiah

 കൊട്ടിലിംഗേശ്വര ക്ഷേത്രം

കൊട്ടിലിംഗേശ്വര ക്ഷേത്രം

പഴയ കാല നിര്‍മ്മിതികളുടെ സൗന്ദര്യം വിളിച്ചോതുന്ന ഒന്നാണ് രാജമുണ്ട്രിയ്ക്ക് സമീപത്തുള്ള കൊട്ടിലിംഗേശ്വര ക്ഷേത്രം. ഗോദാവരി കുറുകെ കടക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ ഇവിടെ രാവണന്‍ പ്രാര്‍ഥിച്ചിരുന്നതായും വിശ്വാസമുണ്ട്.

PC: Andra Tourism Official Site

മാര്‍ക്കണ്ഡേയ ക്ഷേത്രം

മാര്‍ക്കണ്ഡേയ ക്ഷേത്രം

രാജമുണ്ട്രി നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കണ്ഡേയ ക്ഷേത്രം ഇവിടുത്തെ മറ്റൊരു കാഴ്ചയണ്. ഈ ക്ഷേത്രം ഒരിക്കല്‍ മുസ്ലീം ദേവാലയം സ്ഥിതി ചെയ്ത സ്ഥലത്ത് നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്നു എങ്കിലും ഗവേഷണങ്ങളിലൂടെ ഇവിടെ ഉണ്ടായിരുന്നത് ശിവക്ഷേത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

PC: Andra Tourism Official Site

ഇസ്‌കോണ്‍ ക്ഷേത്രം

ഇസ്‌കോണ്‍ ക്ഷേത്രം

ഗൗതമി ഘട്ട് എന്നറിയപ്പെടുന്ന ഇസ്‌കോണ്‍ ക്ഷേത്രം രാജമുണ്ട്രിയിലെത്തുന്ന ആളുകളുടെ പ്രാധാന ആകര്‍ഷണങ്ങളിലൊന്നാണ്. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗോദാവരി നദിയുടെ കരയിലാണുള്ളത്.

PC: Andra Tourism Official Site

ഡച്ച് കോട്ട

ഡച്ച് കോട്ട

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുറച്ചുകാലം ഡച്ചുകാര്‍ ആയിരുന്നു ഇവിടം ഭരിച്ചിരുന്നത്. പിന്നീട് അവര്‍ ഇവിടെ ഒരു കോട്ട പണിയുകയും കാലക്രമത്തില്‍ ഇത് അവരുടെ ജയിലും പിന്നീട് സെന്‍ട്രല്‍ ജയിലുമായിത്തീരുകയും ചെയ്തു. 196 ഏക്കറില്‍ പരന്നു കിടക്കുന്ന ജയിലാണിതിപ്പോള്‍.

pc:Rama 1

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്ധ്രാപ്രദേശില്‍ നിന്നും 314 കിലോമീറ്റര്‍ അകലെയാണ് രാജമുണ്ട്രി സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...