Search
  • Follow NativePlanet
Share
» »ആഗ്രഹങ്ങളെന്തും സഫലമാകുന്ന ദിനം.. മകരചൊവ്വയിലെ ഭദ്രകാളി ക്ഷേത്രദർശനം! പോകാം ഈ ക്ഷേത്രങ്ങളിൽ

ആഗ്രഹങ്ങളെന്തും സഫലമാകുന്ന ദിനം.. മകരചൊവ്വയിലെ ഭദ്രകാളി ക്ഷേത്രദർശനം! പോകാം ഈ ക്ഷേത്രങ്ങളിൽ

എന്താണ് മകരച്ചൊവ്വയെന്നും ഇതിന്റെ പ്രാധാന്യവും ഈ ദിവസം സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും നോക്കാം...

മകരച്ചൊവ്വ: മകരമാസത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസങ്ങളിലൊന്നാണ് മകരച്ചൊവ്വ. മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ചയായ ഇതിനെ പവിത്രതയോടെയാണ് വിശ്വാസികൾ കാണുന്നത്. . ഈ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രത്യേക ആരാധനകളും പൂജകളും നടത്താറുണ്ട്. എന്താണ് മകരച്ചൊവ്വയെന്നും ഇതിന്റെ പ്രാധാന്യവും ഈ ദിവസം സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും നോക്കാം...

എന്താണ് മകരച്ചൊവ്വ

എന്താണ് മകരച്ചൊവ്വ

നേരത്തെ സൂചിപ്പിച്ചതുപോലെ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ എന്നറിയപ്പെടുന്നത്. ജ്യോതിഷം അനുസരിച്ച് ചൊവ്വ കൂടുതൽ ബലവാനാകുന്ന രാശിയാണ് മകരം. ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരമാസമെന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ ഈ ദിവസം പോകുവാൻ ആളുകൾ താല്പര്യപ്പെടുന്നു. അതോടൊപ്പം, മാസത്തിലെ എല്ലാ ആദ്യ ചൊവ്വായും (മുപ്പട്ടുചൊവ്വാഴ്ച) പ്രധാനപ്പെട്ടതാണ്.

മകരച്ചൊവ്വയുടെ പ്രധാന്യം

മകരച്ചൊവ്വയുടെ പ്രധാന്യം

സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും പ്രീതിപ്പെടുത്തുവാൻ ആദ്യ ചൊവ്വ ഏറെ സവിശേഷ ദിവസമാണ്. ചൊവ്വയുടെ അധിപന്മാർ ഇവർ രണ്ടുപേരുമായതിനാൽ തന്നെ ഗുണഫലങ്ങൾ വർധിക്കും എന്നാണ് വിശ്വാസം. ഈ ദിവസം ദേവീ ക്ഷേത്ര ദർശനം നടത്തിയാൽ ജീവിതത്തിലുടനീളം ഐശ്വര്യം ലഭിക്കുമത്രെ. കുടുംബത്തിന്റെ ഐശ്വര്യത്തിനൊപ്പം ദോഷങ്ങളില്ലാതാകുവാനും ഈ ദിവസത്തെ പ്രാര്‍ത്ഥനകൾ സഹായിക്കുമത്രെ.

കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം

കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം

മകരച്ചൊവ്വയിൽ സന്ദർശിച്ചിരിക്കേണ്ട പ്രധാന ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ എല്ലാ ഭഗവതി ക്ഷേത്രങ്ങളുടെയും മാതൃസ്ഥാനം അവകാശപ്പെടു്ന ഈ ക്ഷേത്രം തന്നെയാണ് കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രവും. കൊടുങ്ങല്ലൂരമ്മ എന്നാണ് ഇവിടുത്തെ ദേവിയെ വിശ്വാസികള് വിളിക്കുന്നത്. രൗദ്രഭാവത്തിലുള്ള പ്രതിഷ്ഠിയെ നേരിട്ടു കാണുവാൻ പാടില്ലെന്നാണ് വിശ്വാസം. അതിനാൽ പ്രതിഷ്ഠയെ കറുത്ത തുണികൊണ്ട് മൂടുകയും അതിന്റെ പ്രതിബിംബത്തെ വടക്കേ നടയിൽ കാണുകയും ചെയ്യാം. ഇതിനെയാണ് ഇവിടെ ആരാധിക്കുന്നത്. പൂജകളിലേക്ക് വന്നാല്‍ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ത്രിപുരസുന്ദരിയിലാണ് നിത്യപൂജകൾ നടത്തുന്നത്. മഹാകാളി, ഭദ്രകാളി, കണ്ണകി, മഹാത്രിപുരസുന്ദരി എന്നീ നാല് ഭാവങ്ങളാണ് ഇവിടുത്തെ ദേവിക്കുള്ളത്.

PC:Aruna Radhakrishnan

കാട്ടില്‍മേക്കതിൽ ക്ഷേത്രം

കാട്ടില്‍മേക്കതിൽ ക്ഷേത്രം

മനസ്സുതുറന്നു വിളിക്കുന്നവരെ അനുഗ്രഹിക്കുന്ന കാട്ടില്‍മേക്കതിലമ്മയെക്കുറിച്ച് കേട്ടിട്ടില്ലേ? ഭദ്രകാളിലെ കാട്ടില്‍മേക്കതിലമ്മയായി ആരാധിക്കുന്ന ഈ ക്ഷേത്രം കൊല്ലം ചവറയ്ക്ക് സമീപം പൊന്മനയിൽ കടലിനും കായലിനും നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ നിന്നും പൂജിച്ചു മേടിക്കുന്ന മണി സമീപത്തെ പേരാലിൽ തൊഴുത് പ്രാർത്ഥിച്ച് കെട്ടിയാൽ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. അതിനുള്ള സാക്ഷ്യം ആ പേരാലിലെ മണികളും ഓരോ ദിവസവുമെത്തുന്ന വിശ്വാസികളും തന്നെയാണ്. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ ഇവിടെയെത്തന്നത്. ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭാവത്തിലാണ് കാട്ടില്‍മേക്കതിലമ്മ ഇവിടെ വാഴുന്നത്.

പനയന്നാർക്കാവ് ക്ഷേത്രം

പനയന്നാർക്കാവ് ക്ഷേത്രം

തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിൽ പരുമലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ആദ്യം ഇത് ശിവക്ഷേത്രം ആയിരുന്നുവെന്നും പിന്നീടിവിടെ ഭദ്രകാളിയെ കുടിയിരുത്തിയത് ആണെന്നുമാണ് വിശ്വാസം. രുധിര മഹാകാളി, ഭദ്രകാളി എന്നിങ്ങനെ രണ്ടു ഭദ്രകാളി പ്രതിഷ്ഠകൾ ഇവിടെയുണ്ട്. രുധിര മഹാകാളിയുടെ നട അടച്ചിരിക്കുകയാണ്.

PC:Dvellakat

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

കേരളത്തിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രം. മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ മലബാറിൽ നിന്നുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ശിവനും ഭദ്രകാളിക്കുമായി രണ്ട് ശ്രീകോവിലുകളുള്ള ഈ ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികൾക്ക് അഭയസ്ഥാനമാണ്.
മാതൃശാല എന്നു പേരായ ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമായ ഈ പ്രതിഷ്ഠയ്ക്ക് ആറടിയോളം ഉയരവും രൗദ്രഭാവവുമാണ് ഉള്ളത്.

PC:Rojypala

മലയാലപ്പുഴ ദേവീക്ഷേത്രം

മലയാലപ്പുഴ ദേവീക്ഷേത്രം

പത്തനംതിട്ട കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ദേവീ ക്ഷേത്രമാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ഭദ്രകാളിയെ മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് കൊല്ലൂർ മൂകാംബിക യുടെ അതേ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് വിശ്വാസം. ദാരിക വധത്തിനു ശേഷം രൗദ്രഭാവത്തിലുള്ള ദേവിയാണ് ഇവിടെയുള്ളത്. ഈ ദേവിയോട് പ്രാർത്ഥിച്ചാൽ എന്താഗ്രഹവും സഫലമാകുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച ദിവസങ്ങളിലാണ് ഇവിടെ കൂടുതലും വിശ്വാസികൾ എത്തുന്നത്, മകരമാസത്തിലെ പൊങ്കാലയും പ്രധാനമാണ്. ഇവിടുത്തെ ശിവലിംലം ഒരു കൊന്നമരത്തിൻറെ കീഴിലാണുള്ളത്.

PC:Prasanthajantha

കേരളത്തിലെ പ്രസിദ്ധമായ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിതാകേരളത്തിലെ പ്രസിദ്ധമായ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിതാ

ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. മേടം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. മേടം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!

Read more about: temple devi temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X