Search
  • Follow NativePlanet
Share
» »മഴക്കാല യാത്ര: താമരഭരണി ഒഴുകുന്ന അംബാസമുദ്രം

മഴക്കാല യാത്ര: താമരഭരണി ഒഴുകുന്ന അംബാസമുദ്രം

By Maneesh

തമിഴ്നാട്ടില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങളേക്കുറിച്ചുള്ള അന്വേ‌ഷണത്തിലാണോ നിങ്ങള്‍? എങ്കില്‍ അംബാസമുദ്രത്തിലേക്ക് യാത്ര ചെയ്യാം. ത‌മിഴ്നാട്ടിലെ തിരു‌നെ‌ല്‍വേലി ജി‌ല്ലയിലെ അംബസാമുദ്രത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണ്.

സഞ്ചാരികള്‍ക്കിടയില്‍ അത്രയൊന്നും ചര്‍‌ച്ച ചെയ്യപ്പെ‌ടാ‌‌ത്ത സ്ഥ‌ലമായ അംബാസമുദ്രം, പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ താമരഭരണി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂപ്രകൃതി തന്നെയാണ് അംബാസമുദ്രത്തെ സഞ്ചാരികളുടെ ‌പറുദീസയാക്കിമാറ്റുന്നത്.

അംബസമുദ്രം യാത്രയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങള്‍

അംബാസമുദ്രത്തേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായി‌ക്കാം. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കല്ലടിക്കുറി‌ച്ചിയും ‌വിലാന്‍ കുറിച്ചിയും

കല്ലടിക്കുറി‌ച്ചിയും ‌വിലാന്‍ കുറിച്ചിയും

താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും അംബാസമുദ്രം അറിയപ്പെടുന്നു.

Photo Courtesy: K Hari Krishnan

അഗസ്ത്യാറുടെ നാട്

അഗസ്ത്യാറുടെ നാട്

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് താമസിച്ചിരുന്ന തമിഴ് കവി അഗസ്ത്യാറുടെ നാടാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അംബ, സമുന്ദര്‍ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് അംബാസമുദ്രത്തിന് ഈ പേരുകിട്ടിയത്.
Photo Courtesy: Sukumaran sundar

മഴക്കാലയാത്രയ്ക്ക്

മഴക്കാലയാത്രയ്ക്ക്

ആടിമാസത്തിലാണ് ഇന്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം നടക്കുന്നത്. അംബാസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ പ്രശസ്തമായ കൈമുറുക്ക് രുചിച്ചുനോക്കാന്‍ മറക്കരുത്. നിരവധി വ്യത്യസ്തങ്ങളായ രുചികളും കാഴ്ചകളും പക്ഷിസങ്കേതങ്ങളും നിറഞ്ഞ യാത്രാനുഭവമായിരിക്കും അംബാസമുദ്രം എന്ന കാര്യത്തില്‍ സംശയം വേണ്ട. അംബസമുദ്രത്തിന് ചുറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍ പരിചയപ്പെടാം.
Photo Courtesy: Sankara Subramanian

മുണ്ടന്‍ത്തുറൈ

മുണ്ടന്‍ത്തുറൈ

1988 ലാണ് മുണ്ടന്‍ത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 800 ചതുരശ്ര കിലോമീറ്ററിലാണ് ഈ കൂറ്റന്‍ നാഷണല്‍ പാര്‍ക്ക് പരന്നുകിടക്കുന്നത്. കടുവകള്‍, പുലി, ഹെയ്‌ന, കാട്ടുപൂച്ച, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളെയും വിവിധ തരം പക്ഷികളെയും ഇവിടെ കാണാം. സഞ്ചാരികള്‍ക്കായി 24 ട്രക്കിംഗ് പാതകളുണ്ട് മുണ്ടന്‍ത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വില്‍.
Photo Courtesy: Hollingsworth, John and Karen, retouched by Zwoenitzer

താമരഭരണി

താമരഭരണി

അംബാസമുദ്രം ടൗണിലൂടെ ഒഴുകുന്ന താമരഭരണി നദിയാണ് ഇവിടത്തെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന ഈ നദി തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലൂടെ ഒഴുകുന്നു. കോപ്പര്‍ എന്നര്‍ത്ഥം വരുന്ന താമിരന്‍ എന്ന പേരില്‍നിന്നാണ് ഈ നദിക്ക് പേര് കിട്ടിയിരിക്കുന്നത്. ഇതിലെ വെള്ളത്തില്‍ കോപ്പറിന്റെ അംശമുണ്ടെന്നാണ് കരുതുന്നത്. മധുരമുള്ള വെള്ളമാണ് ഈ നദിയിലേത്.
Photo Courtesy: Karthikeyan.pandian

പാപനാശം

പാപനാശം

തിരുനെല്‍വേലി ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം. പാപനാശം വില്ലേജിലാണ് ഈ ക്ഷേത്രം. ശിവനാണ് പാപനാശം പാപനാശാര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രക്കുളത്തില്‍ കുളിച്ചാല്‍ എല്ലാവിധ പാപങ്ങളും നീങ്ങും എന്നാണ് ഭക്തരുടെ വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ് ക്ഷേത്രത്തിന് പാപനാശം എന്ന പേരുകിട്ടിയത്. വിവാഹം പോലുള്ള ശുഭകാര്യങ്ങള്‍ക്കും ഉത്തമമാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം.
Photo Courtesy: Bastintonyroy at English Wikipedia

അഗസ്ത്യാര്‍ വെ‌ള്ളച്ചാട്ടം

അഗസ്ത്യാര്‍ വെ‌ള്ളച്ചാട്ടം

പാപനാശം ശിവക്ഷേത്രത്തിന് സമീപത്തായാണ് അഗസ്ത്യാര്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം 4 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടുത്തെ പ്രമുഖമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം. ഏകദേശം 100 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. പാപങ്ങള്‍ കഴുകിക്കളയുമെന്ന വിശ്വാസം മാത്രമല്ല നിരവധി ഔഷധഗുണങ്ങളുമുള്ളതാണ് ഈ വെള്ളച്ചാട്ടത്തിലെ ജലം. മലമുകളിലേക്ക് കയറിച്ചെന്നാല്‍ ഈ വെള്ളച്ചാട്ടത്തിന്റെ ഉറവിടമായ കല്യാണ തീര്‍ത്ഥം കാണാം
Photo Courtesy: Muthuraman99

മണിമുത്താര്‍

മണിമുത്താര്‍

പൊടിഗൈ കുന്നിന്റെ കീഴിലാണ് മണിമുത്താര്‍ ഡാം സ്ഥിതിചെയ്യുന്നത്. മനോഹരമായ കുന്നുകളും വെള്ളവും ആകാശക്കാഴ്ചയും നിറഞ്ഞ പ്രദേശമാണിത്. മണിമുത്താര്‍ വെള്ളച്ചാട്ടത്തിലേക്ക് അംബാസമുദ്രത്തി‌ല്‍ നിന്ന് ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ.
Photo Courtesy: Delince

വിക്രമസിംഗപുരം

വിക്രമസിംഗപുരം

അഗസ്ത്യാര്‍ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വിക്രമസിംഗപുരം സ്ഥിതിചെയ്യുന്നത്. വി കെ പുരമെന്നും ഈ സ്ഥലത്തിന് പേരുണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും ഇവിടെ കാണാം. ശിവക്ഷേത്രം, ശിവന്തിപ്പാര്‍ ക്ഷേത്രം, നാരായണ്‍ സ്വാമി ക്ഷേത്രം, ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം, ഹോളി കാല്‍വരി പള്ളി, സെന്റ് പീറ്റേഴ്‌സ് പള്ളി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.

Photo Courtesy: Bastintonyroy at English Wikipedia

മഞ്ഞോലൈ ഹില്‍സ്

മഞ്ഞോലൈ ഹില്‍സ്

തേയിലത്തോട്ടങ്ങള്‍ക്കും പ്ലാന്റേഷനുകള്‍ക്കും പേരുകേട്ട മനോഹരമായ ഒരു കുന്നിന്‍പുറമാണ് മഞ്ഞോലൈ ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 1162 മീറ്റര്‍ ഉയരത്തിലാണ് ഈ കുന്ന്. പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മനോഹരമായ ഈ കുന്നിന്‍പുറം നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
Photo Courtesy: Muthuraman99

കരയ്യാര്‍ ഡാം

കരയ്യാര്‍ ഡാം

മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വിനടുത്തായാണ് കരയ്യാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. സാഹസികരായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ അണക്കെട്ടില്‍ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്. അരമണിക്കൂര്‍ ബോട്ട് യാത്രയില്‍ സമീപത്തുള്ള വെള്ളച്ചാട്ടം വരെ പോയിവരാം.
വനതീര്‍ത്ഥം എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

Photo Courtesy: Sunciti _ Sundaram's Images + Messages

പാപനാശം അണക്കെട്ട്

പാപനാശം അണക്കെട്ട്

1942 ലാണ് പാപനാശം അണക്കെട്ട് നിര്‍മിച്ചത്. പശ്ചിമഘട്ടത്തിലെ പൊത്തിഗെ മലയിലാണ് ഇത്. താമരഭരണി നദിയില്‍ പാപനാശം വെള്ളച്ചാട്ടത്തിനടുത്താണ് പാപനാശം അണക്കെട്ട്. അഗസ്ത്യമുനിയുടെ മുന്നില്‍ ശിവ പാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ഇതിന്റെ സ്മരണയ്ക്കാണ് അഗസ്ത്യാര്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ ഈ ഡാം സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.
Photo Courtesy: Arikrishnan

കുട്രാളം, 35 കിമീ

കുട്രാളം, 35 കിമീ

അംബസമുദ്രത്തില്‍ 35 കിലോമീറ്റര്‍ അകലെയായാണ് കുട്രളം സ്ഥിതി ചെയ്യുന്നത്. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുടെ നാടാണിത്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഈ വെള്ളച്ചാട്ടങ്ങള്‍ തന്നെ. വിശദമായി വായിക്കാം
Photo Courtesy: Mdsuhail at English Wikipedia

എ‌ത്തിച്ചേരാന്‍

എ‌ത്തിച്ചേരാന്‍

തിരുവനന്തപുരവും മധുരയുമാണ് അംബസമുദ്രത്തിന് സമീപത്തുള്ള വിമാനത്താവ‌ളങ്ങള്‍. അംബാസമുദ്രം റെയില്‍വേ സ്‌റ്റേഷന്‍ തിരുനെല്‍വേലി കണക്ട് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്. തിരുനെല്‍വേലിയില്‍ എത്തിയാല്‍ നിരവധി ബസ്സുകള്‍ അംബാസമുദ്രത്തിലേക്ക് ലഭ്യമാണ്.
Photo Courtesy: Muthuraman99

മഴക്കാലം കഴിഞ്ഞാല്‍ മികച്ച സമയം

മഴക്കാലം കഴിഞ്ഞാല്‍ മികച്ച സമയം

കൂടുതലും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് അംബാസമുദ്രത്തിലേത്. മണ്‍സൂണിന് ശേഷമുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം. സെപ്റ്റംബര്‍ - മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കാം.
Photo Courtesy: Sukumaran sundar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X