Search
  • Follow NativePlanet
Share
» »നദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ല

നദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ല

By Maneesh

മജൂലിയിലേക്കുള്ള യാത്ര ദിബ്രുഗട്ടില്‍ നിന്നാണ് ആ‌രംഭിച്ചത്. അതിരാവിലെ തന്നെ ഹോട്ടലില്‍ നിന്ന് ഇറ‌ങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത ക്യാബ് ഹോട്ടലിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ദിബ്രുഗട്ടില്‍ നിന്ന് കാര്‍ ജോര്‍ഹട്ടിനെ ലക്ഷ്യമാക്കി പാഞ്ഞു. ജോര്‍ഹട്ടിലെ നീമട്ടിഘട്ടില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു. ഇനി യാത്ര മജൂലിയിലേക്കാണ്.

മജൂലി ഒരു ദ്വീപാണ് ബ്രഹ്മപുത്ര നദി അസാമിലൂടെ പരന്ന് ഒഴുകുന്നതിനിടെ നടുവിലായി രൂപം കൊണ്ട വലിയ ഒരു ദ്വീപ്. നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന ഖ്യാദി മജൂലി ദ്വീപിന് സ്വന്തമാണ്. ബ്രഹ്മപുത്രയുടെ ഒരു കരയാണ് നീമട്ടിഘട്ട്, അവിടെ നിന്ന് ഫെറിയില്‍ കയറി വേണം മജൂലിയില്‍ എ‌ത്തിച്ചേരാന്‍.

Majuli- World's Largest River Island

Photo Courtesy: Kalai Sukanta

ഫെറി മജൂലി ദ്വീപിനെ ലക്ഷ്യമാക്കി മുന്നോട്ട് പോയി. ബ്രഹ്മപുത്ര നദിയുടെ നടുവിലായി ഏറെ വിസ്മയങ്ങള്‍ ഒരുക്കി വച്ചിട്ടുള്ള ഒരു ദ്വീ‌പായിരുന്നു മജൂലി. വെറു‌തെ ചുറ്റിയടിക്കാന്‍ മാത്രമുള്ള കാഴ്ചകളായിരുന്നില്ല മജൂലിയില്‍ ഉണ്ടായിരുന്നത്. ‌അനുഭവിക്കാനും ആസ്വദിക്കാനുമുള്ള നിരവധി കാര്യങ്ങള്‍ മജൂലിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ബ്രഹ്മപുത്ര നദിയുടെ മാറിലൂടെ ഫെറി മുന്നോട്ട് നീങ്ങുമ്പോള്‍ കാണാന്‍ കഴിയുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നതാണ്. കടലുപോലെ പരന്ന് കിടക്കുന്ന നദി. അവിടങ്ങളിലായി ചെറുവ‌‌ള്ളങ്ങള്‍. ദൂരെ മജൂലി ദ്വീപിന്റെ വിദൂര ദൃശ്യം.

Majuli- World's Largest River Island

Photo Courtesy: Suraj Kumar Das

നീമട്ടിഘട്ടില്‍ നിന്ന് കമ‌ലബാരിഘട്ടിലേക്കാണ് ഫെറി നീങ്ങുന്നത്. മജൂലി ദ്വീപിന്റെ ഫെറിപോയിന്റ് കമലബാരിഘട്ടിലാണ്. കമലബാരിഘട്ടില്‍ ഫെറി എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ബ്രഹ്മപുത്ര നദിയെ നോക്കി കാണുമ്പോള്‍ പ്രത്യേക ഭംഗിയാണ്. മുന്നില്‍ മജൂലിയെന്ന വലിയ ദ്വീപ് കൊതിപ്പിച്ചുകൊണ്ട് നില്‍ക്കുകയാണ്.

ഫെറി ഇറങ്ങി കഴിഞ്ഞയുടന്‍ നിരവധി ടാക്സികള്‍ സഞ്ചാരികളെ കാത്ത് കിടക്കുന്നത് കാണാം. ആളുകള്‍ വാടക പേശിയിട്ടേ ടാക്സികളില്‍ കയറുകയുള്ളു. മജൂലിയിലെ ഏ‌റ്റവും വലിയ ആകര്‍ഷണം അവിടു‌ത്തെ സത്രങ്ങളാണ്. സത്രങ്ങളൊക്കെ സഞ്ചരിക്കണമെങ്കില്‍ ഒരു ടാക്സി യാത്ര അത്യാവശ്യവുമാണ്. മജൂലിയിലെ പ്രധാനപ്പെട്ട കാഴ്ചകള്‍

കമലബാരി സത്രം

മജുലിയിലെ ഏറ്റവും പേരുകേട്ട സത്രങ്ങളിലൊന്നാണ് കമലബാരി സത്രം. ശ്രീമന്ത ശങ്കര്‍ദേവ നിയോ വൈഷ്ണവിസം പ്രചരിപ്പിച്ച സ്ഥലങ്ങളിലൊന്നാണിത്. കമലയെന്നാല്‍ ഓറഞ്ച്, ബാരി എന്നാല്‍ പൂന്തോട്ടം എന്നിങ്ങനെയാണ് ആസാമിസില്‍ അര്‍ത്ഥം. ബാദല അത്ത 1595 ലാണ് കമലബാരി സത്രം നിര്‍മിച്ചത്.

Majuli- World's Largest River Island

Photo Courtesy: Peter Andersen

ഓനിയാട്ടി സത്രം

മജുലിയിലെ മറ്റൊരു പ്രശസ്തമായ സത്രമാണ് ഓനിയാട്ടി സത്രം. 1653 ലാണ് ഈ സത്രം ആരംഭിച്ചത്. പാല്‍നം, അപ്‌സര നൃത്തം എന്നിവയാണ് ഈ സത്രത്തെ പ്രശസ്തമാക്കുത്. പാല്‍നമാണ് ഈ സത്രത്തിലെ ഏറ്റവും പ്രശസ്തമായ മത ചടങ്ങ്. പ്രധാന ഹാളില്‍ ഗോവിന്ദ ദേവന് വേണ്ടി ശാസ്ത്രിയ നൃത്തം അവതരിപ്പിക്കും. രാസലീല, ജന്മാഷ്ടമി, ബോഹാഗ് ബിഹു തുടങ്ങിയ ആഘോഷങ്ങളും ഇവിടെ നടക്കുന്നു. പരമ്പരാഗതമായ ആസാമിസ് സാധനങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.

ബെംഗനാട്ടി സത്രം

സത്രങ്ങള്‍ക്ക് പ്രശസ്തമായ മജുലിയിലെ മറ്റൊരു സത്രമാണ് ബെംഗനാട്ടി സത്രം. സാംസ്‌കാരികമായ ശേഖരമാണ് ബെംഗനാട്ടി സത്രത്തിലെ പ്രത്യേകത. മുറൈദേവ് ആണ് ബെംഗനാട്ടി സത്രത്തിലെ ശ്രദ്ധേയമായ ഒരു വ്യക്തിത്വം. കണ്ടിരിക്കേണ്ട പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കു ഒരു മ്യൂസിയവും ഇവിടെയുണ്ട്. സുവര്‍ണ കുട, രാജ വസ്ത്രങ്ങള്‍ എന്നിങ്ങനെ പോകുു ഇവിടത്തെ കാഴ്ചകള്‍.

മജൂലിയേക്കുറിച്ച് വിശദമായി വായിക്കാം

മജൂലിയിലെ പ്രധാന ആകര്‍ഷണങ്ങള്‍ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X