Search
  • Follow NativePlanet
Share
» »മഹാകുംഭമേള കൂടാൻ പ്രത്യേക വന്ദേ ഭാരത് സർവീസ്, നേരിട്ട് എത്താം, മലയാളികള്‍ക്കും ഗുണം

മഹാകുംഭമേള കൂടാൻ പ്രത്യേക വന്ദേ ഭാരത് സർവീസ്, നേരിട്ട് എത്താം, മലയാളികള്‍ക്കും ഗുണം

മഹാകുംഭമേള അതിന്‍റെ സമാപന ദിവസങ്ങളിലേക്ക് കടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേള 144 വർഷത്തിലൊരിക്കൽ ആണ് നടത്തുന്നത് 2025 ജനുവരി 13 നു ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. സന്യാസികളും വിശ്വാസികളും ഉൾപ്പെടെ കോടിക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ പ്രയാഗ്രാജിൽ എത്തുന്നത്. ത്രിവേണി സംഗത്തിലെ പുണ്യസ്നാനം ആണ് കുംഭമേളയുടെ ആകർഷണം.

Mahakumbh Mela 2025 Direct Vande Bharat Service for 3 Days -

കുംഭമേളയിൽ പങ്കെടുക്കാനായി രാജ്യത്തിനകത്തു പുറത്തും നിന്ന് ആളുകൾ എത്തുന്നു. വിശ്വാസികൾ മാത്രമല്ല, ആത്മീയതയുടെ ഈ ആഘോഷം കാണുവാനും ഇവിടുത്തെ സംസ്കാരം പരിചയപ്പെടാനുമെല്ലാ ആണ് സഞ്ചാരികളുൾപ്പെടെയുള്ളവർ ഇവിടേക്ക് എത്തുന്നത്. ഇനി പത്ത് ദിവസം മാത്രമാണ് കുംഭമേളയ്ക്കുള്ളത്. വരംദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്ക് ഇവിടെ അനുഭവപ്പെടും.

കേരളത്തിൽ നിന്നടക്കം ആളുകൾ കുംഭമേളയില്‍ പങ്കെടുക്കുവാൻ പോകുന്നുണ്ട്. ഇപ്പോഴിതാ കുംഭമേള കൂടാൻ പോകുന്നവർക്കായി പ്രത്യേക വന്ദേ ഭാരത് ട്രെയിന്‍ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ. പ്രയാഗ്രാജിലേക്ക് മൂന്നു ദിവസം അധിക സർവീസ് നടത്തുന്ന ട്രെയിൻ നോർത്തേണ്‍ റെയില്‍വേയാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

കുംഭമേള സ്പെഷ്യൽ വന്ദേ ഭാരത്

ഡല്‍ഹിയിൽ എത്തി അവിടുന്ന് കുംഭമേളയ്ക്ക് പോകാൻ ഒരുങ്ങുന്നവർക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് നോർത്തേണ്‍ റെയില്‍വേ കുംഭമേള സ്പെഷ്യൽ വന്ദേ ഭാരത് ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഡൽഹിയിൽ നിന്ന് തുടങ്ങി ഗാസിയാബാദ്, കാൺപൂർ സെന്‍ട്രൽ, പ്രയാഗ്രാരാജ് വഴി വാരണാസിയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് നിരവധി ആളുകളാണ് കുംഭമേളയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്നത്. ഇവർക്ക് ഡൽഹിയിൽ എത്തിയാൽ ഏറ്റവും സുഖമായി കുറഞ്ഞ സമയത്ത് ഈ ട്രെയിനിൽ പ്രയാഗ്രാജിലെത്താം.

ഫെബ്രുവരി 15, 16, 17 തീയതികളിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ (02252/02251) ഓടും. ‌

ട്രെയിൻ നമ്പർ 02252 ന്യൂ ഡൽഹി- പ്രയാഗ്രാജ്- വാരണാസി

ജംങ്ഷൻ വന്ദേ ഭാരത് ന്യൂഡൽഹിയിൽ നിന്ന് പുലർച്ചെ 5:30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:00 ന് പ്രയാഗ്‌രാജിൽ എത്തും. തുടർന്ന് ഉച്ചകഴിഞ്ഞ് 2:20 ന് വാരാണസിയിലെത്തും. ഡൽഹി- പ്രയാഗ്രാജ് യാത്രയ്ക്ക് 6 മണിക്കൂർ 30 മിനിറ്റാണ് സമയം. എസി ചെയർ കാറിന് 1630 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3180 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ന്യൂ ഡൽഹി - 05:30
ഗാസിയാബാദ് - 06:00
കാൺപൂർ സെന്‍ട്രൽ - 09:48
പ്രയാഗ്രാരാജ് - 12:00
വാരണാസി - 14:20

വാരണാസി- പ്രയാഗ്രാജ്- ഡൽഹി വന്ദേ ഭാരത്

തിരികെ വാരണാസിയിൽ നിന്ന് വൈകിട്ട് 3.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 02251 വാരണാസി- ന്യൂ ഡൽഹി സ്പെഷ്യൽ വന്ദേ ഭാരത് ആറ് മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.50 ന് ന്യൂ ഡല്‍ഹി എത്തും. 5.20 ആണ് പ്രയാഗ്രാജിൽ എത്തുന്ന സമയം. എസി ചെയർ കാറിന് 1795 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3370 രൂപ എന്നിങ്ങനെയാണ് നിരക്ക്.

വാരണാസി - 15:15
പ്രയാഗ്രാരാജ് - 17:20
കാൺപൂർ സെന്‍ട്രൽ - 19:08
ഗാസിയാബാദ് - 23:18
ന്യൂ ഡൽഹി - 23:50

കേരളത്തിൽ നിന്നുള്ള പ്രയാഗ്രാജ് ട്രെയിൻ

എറണാകുളം- പാട്ന ജംങ്ഷൻ 22669 ERS- PNBE സൂപ്പർഫാസ്റ്റ് എക്പ്രസ് ശനിയാഴ്ചകളിൽ രാത്രി 11.55 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 9.45 ന് പ്രയാഗ്രാജിലെത്തും.

മംഗളൂരു സെൻട്രൽ- വാരണാസി ജംങ്ഷൻ പ്രത്യേക ട്രെയിൻ ശനിയാഴ്ച പുലർച്ചെ 4.15ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.25 ന് പ്രയാഗ്രാജിലെത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+