Search
  • Follow NativePlanet
Share
» »വടക്ക് കിഴക്കന്‍ രഹസ്യങ്ങള്‍ തേടി

വടക്ക് കിഴക്കന്‍ രഹസ്യങ്ങള്‍ തേടി

സപ്തസുന്ദരികള്‍ എന്ന് വെറുതേയല്ല നമ്മള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പറയുന്നത്.

By Elizabath

ഭാഷ ഭൂഷാധികളിലെ വൈവിധ്യം കൊണ്ടും പ്രകൃതിയുടെ മാസ്മരിക ഭംഗികൊണ്ടും ഏറെ സൗന്ദര്യം നിറഞ്ഞതാണ് നമ്മുടെ വടക്ക് കിഴക്കന്‍ ഇന്ത്യ.

സപ്തസുന്ദരികള്‍ എന്ന് വെറുതേയല്ല നമ്മള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പറയുന്നത്. എന്തെങ്കിലും ഒരു വൈവിധ്യം നമ്മളെ കാത്ത് വിടെ ഇരിപ്പുണ്ടാകും. ഇന്ന് നമുക്ക് വരുടെ പ്രത്യേകത നിറഞ്ഞ ജീവിതങ്ങളും ഈ സുന്ദരികളായ സംസ്ഥാനങ്ങളുടെ പ്രത്യേകതകളും കാണാം.

ലോകത്തിലെ ഏറ്റവും വലിയ നെയ്ത്ത് ഗ്രാമം

ലോകത്തിലെ ഏറ്റവും വലിയ നെയ്ത്ത് ഗ്രാമം

ലോകത്തിലേതോ എന്ന് കേട്ട് ഞെട്ടേണ്ട. ഇവിടുത്തെ സോള്‍കുച്ചി എന്ന ഗ്രാമം നെയ്ത്തടിയുടെ താളത്തിലാണ് ജീവിക്കുന്നത്. ഇവിടെ നെയ്യുന്ന മുഗ എന്നറിയപ്പെടുന്ന സില്‍ക് ഫാബ്രിക്കിന് ലോക വിപണിയില്‍ തന്നെ വലിയ ഡിമാന്റാണ്.മുഗ ആസാമിന്റെ ഗോള്‍ഡന്‍ സില്‍ക്കെന്നാണ് അറിയപ്പെടുന്നത്.ആസാമിന്റെ മാഞ്ചസ്റ്റര്‍ എന്നാണ് ഈ ഗ്രാത്തിന്റെ മറ്റൊരു പേര്.

PC: Offical Site

ഇന്ത്യയ്ക്കും മ്യാന്‍മാറിനും നടുവിലെ ലോങ്ക്വാ

ഇന്ത്യയ്ക്കും മ്യാന്‍മാറിനും നടുവിലെ ലോങ്ക്വാ

അതെ നാഗാലാന്റിലെ ലോങ്ക്വാ എന്ന എന്ന ഗ്രാമം ഇന്ത്യയ്ക്കും മ്യാന്‍മാറിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഗ്രാമത്തലവന്റെ വീട്ടിന്റെ ഒരുഭാഗം ഇന്ത്യയിലും മറ്റൊരു ഭാഗം മ്യാന്‍മാറിലുമാണ്. അപ്പോ ഇവിടുത്തുകാര്‍ക്ക് വിസ വേണോ എന്ന സംശയം തോന്നി അല്ലേ. വിസ അല്ല ഇവര്‍ക്ക് ഇരട്ട പൗരത്വം ആണ് ഉള്ളത്.

PC: Abhishekupadhyay609

17 ഗോത്രങ്ങളും 36 ഭാഷകളുായി ഒരു സ്ഥലം

17 ഗോത്രങ്ങളും 36 ഭാഷകളുായി ഒരു സ്ഥലം

നാഗാലാന്റിലാണ് ഈ അപൂര്‍വ്വ സംഗമം. വ്യത്യസ്തായ ആഘോഷങ്ങള്‍ കൊണ്ടും വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും ഇവിടെ വൈിവിധ്യം വിളിച്ചോതുന്നു. വിവിധ തരം ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഉത്സവങ്ങളുടെ ഉത്സവമെന്നറിയപ്പെടുന്ന ഹോണ്‍ബില്‍ ഡിസംബറിലാണ് ഇവിടെ നടക്കുന്നത്.

PC: Loyalu

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാം

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാം

മാവ്‌ലിങ്ങ്‌നോങ്ങ്, ഷില്ലോങ്ങില്‍ നിന്നും 100 കിമി ദൂരത്തുള്ള ഈ ഗ്രാമം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്നാണ് അറിയപ്പെടുന്നത്. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെങ്കിലും ഇവിടെ താമസിക്കുന്ന 95 കുടുംബങ്ങളില്‍ 100 ശതമാനം സാക്ഷരത ഉണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയില്ലല്ലോ അല്ലേ?

PC: Sai Avinash

തായ് വഴിയിലൂടെ നിലനില്‍ക്കുന്ന ഗ്രാം

തായ് വഴിയിലൂടെ നിലനില്‍ക്കുന്ന ഗ്രാം

മഞ്ഞുകളുടെ നാട് മാത്രമല്ല മേഘാലയ, മറിച്ച് തായ് വഴിയുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഇടം കൂടിയാണ് ഇവിടം.ഇവിടുത്തെ സ്ത്രീകളാണ് കുടുംബം നോക്കുന്നത്. അമ്മയില്‍ നിന്ന് സ്ത്രീകളിലേക്കാണ് ഇവിടെ സ്വത്ത് വന്ന് ചേരുന്നത്. വിവാഹമോചനം നടത്താന്‍ സ്ത്രീകള്‍ക്കാണ് അവകാശം.

PC: Anthony Knuppel

 ഇംഫാലിലെ അമ്മ മാര്‍ക്കറ്റ്

ഇംഫാലിലെ അമ്മ മാര്‍ക്കറ്റ്

ഏകദേശം 3500 ഓളം സ്ത്രീകളാണ് ഇവിടെ വിവിധ സാധനങ്ങള്‍ വില്‍ക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഈ മാര്‍ക്കറ്റ് ഏകദേശം നൂറ് വര്‍ഷായി ഇതുപോലെ നിലനില്‍ക്കുന്നു.

PC: OXLAEY.com

Read more about: north east nagaland thripura assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X