Search
  • Follow NativePlanet
Share
» »കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ആകാശത്തിലെ മേഘങ്ങളെ കയ്യെത്തും ദൂരത്തിൽ കണ്ട് പറന്നിറങ്ങുന്ന ഒരനുഭവം എങ്ങനെയാണ് വേണ്ടന്നു വയ്ക്കുക? നിർമ്മാണത്തിന്റെയും പ്രത്യേകതകളുടെയും പേരിലാണ് കുടുതലും വിമാനത്താവളങ്ങൾ അറിയപ്പെടുന്നത്. അതുമാത്രമല്ല, യാത്ര ചെയ്യുന്നവരെയും അല്ലാത്തവരെയും ഒക്കെ ഒരേപോലെ പേടിപ്പിക്കുന്ന കാര്യത്തിലും ചില വിമാനത്താവളങ്ങള്‍ പ്രസിദ്ധമാണ്. വിമാനം ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ നീങ്ങിയാൽ ജീവൻ പോലും പോയേക്കാവുന്ന തരത്തിൽ പേടിപ്പെടുത്തുന്ന വിത്താവളങ്ങൾ ഇവിടെയുണ്ട്. സഞ്ചാരികളെ പേടിപ്പിക്കുന്ന ഇന്ത്യയിലെ ചില വിമാനത്താവളങ്ങൾ പരിചയപ്പെടാം...

പാട്ന വിമാനത്താവളം

പാട്ന വിമാനത്താവളം

ബീഹാറിൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ജയ്പ്രകാശ് നാരായണൻറെ പേരിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിമാനത്താവളമാണ് പാട്ന വിമാനത്താവളം. അന്താരാഷ്ട്ര വിമാനത്താവളമാണെങ്കിലും പുറത്തു നിന്നുള്ള വിമാനങ്ങൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം ഇവിടുത്തെ റൺവേയുടെ നീളക്കുറവാണ്.
9000 അടി നീളം വേണ്ട റൺവേയ്ക്ക് ഇവിടെ 6410 അടി മാത്രമേ നീളമുള്ളൂ. ഇത് തന്നെയാണ് ഈ വിമാനത്താവളത്തെ ആളുകൾക്കിടയിൽ പേടിപ്പെടുത്തുന്നത്.

അഗത്തി വിമാനത്താവളം

അഗത്തി വിമാനത്താവളം

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങളുടെ കൂട്ടത്തിലെ ഒന്നാമനാണ് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളം. ലോകത്തിലെ തന്ന ഏറ്റവും ചെറിയ വിമാനത്താവളങ്ങളിലൊന്നായ ഇവിടുത്തെ റൺവേയുടെ നീളം വെറും നാലായിരം അടി മാത്രമാണ്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന വിമാനത്താവളമാണ് അഗത്തിയിലേത്. ചെറു വിമാനങ്ങൾക്കു മാത്രമാണ് ഇവിടേക്ക് സർവ്വീസ് നടത്താനാവുക.

PC:Julio

മംഗലാപുരം വിമാനത്താവളം

മംഗലാപുരം വിമാനത്താവളം

കാഴ്ചയിൽ തന്നെ ഭീതിപ്പെടുത്തുന്ന നിർമ്മിതിയാണ് കർണ്ണാടകയിലെ മംഗലാപുരം വിമാനത്താവളത്തിന്‍റേത്. ബജ്പെ വിമാനത്താവളം എന്നാണ് ഇതിന്റെ ശരിയായ പേര്.
ഒരു കുന്നിൻറെ മുകളിലായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ടേബിൾ ടോപ്പ് റൺവേയാണ് ഇവിടെയുള്ളത്. കുന്നിൻ പരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ റൺവേ അപകടകാരിയാണ്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് പരിപൂർണ്ണ ശ്രദ്ധ കൊടുത്താൽ മാത്രമേ അപകട രഹിതമായി താഴെയിറങ്ങുവാൻ സാധിക്കു. 2010 മേയ് 22 ന് നടന്ന മംഗലാപുരം വിമാനത്താവളം അപകടത്തിനു കാരണം ടേബിൾ ടോപ്പ് റൺവേയായിരുന്നു.

PC:Premnath Kudva

ജമ്മു എയർപോർട്ട്

ജമ്മു എയർപോർട്ട്

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന അപകടകാരിയായ വിമാനത്താവളമാണ് ജമ്മു എയർപോർട്ട്. ജമ്മു സിവിൽ എൻക്ലേവ് എന്നറിയപ്പെടുന്ന ഇവിടെ ആഭ്യന്തര സർവ്വീസുകൾ മാത്രമേ നടത്താറുള്ളൂ.
6700 അടി മാത്രം നീളമുള്ള ഇവിടുത്തെ റൺവേയിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ അപകടമാരിരിക്കും ഉണ്ടാവുക. മാത്രമല്ല, കൃത്യമായി സഞ്ചരിച്ചില്ലെങ്കിൽ ചെന്നു കയറുക പാക്കിസ്ഥാന്റെ അതിർത്തിയിലേക്കായിരിക്കും. അതിർത്തിയോട് അത്രയധികം ചേർന്നാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ബാഗ്ദോഗ്ര വിമാനത്താവളം

ബാഗ്ദോഗ്ര വിമാനത്താവളം

ഇന്ത്യൻ വ്യോമസേനയുടെ കീഴില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ബാഗ്ദോഗ്ര വിമാനത്താവളം. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഇതിന് കാലപ്പഴക്കം കൂടുതലാണ്. വിമാനത്താവളത്തെ അപകടകാരിയാക്കുന്നതും ഇത് തന്നെയാണ്.

PC:Abymac

അഗർത്തല വിമാനത്താവളം

അഗർത്തല വിമാനത്താവളം

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അഗർത്തല വിമാനത്താവളവും പേടിപ്പെടുത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒന്നാണ്. 7500 അടി മാത്രമാണ് ഇവിടുത്തെ റൺവേയുള്ളത്. കൂടാതെ അകലക്കാഴ്ചകളുടെ കുറവും ഈ വിമാനത്താവളത്തെ അപകടകാരിയാക്കുന്നു.

PC:Swarupskd.wiki

കുശോക്ക് ബാക്കുല റിംപോച്ചീ എയർപോർട്ട്

കുശോക്ക് ബാക്കുല റിംപോച്ചീ എയർപോർട്ട്

ലോകത്തിലെ തന്ന ഏറ്റവും അപകടകാരിയായ വിമാനത്താവളങ്ങളിലൊന്നാണ് ജമ്മു കാശ്മീരിലെ ലേയിൽ സ്ഥിതി ചെയ്യുന്ന കുശോക്ക് ബാക്കുല റിംപോച്ചീ എയർപോർട്ട്. സമുദ്ര നിരപ്പിൽ നിന്നും 3256 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. മറ്റു വിമാനത്താവളങ്ങളിൽ നിന്നും വ്യത്യസ്തമായി ഒറ്റ ദിശയിലൂടെ മാത്രമേ ഇവിടെ ടേക്ക് ഓഫ് ചെയ്യാലും ലാൻഡ് ഇൻ ചെയ്യാനും സാധിക്കുകയുള്ളൂ. ഇതാണ് ആ വിമാനത്താവളത്തെ അപകടകാരിയാക്കുന്നത്.

PC:caffeineAM

ഇന്ത്യയിലെ മനോഹരമായ വിമാനത്താവളം

ഇന്ത്യയിലെ മനോഹരമായ വിമാനത്താവളം

മഞ്ഞു മൂടിയ മലകൾക്കും പർവ്വത നിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒന്നാണല്ലോ കുശോക്ക് ബാക്കുല റിംപോച്ചീ എയർപോർട്ട്. പേടിപ്പെടുത്തുന്ന വിമാനത്താവളങ്ങളിൽ ഒന്നാണെങ്കിലും പേടിയെ അതിജീവിച്ച് പോയാൽ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഇവിടെ കാണാം. ലാൻഡിങ്ങിൽ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന ലോകത്തിലെ വളരെ കുറച്ച് വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണിത്.

PC:Saippuakauppias

ലാത്തൂർ വിമാനത്താവളം

ലാത്തൂർ വിമാനത്താവളം

ഇന്ത്യയിലെ പേടിപ്പെടുത്തുന്ന വിമാനത്താവളങ്ങളിൽ ഏറ്റലും അവസാനം ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒന്നാണ് ലാത്തൂർ വിമാനത്താവളം. ചുറ്റുമതിലില്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളങ്ങളിലൊന്നാണ് മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ലാത്തൂർ വിമാനത്താവളം.

വിദേശയാത്രയിൽ എത്ര പണം കയ്യിൽ വെക്കാം? പണി കിട്ടാതിരിക്കാൻ ഈ കാര്യങ്ങൾ അറിയാംവിദേശയാത്രയിൽ എത്ര പണം കയ്യിൽ വെക്കാം? പണി കിട്ടാതിരിക്കാൻ ഈ കാര്യങ്ങൾ അറിയാം

ഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യുവാനുള്ള ചിലവ്; സീറ്റ് ബുക്കിങ്ങിനേക്കാൾ എളുപ്പം, സംഗതി ഇത്രേയുള്ളൂഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യുവാനുള്ള ചിലവ്; സീറ്റ് ബുക്കിങ്ങിനേക്കാൾ എളുപ്പം, സംഗതി ഇത്രേയുള്ളൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X