Search
  • Follow NativePlanet
Share
» »വേരുകള്‍ പാലമായി മാറുമ്പോള്‍

വേരുകള്‍ പാലമായി മാറുമ്പോള്‍

By Maneesh

മഴമേഘങ്ങള്‍ സദാ വിതുമ്പി നില്‍ക്കാറുള്ള മേഘാലയയുടെ വനനിബിഢതകളില്‍ മനുഷ്യര്‍ പ്രകൃതിയുമായി ചേര്‍ന്ന് ചില അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന പാലങ്ങളാണ് അവ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റബ്ബര്‍ മരങ്ങളുടെ വേരുകള്‍ പുഴയ്ക്ക് കുറുകെ വളര്‍ത്തികൊണ്ടാണ് മേഘാലയിലെ ഖാസി ഗോത്ര വിഭാഗത്തിലുള്ള ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.

വായിക്കാം: വിചിത്ര വഴികള്‍ തിരയുന്നവരേ; പോകാം മേഘാലയയ്ക്ക്!

വേരുകളില്‍ നിന്ന് രൂപപ്പെടുത്തുന്ന ഇത്തരം പാലങ്ങള്‍, മറ്റു മരപ്പാലങ്ങള്‍ പോലെ നശിക്കുകയോ കനത്ത വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുകോയോ ഇല്ല. പക്ഷെ ഇത്തരത്തില്‍ ഒരു പാലം നിര്‍മ്മിക്കാന്‍ ഏകദേശം 15 വര്‍ഷത്തോളം എടുക്കും. വേരുകള്‍ നദിക്ക് കുറുകേ വളര്‍ന്ന് മനുഷ്യരുടെ ഭാരം താങ്ങാന്‍ വേണ്ട ത്രാണി നേടാനുള്ള കാലയളവാണ് ഇത്. ചില വേരുപാലങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

വായിക്കാം: ഇന്ത്യയില്‍ പ്രകൃതി ഒരുക്കിയ സപ്താത്ഭുതങ്ങള്‍

ചിറാപ്പുഞ്ചിയിലെ വളരുന്ന വേരുപാലങ്ങള്‍

മേഘാലയിലെ ഏറ്റവും പ്രശസ്തമായ വേരുപാലം ഡബിള്‍ ഡക്കര്‍ വേരുപാലം ആണ്. മഴയുടെ പേരില്‍ ലോകത്ത് പേരെടുത്ത ചിറാപുഞ്ചിയിലെ പ്രാന്തപ്രദേശത്താണ് ഈ വേരുപാലം സ്ഥിതി ചെയ്യുന്നത്. ഷില്ലോംഗില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. ഇവിടെ ഇത്തരത്തില്‍ പതിനൊന്നോളം വേരുപാലങ്ങള്‍ ഉണ്ട്.

<strong>വായിക്കാം: </strong>ഷില്ലോങില്‍ നിന്ന് ചിറാപുഞ്ചിയില്‍ പോയി നമുക്ക് മഴ നനയാം!വായിക്കാം: ഷില്ലോങില്‍ നിന്ന് ചിറാപുഞ്ചിയില്‍ പോയി നമുക്ക് മഴ നനയാം!

പുറം ലോകം അറിഞ്ഞത് 1844ല്‍

ഇത്തരം പാലങ്ങളെക്കുറിച്ച് പുറം ലോകം അറിഞ്ഞത് 1844ല്‍ പുറത്തിറങ്ങിയ ഏഷ്യറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാള്‍ പുറത്തിറക്കിയ ജേണലിലൂടെയാണ്. ചിറാപുഞ്ചി ഹോളി ഡേ റിസോര്‍ട്ട് എന്ന റിസോര്‍ട്ട് ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്തുന്നുണ്ട്.

ചില ലിവിംഗ് റൂട്ട് ട്രെക്കിംഗുകള്‍ പരിചയപ്പെടാം

ഉമ്മുണോയ് റൂട്ട് ബ്രിഡ്ജ്(Ummunoi Root Bridge)

ലൈതികിന്‍സ്യൂ( Laitkynsew village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. സിയേജ്(Siej village) ഗ്രാമത്തിന് സമീപത്തുള്ള ഉമ്മുണോയി നദിക്ക് കുറുകേയാണ് ഈ വേരുപാലം സ്ഥിതി ചെയ്യുന്നത്. സോഹ്‌സാരത്(Sohsarat) ഗ്രാമത്തിലൂടെയുള്ള ഈ ട്രെക്കിംഗിന് രണ്ട് മണിക്കൂര്‍ സമയം എടുക്കും. തിരികെ വരാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയെടുക്കും.

ഉംകര്‍ റൂട്ട് ബ്രിഡ്ജ്(Umkar Root Bridge)

സിയേജ്(Siej village)ഗ്രാമത്തിലൂടെയാണ് ഈ ട്രെക്കിംഗ്. ഏകദേശം അരകിലോമീറ്റര്‍ ദൂരമേ ഈ ട്രെക്കിംഗിനുള്ളു. അരമണിക്കൂര്‍ കൊണ്ട് തിരികെയെത്താം എന്നതാണ് ഇതിന്റെ മെച്ചം. ഈ റൂട്ട് ബ്രിഡ്ജിന്റെ ചിലഭാഗങ്ങള്‍ തകര്‍ന്ന് പോയിട്ടുണ്ട്.

റിറ്റിമ്മെന്‍ റൂട്ട് ബ്രിഡ്ജ്(Rtiymmen Root Bridge)

ടിര്‍ന(Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം 30 മീറ്റര്‍ നീളമുള്ള ഈ പാലമാണ് ലിവിംഗ് റൂട്ടുകളില്‍ വച്ച് ഏറ്റവും നീളം കൂടിയത്.

ഉംഷ്യാങ് ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ്(Umshiang Double Decker Root Bridge)

നോങ്രിയറ്റ് ഗ്രാമത്തിലെ(Nongriat village) ഉംഷ്യാങ് നദിക്ക് കുറുകേയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ടിര്‍ന(Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഇവിടേയ്ക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത്.

മോസോ റൂട്ട് ബ്രിഡ്ജ്(Mawsaw Root Bridge)

മേഘാലയയിലെ മറ്റൊരു സുന്ദരമായ റൂട്ട് ബ്രിഡ്ജ് ആണ് ഇത്.

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

മേഘാലയയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിന്റെ ചിത്രങ്ങൾ. റബ്ബർ മരങ്ങളുടേ വേരുകൾ നദിക്ക് കുറുകെ വളർത്തിയാണ് ഇത്തരം പാലങ്ങൾ നിർമ്മിക്കുന്നത്.

Photo courtesy: 2il org

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

മേഘാലയയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിന്റെ ചിത്രങ്ങൾ. റബ്ബർ മരങ്ങളുടേ വേരുകൾ നദിക്ക് കുറുകെ വളർത്തിയാണ് ഇത്തരം പാലങ്ങൾ നിർമ്മിക്കുന്നത്.
Photo courtesy: Ashwin Kumar

Photo courtesy: t.saldanha

Photo courtesy: Anthony Knuppel

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

മേഘാലയയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിന്റെ ചിത്രങ്ങൾ. റബ്ബർ മരങ്ങളുടേ വേരുകൾ നദിക്ക് കുറുകെ വളർത്തിയാണ് ഇത്തരം പാലങ്ങൾ നിർമ്മിക്കുന്നത്.
Photo courtesy: Prashant Ram

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

ലിവിംഗ് റൂട്ട് ബ്രിഡ്ജ്

മേഘാലയയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിന്റെ ചിത്രങ്ങൾ. റബ്ബർ മരങ്ങളുടേ വേരുകൾ നദിക്ക് കുറുകെ വളർത്തിയാണ് ഇത്തരം പാലങ്ങൾ നിർമ്മിക്കുന്നത്.
Photo courtesy: rajkumar1220

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X