Search
  • Follow NativePlanet
Share
» »മനോഹരം ഈ മനോരക്കോട്ട

മനോഹരം ഈ മനോരക്കോട്ട

നിര്‍മ്മാണ വൈഭവത്തിന്റെ എട്ടു നിലകളിലായാണ് മനോരക്കോട്ട തലയുയര്‍ത്തി നില്‍ക്കുന്നത്

By Elizabath

കഥകള്‍ ഏറെ പറയാനില്ലെങ്കിലും ഒറ്റവാക്കില്‍ മനോഹരം എന്നല്ലാതെ ഈ കോട്ടയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. നിര്‍മ്മാണ വൈഭവത്തിന്റെ എട്ടു നിലകളിലായാണ് മനോരക്കോട്ട തലയുയര്‍ത്തി നില്‍ക്കുന്നത്

നെപ്പോളിയനെ തോല്‍പ്പിച്ചതിന്റെ സ്മാരകം

 Manora fort the hexagonal tower in Thanjavur

PC: Wikipedia

വാട്ടര്‍ലൂ യൂദ്ധത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപാര്‍ട്ടിനെ പിന്നിലാക്കി വിജയിച്ച ബ്രിട്ടീഷിന്റെ യുദ്ധമുന്നേറ്റങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പണിതതാണ് മനോരക്കോട്ട. മിനാരത്തെ സൂചിപ്പിക്കുന്ന മിനാരറ്റ് എന്ന വാക്കില്‍ നിന്നുമാണ് മനോര എന്ന പേരു ലഭിച്ചത്.

സെര്‍ഫോജി രണ്ടാമന്റെ ദീര്‍ഘവീക്ഷണം
മറാത്ത രാജാവായിരുന്ന സെര്‍ഫോജി രണ്ടാമന്റെ ഭരണസമയത്താണ് തഞ്ചാവൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി ഈ കോട്ട പണികഴിപ്പിക്കുന്നത്. ഈ കോട്ടയില്‍ നിന്നും നോക്കിയാല്‍ ശ്രീലങ്കയുടെ ഒരു ഭാഗം കാണുമെന്നും രാജാവ് കോട്ടയുടെ മുകളില്‍ നിന്നും ഇത് കാണുമായിരുന്നുമെന്നും പറയപ്പെടുന്നുണ്ട്.

 Manora fort the hexagonal tower in Thanjavur.

PC: Sdsenthilkumar

എട്ടു നിലകളുള്ള ഷട്ഭുജ ഗോപുരം.

ആറുവശങ്ങളുള്ള മിനാരത്തിന്റെ ആകൃതിയില്‍ പണിതീര്‍ത്തിരിക്കുന്ന ഈ കോട്ടരാഡാവിന്റെ കൊട്ടാരമായും ലൈറ്റ് ഹൗസായും ഉപയോഗിച്ചിരുന്നു. 23 മീറ്റര്‍ ഉയരത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനു അഭിമുഖമായാണ് കോട്ട നിലകൊള്ളുന്നത്. ഒരു പഗോഡയുടെ ആകൃതിയാണ് ഇതിന്.

 Manora fort the hexagonal tower in Thanjavur

PC: Sdsenthilkumar

വൈകുന്നേരങ്ങള്‍ ചിലവിടാനൊരിടം
സമാധാനപൂര്‍ണ്ണമായ സായാഹ്നങ്ങള്‍ ചിലവിടാന്‍ താല്പര്യമുള്ളവര്‍ക്ക് വരാന്‍ പറ്റിയ ഒരിടമാണിത്. കുട്ടികള്‍ക്കുള്ള പാര്‍ക്കും വിനോദസഞ്ചാരികള്‍ക്ക് സഹായകമായ കാര്യങ്ങളുെ ബോര്‍ഡുകളുമെല്ലാം ഇവിടെ തയ്യാറാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X