Search
  • Follow NativePlanet
Share
» »കേരളത്തിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങള്‍

കേരളത്തിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങള്‍

By Maneesh

പലതരത്തില്‍പ്പെട്ടവരാണ് സഞ്ചാരികള്‍, പ്രകൃതിയുടെ പച്ചപ്പ് തേടി യാത്ര ചെയ്യുന്നവരാണ് ചിലര്‍. മറ്റു ചിലര്‍ക്ക് താല്‍പര്യം തീര്‍ത്ഥാടന കേന്ദ്രങ്ങളോടാണ്. സാഹസികരായ ചിലര്‍ക്ക് അത്തരം യാത്രകളോടാണ് താല്‍പര്യം. ചരിത്ര ശേഷിപ്പുകള്‍ കാണാന്‍ യാത്ര ചെയ്യുന്നവരും സഞ്ചാരികളില്‍ ഉള്‍പ്പെടും.

വായിക്കാം: ഇന്ത്യയിലെ പ്രേത നഗരങ്ങൾ ||കോട്ടകെട്ടിയ കേരളം || പടിക്കിണറുകൾ || ഭംഗിയുള്ള ശവകുടീരങ്ങൾ || ഇതാണ് പഴയ മദ്രാസ്! || കല്ലിൽ തീർത്ത കൂറ്റൻ കാളകൾ

കേരളത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ ചില ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. ഇന്ത്യൻ പുരാവസ്തു വകുപ്പ് ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളായി സംരക്ഷിക്കുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം. മാഹാശിലായുഗ കാലഘട്ടത്തിലെ കുടക്കല്ലുകൾ മുതൽ ഡച്ചുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട കോട്ടകൾ വരെ ഇവയിൽപ്പെടും.

മട്ടാഞ്ചേരി പാലസ്, എറണാകുളം

മട്ടാഞ്ചേരി പാലസ്, എറണാകുളം

ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് പാലസ്. 1555ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മിച്ചത്. കൊച്ചി മഹാരാജാവ് വീര കേരളവര്‍മ്മയോടുള്ള ആദരസൂചകമായി ഇത് അദ്ദേഹത്തിന് സമ്മാനിക്കുയായിരുന്നു. 1663ല്‍ ഡച്ചുകാര്‍ പുതുക്കിപണിതതോടയാണ് ഇത് ഡച്ച് പാലസ് എന്നറിയപ്പെട്ടു തുടങ്ങിയത്. രാമായണ, മഹാഭാരത കഥകളും ഹിന്ദുപുരാണ ദൃശ്യങ്ങളും വര്‍ണ്ണചിത്രങ്ങളും കൊട്ടാരത്തിന്റെ ചുമരുകളില്‍ വരച്ചതു കാണാം. കൂടുതൽ വായിക്കാം
Photo Courtesty: P.K.Niyogi.

സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, എറണാകുളം

സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, എറണാകുളം

1503ല്‍ പണികഴിപ്പിക്കപ്പെട്ട സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണ്. ഫോര്‍ട്ടുകൊച്ചി പരിസരത്തായാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡഗാമ അന്തരിച്ചപ്പോള്‍ ഇവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. 1524ലായിരുന്നു ഇത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാമയുടെ ഭൗതികാവശിഷ്ടം പിന്നീട് പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയെങ്കിലും ശവകുടീരം ഇപ്പോഴും ഇവിടെ കാണാം. പോര്‍ച്ചുഗീസുകാരായ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് നിര്‍മ്മിച്ചത്. കൂടുതൽ വായിക്കാം

Photo Courtesty: Brian Snelson (exfordy)

സെന്റ് ആഞ്ചലോ കോട്ട, കണ്ണൂർ

സെന്റ് ആഞ്ചലോ കോട്ട, കണ്ണൂർ

കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇന്ത്യയുടെ ആദ്യകാല പോര്‍ട്ടുഗീസ് വൈസ്രോയിയായിരുന്ന ഡോം ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ് 1505 ലാണ് സെന്റ് ആഞ്ചലോ കോട്ട നിര്‍മിച്ചത്. ശത്രുക്കളെ ചെറുക്കാനുള്ള ഉപാധിയായിട്ടാരുന്നു കോട്ടയുടെ നിര്‍മാണം. കൂടുതൽ വായിക്കാം

Photo Courtesty: Kjrajesh

തലശ്ശേരി കോട്ട, കണ്ണൂർ

തലശ്ശേരി കോട്ട, കണ്ണൂർ

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട. കൂടുതൽ വായിക്കാം

Photo Courtesty: Jithin S

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്. കൂടുതൽ വായിക്കാം

Photo Courtesty: Renjithks
പാലക്കാട് കോട്ട

പാലക്കാട് കോട്ട

പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായിയ്യാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയും പുനരുദ്ധരിയ്ക്കുകയും ചെയ്തു. കോട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകല്‍ നിലവിലുണ്ട്, ഇപ്പോള്‍ ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിതലാണ്. ഇന്ത്യയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണിത്. കൂടുതൽ

Photo Courtesty: Me haridas
കൈത്തളി മഹാദേവ ക്ഷേത്രം

കൈത്തളി മഹാദേവ ക്ഷേത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് പുരവസ്തുവകുപ്പി‌ന്റെ സംരക്ഷണയിലുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Photo Courtesty: Narayananknarayanan

തങ്കശ്ശേരിക്കോട്ട

തങ്കശ്ശേരിക്കോട്ട

കൊല്ലത്തു നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശ്ശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

Photo Courtesty: Pratheesh prakash at ml.wikipedia

അഞ്ചുതെങ്ങ് കോട്ട

അഞ്ചുതെങ്ങ് കോട്ട

ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ നിർമ്മിച്ച ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചു തെങ്ങിലായതിനാലാണ് ഈ കോട്ടയ്ക്ക് ആ പേര് ലഭിച്ചത്.

Photo Courtesty: Harisub

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

തിരുവനന്തപുരത്ത് നിന്നും 17 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച. എന്നിരുന്നാലും അടുത്തകാലത്ത് മാത്രമാണ് ഈ ഗുഹകള്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത്. ദക്ഷിണാമൂര്‍ത്തിയുടെ അവതാരമായ വിനാന്ധ്ര ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്ന ആരാധനാലയമാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍. കൂടുതൽ വായിക്കാം
Photo Courtesty: Prasad0224

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയതെ‌ന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ ചെമ്മന്തിട്ടയിലാണ്. കിഴക്കാണ് ഈ ക്ഷേത്രത്തിന്റെ ദർശനം. രൗദ്രഭാവമുള്ള ശിവനാണ് ഇവിടുത്തെ പ്രതിഷ്ട. ശിവന്റെ രൗദ്രഭാവം കുറയ്ക്കാൻ മഹാവിഷ്ണുവിന്റെ പ്രതിഷ്ടയും ഇവിടെയുണ്ട്.

Photo Courtesty: Narayananknarayanan

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ കേച്ചേരി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Photo Courtesty: Lakshmanan

അരിയന്നൂർ കുടക്കല്ല്

അരിയന്നൂർ കുടക്കല്ല്

അരിയന്നൂർ കുടക്കല്ല് തൃശൂർ ജില്ലയിലെ കണ്ടനശേരി പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള കുടക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്. ആറോളം കുടക്കല്ലുകളാണ് ഇവിടെയുള്ളത്. ഇവയിൽ ചിലത് പൊട്ടിയ നിലയിലാണ്. കുടക്കല്ലുകളേക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesty: Narayananknarayanan

കുടക്കല്ല് പറമ്പ്

കുടക്കല്ല് പറമ്പ്

അരിയന്നൂർ കുടക്കല്ലിന് സമാനമായിട്ടുള്ളതാണ് ചേരമങ്ങാട് കുടക്കല്ലുകളും. ഇത്തരത്തിൽ അറപത്തൊൻപതോളം ശിലകൾ ഇവിടെയുണ്ട്.

Photo Courtesty: Narayananknarayanan

എയ്യാ‌ൽ ഗുഹ

എയ്യാ‌ൽ ഗുഹ

എയ്യാൽ പ്രാചീനകാലത്ത് വിദേശ രാജ്യങ്ങളുമായി വ്യാപര ബന്ധമുണ്ടായിരുന്ന ഒരു സ്ഥലമാണ് എയ്യാൽ. ഇവിടെ നിന്ന് ലഭിച്ച നാണയങ്ങൾ ഇതിന് തെളിവാണ്.
Photo Courtesty: Narayananknarayanan

മുനിയറ, കണ്ടാണശ്ശേരി

മുനിയറ, കണ്ടാണശ്ശേരി

മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ് ഈ ഗുഹകൾ. മുനിയറ എന്നാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ സന്ദർശിച്ചാൽ അരിയന്നൂർ കുടക്കല്ല് കാണാം.

Photo Courtesy: Smokingsingh

ചിറക്കൽ ഗുഹ

ചിറക്കൽ ഗുഹ

തൃശൂർ ജില്ലയിലെ കട്ടാകാമ്പാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മഹാശിലയുഗകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഇവ.

Photo Courtesty: Narayananknarayanan

മുനിയറ, കക്കാട്

മുനിയറ, കക്കാട്

തൃശൂർ ജില്ലയിലെ കുന്നംകുളത്തിന് സമീപം കക്കാട് എന്ന സ്ഥലത്ത് കാണപ്പെട്ട മുനിയറകൾ

Photo Courtesty: Narayananknarayanan

ജൈനക്ഷേത്രം വയനാട്

ജൈനക്ഷേത്രം വയനാട്

1921ൽ ആണ് വയനാട്ടിലെ ജൈന ക്ഷേത്രം ദേശീയപ്രാധാന്യമുള്ള സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചത്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesty: Jishacj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X