Search
  • Follow NativePlanet
Share
» »സഹ്യന്റെ രത്‌നമായ ലോണാവാല

സഹ്യന്റെ രത്‌നമായ ലോണാവാല

By Elizabath Joseph

മുംബൈ നിവാസികള്‍ക്ക് തിരക്കുകളില്‍ നിന്നും ഒളിച്ചോടാന്‍ പറ്റിയ സ്ഥലം...സാഹസികര്‍ക്ക് തങ്ങളുടെ കഴിവും ശക്തിയും പരീക്ഷിക്കാന്‍ പറ്റിയ സാഹസിക സ്ഥലം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാകട്ടെ ഒഴിവു സമയം ഫലപ്രദമായി സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലം... ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ആളുകള്‍ക്ക് ഒഒരു പോലെ ഇഷടപ്പെടാനും പ്രയോജനപ്പെടുത്താനും പറ്റിയ സ്ഥലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അത്തരത്തില്‍ ഉള്ള ഒരിടമാണ് സഹ്യപര്‍വ്വതത്തിന്റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല.

തിരക്കുകളില്‍ നിന്നും ഒളിച്ചോടി കൂട്ടുകൂടാന്‍ പറ്റിയ ലോണാവാലയുടെ വിശേഷങ്ങള്‍...

 ലോണാവാല എന്നാല്‍

ലോണാവാല എന്നാല്‍

സംസ്‌കൃത ഭാഷയില്‍ നിന്നും രൂപപ്പെട്ടു വന്ന പദമാണ് ലോണാവാല എന്നത്. സംസ്‌കൃതത്തില്‍ ലോണവ് ലി എന്നാല്‍ ഗുഹകള്‍ എന്നും ആവലി എന്നാല്‍ കൂട്ടം എന്നുമാണ് അര്‍ഥം. ലെന്‍ എന്നാല്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമ സ്ഥലം എന്നും പറയും. എന്തുതന്നെ ആയാലും കരിങ്കല്ലിലും പുല്‍മേടുകളിലും തീര്‍ത്തിരിക്കുന്ന മനോഹരമാ ഇടമാണിത് എന്നതില്‍ സംശയം ഇല്ല.

PC:Arjun Singh Kulkarni

ചരിത്രത്തിലെ ലൊണാവാല

ചരിത്രത്തിലെ ലൊണാവാല

ചരിത്രത്തില്‍ ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്‍മാര്‍ ആയിരുന്നു,. പിന്നീട് ഈ സ്ഥലത്തിന്റെ സൈനിക വാണിജ്യ പ്രാധാന്യം മനസ്സിലാക്കിയ മുഗല്‍ രാജാക്കന്‍മാര്‍ ഇവിടം കീഴടക്കുകയും തങ്ങളുടെ കൈവശം ആക്കുകയും ചെയ്തു. ഏറെക്കാലം അവര്‍ ഇവിടെ ഭരിച്ചിരുന്നു.

PC:Abhijeet Safai

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ഇടം

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ഇടം

ഇന്ത്യയിലെ മറ്റേതൊരു ഹില്‍ സ്റ്റേഷനെയും പോലെ ലോണാവാലയും ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തമായിരുന്നു എന്നു വേണം പറയുവാന്‍. 1871 ലാണ് ബോംബെ ഗവര്‍ണര്‍ ആയിരുന്ന സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ഇവിടം കണ്ടെത്തുന്നത്. നഗരത്തിന്റെ തിര്കകുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്നു നിന്നിരുന്ന ഇവിടം അന്നേ ജനവാസം തീരെ കുറഞ്ഞ ഒരു ഇടമായിരുന്നു. അന്നു മുതല്‍ വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Inderneel Mani Kumar

ഇവിടുത്തെ കാഴ്ചകള്‍

ഇവിടുത്തെ കാഴ്ചകള്‍

ഒരു വശത്തു ഡെക്കാന്‍ പീഡഭൂമിയും മറുവശത്ത് കൊങ്കണ്‍ കടല്‍ത്തീരങ്ങളും ചേര്‍ന്ന ലൊണാവാലയില്‍ കാഴ്ചകളുടെ പൂരമാണ് ഉള്ളത്. കോട്ടകള്‍, ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. രാജ്മാച്ചി പോയന്റ്, ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, ലോണാവാല ലേക്ക്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ഷൂട്ടിങ് പോയന്റ്, ലയണ്‍ പോയന്റ്, വിസാപൂര്‍ ഫോര്‍ട്ട് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍

PC:Alewis2388

സഹ്യാദ്രിയുടെ രത്‌നം

സഹ്യാദ്രിയുടെ രത്‌നം

മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യാദ്രിയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. സഹ്യാദ്രി വര്‍വ്വത നിരകളിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെ ലോണാവാലയാണ്.

PC:Alewis2388

മഴയുടെ സൗന്ദര്യം

മഴയുടെ സൗന്ദര്യം

ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ലോണാവാല. മഴക്കാലത്ത് ചുറ്റും പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്. ഇവിടുത്തെ വിനോദസഞ്ചാരം തുടങ്ങുന്നതു തന്നെ മണ്‍സൂണിന്റെ ഭാഗമായാണ്.

PC:Sobarwiki

ഖണ്ടാല

ഖണ്ടാല

ലൊണാവാലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഖണ്ടാലമനോഹരമായ ഒരു മലമ്പ്രദേശമാണ്. സാഹസിക വിനോദയാത്രയ്ക്ക് പേരുകേട്ട ഇതുവഴിയാണ് മുംബൈ-പൂനെ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. പശ്ചിമഘട്ടത്തിലെ ഹില്‍ സ്റ്റേഷനുകൡ ഒന്നായും ഇതിനെ കണക്കാക്കുന്നു. ഹൈക്കിങ്ങിനും ഇവിടം പേരുകേട്ടതാണ്.

PC:Vishalsdhumal

രാജ്മാച്ചി പോയന്റ്

രാജ്മാച്ചി പോയന്റ്

ലോണാവാലയില്‍ നിന്നും 6.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രാജ്മാച്ചി പോയന്റ് ശിവജി സ്ഥാപിച്ച കോട്ടയില്‍ നിന്നുള്ള വ്യൂപോയന്റാണ്. ഇവിടെ നിന്നും കാണുന്ന താഴ് വാരത്തിന്റെ കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

PC:Ravinder Singh Gill

 ബുഷി ഡാം

ബുഷി ഡാം

ലോണാവാലയിലെ ഇന്ദ്രായണി നദിക്കു കുറുകെ സ്ഥാപിച്ചിരിക്കുന്ന ബുഷി ഡാമാണ് ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. 1860 കളില്‍ നിര്‍മ്മിച്ച ഈ ഡാം ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള സ്ഥലമാണ്. ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്.

PC:Shaybajas

റായ് വുഡ് പാര്‍ക്കും ശിവജി ഉദ്യാനവും

റായ് വുഡ് പാര്‍ക്കും ശിവജി ഉദ്യാനവും

വിനോദത്തിനും വിശ്രമത്തിനും പറ്റിയ രണ്ടു സ്ഥലങ്ങളാണ് ഇവിടുത്തെ റായ് വുഡ് പാര്‍ക്കും ശിവജി ഉദ്യാനവും. നിറയെ വൃക്ഷങ്ങളും പൂക്കളും ഉള്ള ഇവിടം ലോണാവാലി കാഴ്ചകള്‍ കണ്ടതിനു ശേഷം വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണ്.

PC:Abhishek.cty

ഡ്യൂക്ക്‌സ് നോസ്

ഡ്യൂക്ക്‌സ് നോസ്

ലോണാവാലയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡ്യൂക്‌സ് നോസ് ഇവിടുത്തെ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടെ നിന്നും മുംബൈയിലേക്ക് പോകുമ്പോള്‍ കാണാന്‍ സാധിക്കുന്ന ഡ്യൂക്‌സ് നോസ് ഹൈക്കേഴ്‌സിന്റെ ഇടയില്‍ ഏറെ പ്രസിദ്ധമാണ്. നാഗ്ഫാനി എന്നും പ്രാദേശിക ഭാഷയില്‍ ഇവിടം അറിയപ്പെടുന്നു. ഡ്യൂക്ക് ഓഫ് വെല്ലിംങ്ടമിന്റെ മൂക്കിനോട് ഈ സ്ഥലത്തിനുണ്ടായ സാദൃശ്യമാണ് ഇങ്ങനെ ഒരു പേരു ലഭിക്കുവാന്‍ കാരണം.

PC:Alewis2388

ടൈഗേഴ്‌സ് ലീപ്

ടൈഗേഴ്‌സ് ലീപ്

ടൈഗേഴ്‌സ് ലീപ് അഥവാ ടൈഗേഴ്‌സ് പോയന്റ് മനോഹരമായ കാഴ്ചകള്‍ ലഭിക്കുന്ന ഒരിടമാണ്. ക്ലിഫിനോട് സദൃശ്യമായ ഇവിടം 650 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശിവജി കടുവയെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കഥയാണ് ഈ സ്ഥലത്തിനു ഈ പേരു വരാന്‍ കാരണം. ഇതിനു തൊട്ടടുത്തായി തന്നെ ഒരു വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നുണ്ട്.

PC:Chaitanyagymnast2009

പ്രത്യേകതകള്‍

പ്രത്യേകതകള്‍

കാഴ്ചകള്‍ മാത്രമല്ല, സഞ്ചരികളെ ആകര്‍ഷിക്കുന്ന മറ്റുപല ഘടകങ്ങളും ഇവിടെയുണ്ട്. തണുപ്പുള്ള കാലാവസ്ഥ, ശാന്തമായ അന്തരീക്ഷം, ട്രക്കിങ്, ഹൈക്കിങ്, മനോഹരമായ സ്ഥലങ്ങള്‍, കാഴ്ചകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍

PC:Rishabh Tatiraju

എപ്പോള്‍ സന്ദര്‍ശിക്കാം

എപ്പോള്‍ സന്ദര്‍ശിക്കാം

വര്‍ഷത്തില്‍ മുഴുവന്‍ പ്രസന്നമായ കാലാവസ്ഥ ഉള്ള ലൊണാവാല അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. മഴക്കാലങ്ങളിലാണ് ഇവിടുത്തെ ഉറവകളും അരുവികളും ജീവന്‍ വയ്ക്കുക. അതിനാല്‍ മറ്റുസമയങ്ങളെ അപേക്ഷിച്ച് മഴക്കാലങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.

PC:Superfast1111

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് ലോണാവാല സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്നും 64 കിലേമീറ്ററും മുംബൈയില്‍ നിന്നും 96 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്. മുംബൈ-പൂനെ എക്‌സ്പ്രസ് വേയും മുംബൈ-ചെന്നൈ ഹൈവേയും ഇതുവഴിയാണ് കടന്നുപോകുന്നത്.

ട്രെയിന്‍

ട്രെയിന്‍

പൂനെയില്‍ നിന്നും രണ്ടു മണിക്കൂര്‍ ഇടവിട്ട് ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്. കോപോലി എന്ന സ്ഥലാണ് ട്രയിനിന്‍രെ അവസാന സ്‌റ്റേഷന്‍. ഇവിടെനിന്നും ലോമാവാലയിലേക്ക് ഏകദേശം 15 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. കോപോലിയിലേക്ക് മുംബൈയില്‍ നിന്നും രണ്ടര മണിക്കൂറും പൂനെയില്‍ നിന്നും ഒന്നര മണിക്കൂറുമാണ് യാത്രാദൈര്‍ഘ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more