India
Search
  • Follow NativePlanet
Share
» »ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മഴത്താവളങ്ങൾ

ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മഴത്താവളങ്ങൾ

By Elizabath Joseph

രാജസ്ഥാൻ എന്നാൽ മരുഭൂമിയാണ് നമുക്ക്. ചുട്ടുപൊള്ളുന്ന ചൂടും മണൽക്കൂമ്പാരങ്ങളും മാത്രം നിറഞ്ഞ ഒരിടം. എന്നാൽ മഴയിൽ രാജസ്ഥാനിലേക്ക് ഒരു യാത്ര പോയാൽ ഇതൊക്കെ വെറും തോന്നലുകളായിരുന്നു എന്നു തോന്നും . കാരണം മഴക്കാലം രാജസ്ഥാന്റെ രൂപം തന്നെ മാറ്റി മറിക്കുന്ന ഒരു സമയമാണ്. എങ്ങും ഉത്സവവും ആഘോഷവും ഒക്കെയായി നിറ‍ഞ്ഞു നിൽക്കുന്ന സമയം.
വരണ്ടു കിടക്കുന്ന സ്ഥലങ്ങൾ നിറം പകർന്നതുപോലെ മാറുന്നതും സൂര്യന്റെ കൊടും ചൂട് മഴമേഘങ്ങൾക്ക് വഴി മാറുന്നതുമെല്ലാം മഴക്കാലത്തു മാത്രമുള്ള രാജസ്ഥാൻ സ്പെഷ്യൽ കാഴ്ചകളാണ്. അതുകൊണ്ടു തന്നെ മഴക്കാലങ്ങൾ ആസ്വദിക്കുവാൻ രാജസ്ഥാനേക്കാളും മികച് ഒരു ഓപ്ഷൻ വേറെ ഇല്ല എന്നുതന്നെ പറയേണ്ടി വരും. അധികം പ്രശസ്തമല്ലാത്ത രാജസ്ഥാനിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

 അൽവാർ

അൽവാർ

ഡെൽഹിയിൽ നിന്നും വെറും 166 കിലോമീറ്റർ ദൂരം മാത്രം അകലെ സ്ഥിതി ചെയ്യുന്ന അൽവാർ എളുപ്പത്തിൽ ഓടി പോയി ഒന്നു മഴ നനഞ്ഞ് തിരികെ വരാൻ പറ്റിയ സ്ഥലമാണ്. തടാകത്തിനു സമീപം ഇരുന്ന് മഴ ആസ്വദിക്കുന്നതിനേകക്കാൾ വലിയതൊന്നും ഇവിടെ കിട്ടാനില്ല. അത്രയ്ക്ക് പ്രശസ്തമാണ് ഇവിടുത്തെ മഴ. മഴക്കാലങ്ങളിൽ മണ്ണിനയിൽ നിന്നും തയയുയർത്തി വരുന്ന പുതുനാമ്പുകളും കൂടിനുള്ളിൽ നിന്നും പുറത്തിറങ്ങുന്ന ജീവികളും ഒക്കെ ഇവിടുത്തെ മഴ കാഴ്ചയെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കെസ്റോളി കോട്ടയിലിരുന്ന് വൈകുന്നേരങ്ങൾ ചിലവഴിക്കുന്നതും ഇവിടുത്തെ ആകർഷണമാണ്.
ജയ്സാൽമീർ ലേക്ക്, ബാൻഗഡ് കോട്ട, ഗരബാജി വെള്ളച്ചാട്ടം,മഹാറാണി ഛത്രി,നീംറാണാ ഫോർട്ട് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

PC:wikimedia

ബൻസ്വാര

ബൻസ്വാര

നൂറു ദ്വീപുകൾ എന്നാണ് ബൻസ്വാര എന്ന വാക്കിനർഥം. തടാകങ്ങളും അതിനു ചുറ്റിലുമുള്ള പച്ചപ്പും പർവ്വത നിരകളും എല്ലാം ചേരുന്ന ഇവിടം രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട മൺസൂൺ ഡെസ്റ്റിനേഷൻ തന്നെയാണ്. ഇവിടുത്തെ പച്ചപ്പ് കണ്ടാൽ ഉത് രാജസ്ഥാൻ തന്നെയാണോ എന്ന സംശയം ഉണ്ടാവുക സ്വാഭാവീകമാണ്. മാഹി ജാമും റാം കുണ്ഡ് ഗുഹയുമെല്ലാം മഴയുടെ വ്യത്യസ്തമായ അനുഭവങ്ങൾ അറിയുവാനുള്ള ഇടമാണ്.
ആനന്ദ് സാഗർ തടാകം, മാഹി ഡാം, റാം കുണ്ഡ്, വിത്താല ദേവി ക്ഷേത്രം, തൽവാര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
ഉദയ്പൂരിൽ നിന്നും 185 കിലോമീറ്റർ അകലെയാണിത്.

PC:rajasthan tourism

ബുണ്ടി

ബുണ്ടി

മലകളും പുഴകളും ചേരുന്ന ബുണ്ടി മഴക്കാലങ്ങളിൽ മഴവില്ലും മയിലുകളും ചേരുന്ന ഒരിടമായി മാറും. മൺസൂൺ സമയത്ത് ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ബുണ്ടിയിലെ തീജ് ഫെസ്റ്റിവൽ. പടവു കിണറുകളും ജയ്ത് സാഗർ, നവാൽ സാഗർ, ദുഗാരി തുടങ്ങിയ തടാകങ്ങളും ഒക്കെയുള്ള ഇവിടം മഴയിൽ ജീവൻ വയ്ക്കുന്ന വെള്ളച്ചാട്ടങ്ങൾക്കും പ്രശസ്തമാണ്.
ഹുണ്ടി പാലസ്, ശാർ ബാഗ്, റാണി ജി കി ബാവോരി, ജയ്ത് സാഗർ, നവാൽ സാഗർ, ദുഗാരി തടാകങ്ങൾ, ദബായാ കുണ്ഡ്, ഗർ പാലസ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
ജയ്പ്പൂരിൽ നിന്നും 208 കിലോമീറ്റർ അകലെയാണ് ഇവിടം.

PC:rajasthan tourism

ജലോർ

ജലോർ

സ്വർണ്ണഗിരി പർവ്വതങ്ങൾക്കു താഴെ സ്ഥിതി ചെയ്യുന്ന ജലോർ ഗ്രാനൈറ്റിന്റെ നാട് എന്നാണ് അറിയപ്പെടുന്നത്. ആരവല്ലി പർവ്വത നിരകൾ ജലോറിനെ മഴമേഘങ്ങളെ സ്വീകരിക്കുന്നതിൽ നിന്നും വിലക്കി നിർത്തുമെങ്കിലും ഇവിടുത്തെ പ്രത്യേക ഭൂപ്രകൃതി മഴയെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു.
ജലോർ കോട്ടയുടെ മുകളിൽ നിന്നുമാണ് ഇവിടുത്തെ മഴ ആസ്വദിക്കേണ്ടത്. ചൂടുകൊണ്ട് ഉരുകി കിടന്ന ഒരു നഗരം മഴത്തുള്ളികൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. രജപുത്ര ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട രാജസ്ഥാനിലെ മറ്റു കോട്ടകളിൽ നിന്നും ഒത്തിരി വ്യത്യസ്തമല്ല എങ്കിലും മഴക്കാലങ്ങളിൽ ഇതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്.
തൊള്ളായിരം വർഷം പഴക്കമുള്ള സുധാ മാതാ ക്ഷേത്രമാണ് ഇവിടുത്തെ മഴക്കാലത്ത് കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം.
ജലോർ കോട്ട, ടോപ്ഖാനാ,സുധാ മാതാ ക്ഷേത്രം, മാലിക് ശാ മോസ്ത് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.
ജോധ്പൂരിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC:rajasthan tourism

ജ്വാലാവാർ

ജ്വാലാവാർ

രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ജ്വാലാവാർ ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഏറെ പ്രത്യേകതകളുള്ള ഇടമാണ്. ചെങ്കല്ലിനാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ നഗരം മഴ കഴിയുമ്പോഴേക്കും പ്രത്യേക നിറത്തിലാകും. ഇത് കാണാനാണ് കൂടുതലായും സഞ്ചാരികൾ എത്തുന്നത്.
കോട്ട ജില്ലയിലെ ഒരു ചെറിയ സ്ഥലമാണെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികളുടെ ബാഹുല്യം ഈ പ്രദേശത്തെ വലിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
ജ്വാലാവാർ കോട്ട, ഗാർഗൺ കോട്ട, കോൽവി ഗുഹകൾ,ചന്ദ്രഭാജാ ക്ഷേത്രം, ദ്വാരകാധീഷ് ക്ഷേത്രം, ഹെർബൽ ഗാർഡൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:wikimedi

മൗണ്ട് അബു

മൗണ്ട് അബു

രാജ്സഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബു സന്ദർശിക്കാതെ ഒരിക്കലും രാജസ്ഥാൻ യാത്ര പൂർത്തിയാകില്ല. രാജസ്ഥാനിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം ഏതു കാലാവസ്ഥയിലും സന്ദർശിക്കാം. എന്നാൽ മഴക്കാലമാണ് ഇവിടെ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയം.
നാക്കി ലേക്ക്, ഗുരു ഷിക്കാർ, ടോഡ് റോക്ക് വ്യൂ പോയന്റ്, മൗണ്ട് അബു സാങ്ച്വറി, ദിൽവാരാ ജെയ്ൻ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ഉദയ്പൂരിൽ നിന്നും 185 കിലോമീറ്റർ അകലെയാണ് മൗണ്ട് അബു ഉള്ളത്.

PC:Andreas Kleemann

 നഗൗർ

നഗൗർ

മഹാഭാരതത്തിന്റെ സമയം മുതൽ നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന നഗൗർ ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു തടാകം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. ഒട്ടേറെ തരിത്ര യുദ്ധങ്ങൾക്കു വേദിയായ ഇവിടം ഒട്ടേറെ സംസ്കാരങ്ങളുടെ ഒരു മിശ്രിതം കൂടിക്കലർന്ന സ്ഥലമാണെന്നും പറയാം.
നഗൗർ കോട്ട,സാംബാർ ലേക്ക്, ലുധാൻ, ജോദ്ര തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.

PC:Rituraj.bharti

 പുഷ്കർ

പുഷ്കർ

രാജസ്ഥാനിലെ ഹിപ്പി ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന സ്ഥലമാണ് പുഷ്കർ. പുഷ്കർ ക്യാമൽ ഫെസ്റ്റിവലാണ് നവംബർ മാസ്തതിൽ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതെങ്കിൽ മഴക്കാലങ്ങളിൽ ആ നാടിന്റെ ഭംഗിയാണ് സഞ്ചാരികളെ ഇവിടം തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളും നിർമ്മിതികളും കാണുവനാണ് ഇവിടം കൂടുതലായും സഞ്ചാരികൾ എത്തുന്നത്.
പുഷ്കർ തടാകം, ബ്രഹ്മ ക്ഷേത്രം, സാവിത്രി ക്ഷേത്രം, രംഗ്ജി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
അജ്മീർ റെയിൽ വേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

ടോങ്ക്

ടോങ്ക്

ജയ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമായ ടോങ്ക് മഴക്കാലം ആസ്വദിക്കാൻ രാജസ്ഥാനിലെത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. അഫ്ഗാനിസ്ഥാനിലെ പത്താൻമാരുടെ കീഴിലായിരുന്ന ഇവിടം ചരിത്രപ്രേമികൾക്കൂ കൂടി ഇഷ്ടമാകുന്ന സ്ഥലമാണ്. രാജസ്ഥാന്റെ ലക്നൗ എന്നറിയപ്പെടുന്ന ഇവിടം മുഗൾ കാലത്തെ വാസ്തുവിദ്യകളാൽ സമ്പന്നമായ സ്ഥലമാണ്.
ജയ്പ്പൂരിൽ നിന്നും 95 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

PC:wikimedia

ഉദയ്പൂർ

ഉദയ്പൂർ

മഴയ്ക്കുവേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന ഒരു കൊട്ടാരമുള്ള ഉദയ്പൂരിൽ പോകാതെ എങ്ങനെയാണ് മഴ യാത്ര പൂർത്തിയാക്കുക.? തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ ഫത്തേ സാഗർ തടാകമാണ് പ്രധാന കാഴ്ച.

ഉദയ്പൂർ സിറ്റി പാലസ്, ലേക്ക് പാലസ്, ജഗ് മന്ദിരൃർ, ഫത്തേ സാഗർ തടാകം, ലേക്ക് പിച്ചോള തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.

PC:Paläste von Udaipur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X