Search
  • Follow NativePlanet
Share
» »മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

മലനിരകളുടെ റാണിയെന്നാണ് ഊട്ടിക്കു സമീപമുള്ള ഹില്‍ സ്റ്റേഷനായ ലവ്‌ഡെയ്ല്‍ അറിയപ്പെടുന്നത്. ശാന്തമായ ഇവിടം മികച്ചൊരു ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്. ലവ്‌ഡെയിലിനെക്കുറിച്ച് കൂടുതലറിയാം.

By Elizabath

ഊട്ടിയില്‍ ഊട്ടിക്ക് പകരം വയ്ക്കാനൊരു സ്ഥലം. അതാണ് ലവ്‌ഡെയ്ല്‍.
ഊട്ടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ മലനിരകള്‍ നിറഞ്ഞ ലവ്‌ഡെയിലിനെ മലനിരകളുടെ റാണിയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. വര്‍ഷം മുഴുവനും സന്ദര്‍ശകരുടെ പ്രവാഹമാണ് ഇവിടേക്കെന്നറിയുമ്പോള്‍ തന്നെ മനസ്സിലാകുമല്ലോ സ്ഥലത്തിന്റെ പ്രശസ്തി.

ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC:Dibesh Thakuri

ആരെയും ആകര്‍ഷിക്കുന്ന, കിടിലന്‍ വ്യൂ പോയിന്റുകള്‍ ഉള്ള ലവ്‌ഡെയിലിന് ആ പേരു കിട്ടിയത് എങ്ങനെയെന്ന് അധികം ആലോചിക്കേണ്ടി വരില്ല. അത്രയധികമാണ് ഈ താഴ്‌വരയുടെ ഭംഗി നുകരാനെത്തുന്ന ആളുകള്‍. ഊട്ടിയിലെ അറിയപ്പെടുന്ന ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണിവിടം.
ഊട്ടിയിലെ മറ്റു ഹില്‍ സ്റ്റേഷനുകളെ അപേക്ഷിച്ച് ഇവിടെ അധികം ബഹളങ്ങള്‍ ഇല്ല എന്നതും ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നു.

ചൂടില്‍ നിന്നും രക്ഷപെടാന്‍

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC: Big Eyed Sol

സമതല പ്രദേശങ്ങളിലെ ചൂടില്‍ നിന്നും രക്ഷപെടാനായി ബ്രിട്ടീഷുകാര്‍ ചൂടുകാലത്ത് ഇവിടെ എത്തിയിരുന്നു. അവരുടെ വിന്റര്‍ എസ്‌കേപ് ഡെസ്റ്റിനേഷനായിരുന്നു ലവ്‌ഡെയില്‍. സമുദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരിയിലെ ഉയരമേറിയ സ്ഥലങ്ങളിലൊന്നാണ്.

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC: benuski

ഊട്ടിക്കു സമീപത്തെ മറ്റു ഹില്‍ സ്റ്റേഷനുകളായ വില്ലിങ്ടണ്‍, യേര്‍ക്കാഡ്, കൂനൂര്‍ തുടങ്ങിയവയെപ്പോലെ ബ്രിട്ടീഷുകാര്‍ തന്നെയാണ് ലവ്‌ഡെയ്‌ലിന്റെ പിന്നിലും. 1812 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണിവിടം. അതിനാല്‍ കൊളോണിയല്‍ കാലത്തിന്റെ സ്മാരകങ്ങളെന്നോണം അക്കാലത്തെ കോട്ടേജുകളും ബംഗ്ലാവുകളും പള്ളികളും ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.

വൈകിയെത്തിയ പ്രശസ്തി

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC: Jon Connell

ടോയ് ട്രെയില്‍ അഥവാ നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമാണ് ലവ്‌ഡെയ്ല്‍ പുറത്തേക്ക് അറിയപ്പെട്ടു തുടങ്ങിയത്. ഊട്ടി മുതല്‍ മേട്ടുപ്പാളയം വരെ 46 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന ഈ പാത ഊട്ടി, ലവ്‌ഡെയ്ല്‍, കൂനൂര്‍, വില്ലിങ്ടണ്‍, ഹില്‍ഗ്രോവ് തുടങ്ങിയ ഹില്‍ സ്‌റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്.

ചര്‍ച്ച് ഓഫ് അസെന്‍ഷന്‍

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC:Sunny.bansal

പ്രശസ്തമായ ലോറന്‍സ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ലവ്‌ഡെയ്‌ലിലാണ്. സ്‌കൂള്‍ ക്യാമ്പസിലെ ചര്‍ച്ച് ഓഫ് അസെന്‍ഷന്‍ 116 വര്‍ഷം മുന്‍പ് ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചതാണ്. പള്ളിയിലെ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുക്രിസ്തുവിന്റെ ഗ്ലാസില്‍ തീര്‍ത്ത മനോഹരമായ കലാസൃഷ്ടി കാണേണ്ടതു തന്നെയാണ്.

നീലഗിരി ബയോസ്പിയര്‍ റിസര്‍വ്വ്

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

PC:Thangaraj Kumaravel
ലവ്‌ഡെയ്‌ലില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയായ നീലഗിരി ബയോസ്പിയര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത്. 2012 ലാണ് ഇവിടം യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

വരാന്‍ യോജിച്ച സമയം

ഉഷ്ണമേഖലയോട് അടുത്തു കിടക്കുന്ന ഒരു സ്ഥലമായതിനാല്‍ ലവ്‌ഡെയ്‌ലില്‍ ഏതു സമയത്തും നല്ല കാലാവസ്ഥയാണ്. തണുപ്പു നിറഞ്ഞ അന്തരീക്ഷമായിരിക്കും എല്ലായ്‌പ്പോഴും. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.

ശാന്തമായി സമയം ചെലവഴിക്കേണ്ടവര്‍ക്ക് ലവ്‌ഡെയ്ല്‍ നല്ലൊരു സ്ഥലമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X