» »പ്രേതങ്ങളെ തേ‌ടി ഇന്ത്യൻ നഗരങ്ങളിലൂടെ ഒരു യാത്ര

പ്രേതങ്ങളെ തേ‌ടി ഇന്ത്യൻ നഗരങ്ങളിലൂടെ ഒരു യാത്ര

Written By:

പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും ‌പേടിക്കാ‌ത്ത കാലമാണ് ഇത്. പ്രേതങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്നവരോടൊപ്പം ഉണ്ടെങ്കില്‍ ഒന്ന് കാണാമായിരുന്നു എന്ന് കരുതു‌ന്നവരും കുറവ‌ല്ല. ഇന്ത്യയിലെ ‌വൻ നഗരങ്ങളായ മുംബൈ, പൂനെ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലൊക്കെ പ്രേത ബാത ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരും; രാജസ്ഥാനിലെ ഈ പ്രേതാലയങ്ങളില്‍ പോയാല്‍

പ്രേതകഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി ഈ നഗരങ്ങളിലേക്ക് പോകാം. ‌ഈ നഗരങ്ങളിലെ പ്രേതങ്ങള്‍ വിഹരിക്കുന്നു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ പോയി പ്രേതങ്ങളെ കാണാന്‍ ശ്രമിക്കാം. ‌‌പ‌റ്റിയാല്‍ പ്രേതത്തിന്റെ ഒരു ഫോട്ടോയും എടുക്കാം. പ്രേതം സമ്മതിക്കുകയാണെങ്കില്‍ കൂടെ നി‌ന്ന് ഒരു സെ‌ല്‍‌ഫിയുമാകാം.

വിക്ടറി തിയേറ്റര്‍, പൂനെ

വിക്ടറി തിയേറ്റര്‍, പൂനെ

പൂനെ‌യിലെ ‌പഴക്കം ചെന്ന ‌തിയേറ്ററുകളില്‍ ഒന്നായ വിക്ടറി തിയേറ്ററില്‍ പകല്‍ നേരങ്ങളില്‍ സിനിമ‌യും രാത്രികാലങ്ങളില്‍ പ്രേതങ്ങളുമാണെന്നാണ് പറയപ്പെടുന്നത്. രാത്രിയില്‍ സീ‌റ്റുകളില്‍ നിന്ന് നിലവിളി ശബ്ദവും വാതിലില്‍ നിന്ന് ഞെരക്കങ്ങളും കേട്ടവരുണ്ടത്രേ.
Photo Courtesy: Faizanansari

സിന്‍ഹഗഡ് കോട്ട, പൂനെ ‌

സിന്‍ഹഗഡ് കോട്ട, പൂനെ ‌

പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സിന്‍ഹഗഡ് കോട്ട ടൂറിസ്റ്റുകളുടെ ഇടയി‌ല്‍ പ്രശസ്തമായ സ്ഥലമാണ്. ഈ കോട്ടയെ ചുറ്റിപ്പറ്റിയും ഒരു പ്രേതകഥ പ്രചരിക്കുന്നുണ്ട്. യുദ്ധക്കളത്തില്‍ നിന്ന് കേള്‍ക്കാവുന്നത് പോലുള്ള ശബ്ദം ഇവിടെ നിന്ന് രാത്രി കാലങ്ങ‌ളില്‍ കേള്‍ക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സ്ഥലത്തിനടുത്ത് ഒരു ബസ് അപ‌ക‌ടം നടന്നിരുന്നു. നിരവധി കു‌‌ട്ടികളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ കരച്ചില്‍ ഇപ്പോഴും ഇവിടെ കേള്‍ക്കാമെന്ന് ചില സഞ്ചാരികള്‍ പറയു‌ന്നു.
Photo Courtesy: Dmpendse

ശനിവാർവാഡ, പൂനെ

ശനിവാർവാഡ, പൂനെ

പൂനെയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ശനിവാര്‍ വാഡ കോട്ടയെ വ്യത്യസ്തമാക്കുന്നത്, ആ കോട്ടയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ചില പ്രേതകഥകളാണ്. ആ പ്രേതകഥകള്‍ ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഏറെ ആശ്ചര്യജനമകമായ കാര്യം. പേഷ്വ രാജകുമാരനായ നാരയണ റാവുവിന്റെ പ്രേതം കോട്ടയിലൂടെ അലഞ്ഞുനടക്കുന്നു എന്ന് തദ്ദേശിയര്‍ വിശ്വസിക്കുന്നു.

Photo Courtesy: Ashok Bagade

ഖഡ്കി വാര്‍ സെമിട്രി, പൂനെ

ഖഡ്കി വാര്‍ സെമിട്രി, പൂനെ

എ‌ല്ലാ സെമിത്തേരികളിലും ഉണ്ടെന്ന് പറയപ്പെടുന്നത് പോലെ പൂനെയില്‍ ഖഡ്കി വാര്‍ സെമിട്രിയിലും പ്രേതങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. ബ്രിട്ടീഷുകാരും മറാത്ത സൈന്യവും ഏറ്റുമുട്ടിയ ഈ സ്ഥല‌ത്ത് ജവാന്മാ‌രുടെ പ്രേതങ്ങള്‍ വിഹരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Joe Zachs

ചന്ദന്‍നഗര്‍, പൂനെ

ചന്ദന്‍നഗര്‍, പൂനെ

ചന്ദന്‍ന‌ഗറിലെ പ്രേതം ഒരു കൊച്ചു പെണ്‍കുട്ടിയാണ്. വെള്ളയുടുപ്പ് ‌ധരിച്ച പെണ്‍കുട്ടി‌യെ രാത്രി കാലങ്ങളില്‍ പലരും കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദന്‍‌നഗറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റി‌ല്‍ വച്ച് അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പ്രേതമാണ് ഇതെന്നാണ് പറയപ്പെടുന്നത്.

ടവര്‍ ഓഫ് സയലന്‍സ്, മുംബൈ

ടവര്‍ ഓഫ് സയലന്‍സ്, മുംബൈ

സൗത്ത് മുംബൈയിലെ മലബാര്‍ ഹില്‍സിലാണ് ടവര്‍ ഓഫ് സയലന്‍സ് എന്ന് അറിയപ്പെടുന്ന ഒരു ഗോപുരം സ്ഥിതി ചെയ്യുന്നത്. ഇതൊരു പാഴ്സി സിമിത്തേരിയാണ്. ജൂഹുവിലെ പന്ത്രണ്ടാം റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സെമിത്തേരിക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാ‌വും ഉണ്ട്. രാത്രികാലങ്ങളില്‍ ഇ‌വിടെ നിന്ന് ഞരക്കങ്ങളും മുരള്‍ച്ചയും കേള്‍ക്കാമെന്ന് പറയപ്പെടുന്നു.

Photo Courtesy: Kensplanet

ആരീ മില്‍ക്ക് കോളനി, മുംബൈ

ആരീ മില്‍ക്ക് കോളനി, മുംബൈ

മുംബൈയുടെ പ്രാന്തപ്രദേശമായ ഗോജിയോണ്‍ ഈസ്റ്റിലെ ശിവജി നഗറിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. മരങ്ങള്‍ നിറഞ്ഞ ഈ സ്ഥലത്ത് രാത്രി 10 മണിക്ക് ശേഷം പ്രദേശ വാസികളൊന്നും പോകാറില്ലാ. ഇവിടെ ഒരു സ്ത്രീയുടെ പ്രേതം അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം. കാറിന് പിറകില്‍ എത്തി ലിഫ്റ്റ് ചോദിക്കാറുള്ള ഈ പ്രേതം വലിയ ഉറക്കെ അലറികരയുന്നത് കേട്ടവരുണ്ടത്രേ.

Photo Courtesy: Sanferd

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, മുംബൈ

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, മുംബൈ

മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കി‌ലും പ്രേതമുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ഒരു സഞ്ചാരിയുടെ പ്രേതമാണ് ഈ വനത്തിലൂടെ വിഹരിക്കുന്നത്. രാത്രിയില്‍ ഇവിടെയെത്തുന്ന സഞ്ചാരികളോട് ഈ പ്രേതം വഴി ചോദിക്കാറുണ്ടത്രേ.
Photo Courtesy: Ting Chen

മുകേഷ് മിൽ, മുംബൈ

മുകേഷ് മിൽ, മുംബൈ

മുകേഷ് മില്‍സ് മുംബൈയിലെ കൊളാബയില്‍ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് ഇത്. 1870ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടം, ഒരു തീപ്പിടുത്തത്തേതുടര്‍ന്ന് ആളുകള്‍ ഉപേക്ഷിച്ച് പോയതാണ്. ചില സിനിമകളുടെ ഷൂട്ടിംഗ് ഇവിടെ നടന്നിട്ടുണ്ടെങ്കിലും ആരും തന്നെ ഇവിടേയ്ക്ക് പോകാറില്ലാ. ഈ കെട്ടിടത്തിന്റെ കാവല്‍ക്കാര‌ന്റെ പ്രേതം ഇവിടെ അലഞ്ഞു നടക്കുന്നെണ്ടെന്നാണ് വിശ്വാസം.

Photo Courtesy: Appaiah

ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മുംബൈ

ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മുംബൈ

മുംബൈയിലെ അന്തേരി ഈസ്റ്റിലാണ് ഈ പള്ളിയുടെ അവശിഷ്ട‌ങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു നവ വധുവിന്റെ പ്രേതം വിഹരിക്കുന്നെണ്ടെന്നാണ് വിശ്വാസം. മൂന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ നവ വധു കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുക ചെയ്യപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാത്രികാലത്ത് പ്രേതത്തിന്റെ മുരള്‍ച്ചയും അട്ടഹാസവും കേല്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Nicholas

വിമാനത്താവ‌ളം, ബാംഗ്ലൂർ

വിമാനത്താവ‌ളം, ബാംഗ്ലൂർ

ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പട്ടാപകല്‍ പ്രേതത്തേ കണ്ടുവെന്നാണ് ഇരു കഥ. കണ്ടത് വേറെ ആരുമല്ല ഒരു ‌പൈലറ്റ്. പൈലറ്റ് നോക്കുമ്പോള്‍ ഒരു വെള്ള സാരിക്കാരി റണ്‍വേയിലൂടെ ഓടുന്നു. ഉടനെ അധികൃതരെ വിവരം അറിയിക്കുന്നതിന് മുന്‍പെ സ്ത്രീ അവിടെ നിന്ന് അപ്രത്യക്ഷയായി. അപ്പോളാണ് പൈലറ്റ് മനസിലാക്കുന്നത് താന്‍ കണ്ടത് ഒരു പ്രേ‌തത്തേയാണെന്ന്. ഈ വെള്ള സാരിക്കാരിക്കാരിയെ വിമാനത്താവളത്തിന്റെ പലഭാഗത്ത് നിന്നായി കണ്ടവരുണ്ടത്രേ. അതിന് അടുത്തേക്ക് ചെല്ലുമ്പോള്‍ വെള്ളസാരിക്കാരി അപ്രത്യക്ഷമാകും.
Photo Courtesy: Utkarsh Jha

വിക്ടോറിയ ഹോസ്പിറ്റല്‍, ബാംഗ്ലൂർ

വിക്ടോറിയ ഹോസ്പിറ്റല്‍, ബാംഗ്ലൂർ

ബാംഗ്ലൂര്‍ സിറ്റിമാര്‍ക്കറ്റിന് സമീപത്തെ വിക്ടോറിയ ആശുപത്രിയില്‍ പ്രേ‌തബാധയുണ്ടെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു യാവാവിന്റെ പാത്രത്തില്‍ നിന്ന് കേസരി ബാത് പെട്ടന്ന് അ‌പ്രത്യക്ഷമായതായി പറയപ്പെടുന്നു. ഈ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രേ. ഒരു കാപ്പിഗ്ലാസില്‍ നിന്ന് കാപ്പി അപ്രത്യക്ഷമാക്കുക, പാത്രങ്ങളില്‍ വച്ച ഭക്ഷണ അപ്രത്യക്ഷമാക്കുക തുടങ്ങിയവയാണ് ഇവിടുത്തെ പ്രേതത്തിന്റെ ഇഷ്ട പരി‌പാടി. അതുകൊണ്ട് വിശപ്പിന്റ് ആത്മാവ് എന്നാണ് നാട്ടുകാര്‍ സ്നേ‌ഹ പൂര്‍വം ഈ പ്രേതത്തെ വിളിക്കുന്നത്.

Photo Courtesy: Adbutha at English Wikipedia

എം ജി റോഡ്, ബാംഗ്ലൂർ

എം ജി റോഡ്, ബാംഗ്ലൂർ

എം ജി റോഡ് ഭാഗത്ത് ഒരു പ്രേതമുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വരുന്നവരെ പേടിപ്പിക്കുകയാണ് ഈ പ്രേതത്തി‌ന്റെ പ്രധാന ഹോബി. ഈ പ്രേതത്തിന് ഒരു കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം ജി റോഡിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടി രാത്രിയില്‍ വാഹനമിടിച്ചു മരിച്ചു. ഈ പെണ്‍കുട്ടിയുടെ പ്രേതം ഈ പരിസര‌ത്ത് ചുറ്റി തിരിയുന്നുണ്ടെന്നാണ് പറയുന്നത്. ചില ദിവസങ്ങളില്‍ ഈ റോഡിലൂടെ യാത്ര ചെയ്താല്‍ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നാണ് പറയുന്നത്.

Photo Courtesy: Sandip Bhattacharya

സെമിത്തേരി, ബാംഗ്ലൂർ

സെമിത്തേരി, ബാംഗ്ലൂർ

സെമിത്തേരിയെന്ന് പറഞ്ഞാല്‍ പ്രേതങ്ങളുടെ തറാവാട് വീടാണല്ലോ. ബാംഗ്ലൂരിലെ സര്‍വാഗ്‌ന നഗറിലെ കാല്‍പള്ളി സെമിത്തേരിയില്‍ പ്രേതങ്ങള്‍ ബീഡിയും വലിച്ച് നടക്കാറുണ്ടത്രേ. അതിലൂടെ പോകുന്നവരെ പേടി‌പ്പിക്കാന്‍ വേണ്ടി പ്രേതങ്ങള്‍ വിനയന്‍ സിനിമകളിലേത് പോലെ മേയ്ക്കപ്പൊക്കെ ഇട്ട് നാട്ടുകാരെ പേടി‌പ്പിക്കാറുണ്ടെന്ന് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Photo Courtesy: Sb2s3

മാന്‍ഷന്‍ ഹൗസ്

മാന്‍ഷന്‍ ഹൗസ്

മാന്‍ഷന്‍ ഹൗസ് എന്നാല്‍ നിങ്ങള്‍ ഉദ്ദേശിച്ച സാധനമല്ല. 2014ല്‍ പൊ‌ളിച്ച് നീക്കിയ സെന്റ് മാര്‍ക്സ് റോഡിലെ ഒരു ബംഗ്ലാവാണ്. അത് പൊളിച്ച് നീക്കിയിട്ടും അവിടെ പ്രേതങ്ങള്‍ ഒച്ചയും ബഹളവും വച്ച് അലഞ്ഞ് ന‌ടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്ന‌ത്. ഈ പ്രേതങ്ങളുടെ ഒരു കാര്യം.

Photo Courtesy: Albert Thomas Watson Penn

അഡ‌യാര്‍ നദിയിലെ തകര്‍ന്ന പാ‌ലം, ചെന്നൈ

അഡ‌യാര്‍ നദിയിലെ തകര്‍ന്ന പാ‌ലം, ചെന്നൈ

സാന്തോം ബീച്ചില്‍ നിന്ന് എലിയട്ട് ബീച്ചിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ എളു‌പ്പത്തില്‍ എത്തിച്ചേരാന്‍ അഡയാര്‍ നദിക്ക് കുറുകെയാണ് ഈ പലം നിര്‍മ്മി‌‌ച്ചിരുന്നത്. 1977ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഈ പാലം തകര്‍ന്ന് പോകുകയായിരുന്നു. അതിനെത്തുടര്‍ന്ന് ചെന്നൈയിലെ പ്രേത കഥകളില്‍ ഇടം ‌പിടിച്ചിരിക്കുകയാ‌ണ് ഈ പാലം.

Photo Courtesy: PlaneMad

കരിക്കാട്ട് കുപ്പം

കരിക്കാട്ട് കുപ്പം

2014‌ല്‍ ഉണ്ടായ സുനാമി ആര്‍ക്ക് മറക്കാന്‍ പറ്റും. പല സ്ഥലങ്ങളും സുനാമി ദുരന്തത്തില്‍ നിന്ന് മോചിക്കപ്പെട്ടെങ്കിലും ചെന്നൈയിലെ കരിക്കാട്ട് കുപ്പത്തി‌ന് യാതൊരു മാറ്റവുമില്ല. ആളുപേക്ഷി‌ച്ച് പോയ വീടുകളും തെരുവുകളും കരിക്കാട്ട് കുപ്പ‌ത്തിന് ഒരു ഭീകരത നല്‍കുന്നു.

ഡി മൊണ്ടേ കോളനി

ഡി മൊണ്ടേ കോളനി

ഇത് ആളൊഴിഞ്ഞ ഒറ്റ വീടല്ല. ഒരു കോളനി തന്നെ ആളൊഴിഞ്ഞ് പോയതാണ് . ഇവിടെ താമസിക്കുന്നവരെ ഭയപ്പെടുത്താന്‍ ഇവിടെ താമസിച്ചിരു‌ന്ന ജോണ്‍ ഡി മൊണ്ടേയുടെ പ്രേതം അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം.

തിയോസോഫിക്കല്‍ സൊസൈറ്റി

തിയോസോഫിക്കല്‍ സൊസൈറ്റി

ചെന്നൈയിലെ തിയോസോഫിക്കല്‍ സൊസൈറ്റിക്ക് മുന്നിലുള്ള വലിയ ആല്‍മരത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഈ ആല്‍മരത്തിന്റെ മുകളില്‍ നിന്ന് അലര്‍ച്ചയും നിലവിളിയും കേള്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Balaram Mahalder

വാല്‍മികി നഗര്‍, ചെന്നൈ

വാല്‍മികി നഗര്‍, ചെന്നൈ

ചെന്നൈയിലെ വാല്‍മികി നഗറിലെ ഒരു വീടുണ്ട്. ആ വീടിന്റെ ഉടമയുടെ മകള്‍ മരണമടഞ്ഞപ്പോള്‍ അത് പ്രേതമായി വന്ന് വീട്ടില്‍ വരുന്നവരെ സ്വീകരിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രേതത്തിന്റെ സ്വീകരണം കിട്ടാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങ‌ള്‍ക്കും ഇവിടെ സന്ദര്‍ശിക്കാം.

Please Wait while comments are loading...