» »ആളുകളെത്താ ദ്വീപുകള്‍

ആളുകളെത്താ ദ്വീപുകള്‍

Written By: Elizabath

യാത്ര ചെയ്യുന്നവരുടെ ഏറ്റവും പ്രധാന വിഷയം ഇഷ്ടപ്പെട്ടെത്തുന്ന സ്ഥലങ്ങളിലെ ആള്‍ക്കൂട്ടമാണ്. കാഴ്ചകള്‍ കണ്ടു തീര്‍ക്കാനും ആസ്വദിക്കാനും കഴിയാത്ത രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ പൊതിയുന്ന സ്ഥലങ്ങള്‍ പെട്ടന്നുതന്നെ യാത്രയെ മടുപ്പിക്കും.
വര്‍ഷത്തില്‍ ഏതു ദിവസം എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ കഴിയുന്ന, ആള്‍ക്കൂട്ടം ശല്യപ്പെടുത്താത്ത എട്ടു കിടിലന്‍ ദ്വീപുകള്‍ പരിചയപ്പെടാം...

ലിറ്റില്‍ ആന്‍ഡമാന്‍ ഐലന്‍ഡ് പോര്‍ട്ട് ബ്ലെയര്‍

ലിറ്റില്‍ ആന്‍ഡമാന്‍ ഐലന്‍ഡ് പോര്‍ട്ട് ബ്ലെയര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ് പോര്‍ട്ട് ബ്ലെയര്‍. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇവിടുത്തെ ഏറ്റവും വലിയ ദ്വീപും ഇതാണ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും അല്പം അകലെയായി സ്ഥിതി ചെയ്യുന്ന ലിറ്റില്‍ ആന്‍ഡമാനില്‍ അധികം സഞ്ചാരികളൊന്നും എത്താറില്ല. ശുദ്ധമായ ബീച്ചില്‍ പനമരങ്ങളും പഞ്ചാരത്തരി പോലുള്ള മണലും വെള്ളച്ചാട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം.

PC:Youtube

പ്രകൃതിദത്ത അക്വേറിയം

പ്രകൃതിദത്ത അക്വേറിയം

വെള്ളച്ചാട്ടങ്ങളും വെള്ളമണല്‍ത്തരികളും അമ്പരപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും ശുദ്ധമായ കടല്‍വെള്ളവും പവിഴപ്പുറ്റുകളും അപൂര്‍വ്വങ്ങളായ ആമകളും ഒക്കെ ചേര്‍ന്ന് ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപിനെ ഒരു പ്രകൃതിദത്ത അക്വേറിയത്തിനു സമാനമായി മാറ്റിയിരിക്കുന്നു.

ദിയു ഐലന്‍ഡ്

ദിയു ഐലന്‍ഡ്

ഗുജറാത്തിന്റെ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ദിയു ഐലന്‍ഡ് ഒട്ടേറെ ബീച്ചുകള്‍ക്ക് പേരുകേട്ട സ്ഥലമാണ്. നാഗോവ ബീച്ച്,ജലന്ധര്‍ ബീച്ച് തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്.
പോര്‍ച്ചുഗീസ് കോളനിഭരണക്കാലത്ത് അവര്‍ പണിത ദിയു കോട്ടയാണ് ഇവിടുത്തെ പ്രത്യേകത. ഭീമാകാരനായ., നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്ന കോട്ട ഇന്ന് നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ലൈറ്റ് ഹൗസ് മറ്റൊരു ആകര്‍ഷണമാണ്.

PC:Piyush Tripathi

ദിവാര്‍ ഐലന്‍ഡ് ഗോവ

ദിവാര്‍ ഐലന്‍ഡ് ഗോവ

നദിയില്‍ രൂപപ്പെട്ടിരിക്കുന്ന അതിമനോഹരമായ ഒരു ദ്വീപാണ് ഓള്‍ഡ് ഗോവയ്ക്ക് സമീപമുള്ള ദിവാര്‍ ഐലന്‍ഡ്. ചതുപ്പു നിലങ്ങളാലും ഒറ്റടയിപ്പാതകളാലും നിറഞ്ഞ ഈ ദ്വീപ് പഴയ കാലത്തിന്റെ സ്മരണകള്‍ ഉയര്‍ത്തുന്ന ഒന്നാണ്.
ഗോവയുടെ മട്ടിനും ഭാവത്തിനും അനുസരിച്ചുള്ള മനോഹരമായ ഗ്രാമങ്ങളും കാഴ്ചകളും ദേവാലയങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC:nshaanshah62

നേത്രാണി ഐലന്‍ഡ്

നേത്രാണി ഐലന്‍ഡ്

പീജിയണ്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന നേത്രാണി ഐലന്‍ഡ് കര്‍ണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ മുരുഡേശ്വര ക്ഷേത്രത്തില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. സ്‌കൂബാ ഡൈവിങ്ങിനും മീന്‍പിടുത്തത്തിനും ഒക്കെ പേരുകേട്ടതാണ്. മാത്രമല്ല ധാരാളം തരത്തിലുള്ള പവിഴപ്പുറ്റുകളും മത്സ്യങ്ങളും ഇവിടെ കാണാം.

PC: Subhas nayak

ശിവനസമുദ്ര

ശിവനസമുദ്ര

ശിവനസമുദ്ര ദ്വീപ് പേരുകേട്ടിരിക്കുന്നത് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളുടെ പേരിലാണ്. ഇരട്ട വെള്ളച്ചാട്ടങ്ങള്‍ എന്നറിയപ്പെടുന്ന ഗഗനചുക്കി വെള്ളച്ചാട്ടവും ആണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍.
ഒരു മുട്ടയുടെ ആകൃതിയിലാണ് ഈ ദ്വീപ് കിടക്കുന്നത്. ഒരു ബോട്ട് വാടകയ്ക്ക് എടുത്ത് ഇവിടെ എത്തുന്നതായിരിക്കും സഞ്ചാരികള്‍ക്ക് നല്ലത്.

PC:Goutamsubudhi

സെന്റ് മേരിസ് ഐലന്‍ഡ് മാല്‌പേ

സെന്റ് മേരിസ് ഐലന്‍ഡ് മാല്‌പേ

കര്‍ണ്ണാടകയിലെ മാല്‍പെയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരിസ് ഐലന്‍ഡ് നാലു ചെറു ദ്വീപുകള്‍ ചേര്‍ന്ന സമൂഹമാണ്. ജിയോ ടൂറിസത്തിന് പേരുകേട്ട ഈ ബീച്ചിന് കരീബിയന്‍ ബീച്ചുകളുടെ സൗന്ദര്യമാണ്.
ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നുകൂടിയാണിത്.

PC:Man On Mission

കൃഷ്ണശിലാ രൂപങ്ങള്‍

കൃഷ്ണശിലാ രൂപങ്ങള്‍

പണ്ട് എപ്പോഴോ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഈ ദ്വീപും ഇവിടുത്തെ കാഴ്ചകളും. അന്നത്തെ സ്‌ഫോടനത്തില്‍ ബാക്കിയായ കൃഷ്ണശിലകളാണ് ദ്വീപിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ലാവയില്‍ രൂപപ്പെട്ടതാണിവ.

PC:Man On Mission

മജൗലി ഐലന്‍ഡ്

മജൗലി ഐലന്‍ഡ്

ആസാമില്‍ സ്ഥിതി ചെയ്യുന്ന മജൗലി ഐലന്‍ഡ് നദിയില്‍ രൂപപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ്. ബ്രഹ്മപുത്ര നദിയിലാണിത് സ്ഥിതി ചെയ്യുന്നത്. ഷോപ്പിങ്ങിനും കരകൗശല വസ്തുക്കള്‍ക്കും പട്ടിനും പേരുകേട്ടതാണ് ഇവിടം.

PC: Dhrubazaan Photography

റോസ് ഐലന്‍ഡ്

റോസ് ഐലന്‍ഡ്

നീല കടല്‍വെള്ളത്തിന്റെ ഭംഗിയില്‍ എന്തിനെയും ആകര്‍ഷിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ദ്വീപാണ് റോസ് ഐലന്‍ഡ്. ടൂറിസത്തിനു പേരകേട്താമെങ്കിലും ഇവിടെ ജനവാസം അനുവദിച്ചിട്ടില്ല.

PC: Stefan Krasowski