Search
  • Follow NativePlanet
Share
» »ഭൂകൈലാസമായ മഹാബലേശ്വര ക്ഷേത്രം

ഭൂകൈലാസമായ മഹാബലേശ്വര ക്ഷേത്രം

ദക്ഷിണ കാശിയെന്നും ഭൂകൈലാസമെന്നുമൊക്കെ അറിയപ്പെടുന്ന ഗോകര്‍ണ്ണത്തെ മഹാബലേശ്വര ക്ഷേത്രം ഹിന്ദു ചരിത്രത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന ഒരിടമാണ്.

By Elizabath

ദക്ഷിണ കാശിയെന്നും ഭൂകൈലാസമെന്നുമൊക്കെ അറിയപ്പെടുന്ന ഗോകര്‍ണ്ണത്തെ മഹാബലേശ്വര ക്ഷേത്രം ഹിന്ദു ചരിത്രത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന ഒരിടമാണ്.
ശിവലിംഗത്തിന്റെ ആത്മലിംഗ പ്രതിഷ്ഠ നടന്നയിടം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ രാവണന്‍ പൂജിച്ചിരുന്നു എന്നും പറയപ്പെടുന്നു.
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാബലേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം...

ദക്ഷിണ കാശിയായ മഹാബലേശ്വര ക്ഷേത്രം

ദക്ഷിണ കാശിയായ മഹാബലേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ ഉത്തരകന്നഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മഹാബലേശ്വര ക്ഷേത്രം ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ 108 ശിവക്ഷേത്രങ്ങളില്‍ ഏറ്റവും വടക്കുള്ള ക്ഷേത്രം കൂടിയാണിത്.

PC:Deepak Patil

ആത്മലിംഗം

ആത്മലിംഗം

തേത്രായുഗത്തില്‍ ഇവിടെ ആത്മലിംഗ പ്രതിഷ്ഠ നടന്നു എന്നാണ് വിശ്വാസം. ശിവന്‍ തന്റെ ഹൃദയത്തില്‍ നിന്നെടുത്ത് രാവണനു നല്കിയ ശിവലംഗംമാണ് ആത്മലിംഗം എന്നറിയപ്പെടുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ആത്മലിംഗം എന്ന പേരിലും അറിയപ്പെടുന്നു.

ആത്മലിംഗം മഹാബലേശ്വരത്തെത്തിയ കഥ

ആത്മലിംഗം മഹാബലേശ്വരത്തെത്തിയ കഥ

ഒരിക്കല്‍ കൈലാസത്തിലെത്തിയ രാവണന്‍ ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗം സ്വന്തമാക്കുകയുണ്ടായി. എന്നാല്‍ ലിംഗം ഭൂമിയില്‍ വയ്ക്കരുത് എന്ന നിര്‍ദ്ദേശത്തിലാണ് രാവണനു ശിവന്‍ ആത്മലിംഗം നല്കിയത്. അതനുസരിച്ച് ആത്മലിംഗവും തലയില്‍ ചുമന്ന് രാവണന്‍ ലങ്കയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ ആത്മലിംഗം രാവണന്റെ കയ്യിലെത്തിയാല്‍ ശരിയാവില്ലെന്നറിയാവുന്ന ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഗണപതി ഗോകര്‍ണ്ണത്തുവെച്ച് രാവണനെ കണ്ടു.സന്ധ്യാവന്ദന സമയമായതിനാല്‍ ബ്രാഹ്മണന്റെ രൂപത്തില്‍ എത്തിയ ഗണപതിയുടെ കയ്യില്‍ ആത്മവിഗ്രഹം നല്കി രാവണന്‍ കുളിക്കാന്‍ കടലിലിറങ്ങി. പെട്ടന്ന് ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. വിഗ്രഹം അവിടെ നിന്നും ഇളക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും രാവണന് അതിന് സാധിച്ചില്ല.

PC: Google

മഹാബലേശ്വര്‍

മഹാബലേശ്വര്‍

എത്ര ശ്രമിച്ചിട്ടും ആത്മവിഗ്രഹം ഇളക്കിമാറ്റാന്‍ സാധിക്കാത്ത ആത്മവിഗ്രഹത്തിലിരിക്കുന്നത് തന്നേക്കാള്‍ മഹാബലവാനാണെന്ന് മനസ്സിലാക്കിയ രാവണന്‍ ഇവിടുത്തെ ദേവന് മഹാബലേശ്വരന്‍ എന്ന പേരു നല്കി. അങ്ങനെ ഇവിടുത്തെ ആത്മലിംഗം മഹാബലേശ്വരന്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

PC :Gane Kumaraswamy

കര്‍ണ്ണാടകത്തിലെ ഏഴു മുക്തിസ്ഥലങ്ങളിലൊന്ന്

കര്‍ണ്ണാടകത്തിലെ ഏഴു മുക്തിസ്ഥലങ്ങളിലൊന്ന്

ഹിന്ദുമതവിശ്വാസ പ്രകാരം കര്‍ണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിലൊന്നായാണ് മഹാബലേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഉഡുപ്പി, കൊല്ലൂര്‍,സുബ്രഹ്മണ്യ,കുംഭസി,കോടേശ്വര,ശങ്കരനാരായണ എന്നിവയാണ് മറ്റ് ആറു സ്ഥലങ്ങള്‍.

PC: Flicker

ദ്രാവിഡശൈലി

ദ്രാവിഡശൈലി

ഇവിടുത്തെ ആദ്യക്ഷേത്രം മയൂരശര്‍മ്മ എന്ന രാജാവിന്റെ കാലത്താണ് നടന്നതെന്ന് കരുതപ്പെടുന്നു. കരിങ്കല്ലില്‍ ദ്രാവിഡശൈലിയിലാണ് ക്ഷേത്രം ഇപ്പോഴുള്ളത്.
PC :Sbblr geervaanee

ശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷമാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം. ഇതില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു.

PC:Axis of eran

രഥയാത്ര

രഥയാത്ര

ശിവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രഥവും വഹിച്ചുകൊണ്ടുള്ള യാത്ര. ശിവന്റെയും മറ്റ് ദൈവങ്ങളുടെയും രൂപങ്ങളടങ്ങിയ രഥം വിശ്വാസികള്‍ നഗരത്തിനു ചുറ്റും രഥത്തില്‍ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

PC:Deepak Patil

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കര്‍വാര്‍ എന്ന പട്ടണത്തില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയാണ് ഗോകര്‍ണ്ണം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം അറബിക്കടലിനഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X