വേനലിൻറെ ചൂട് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. താങ്ങാൻ കഴിയാത്ത വിധത്തിലുള്ള വെയിലിൽ നിൽക്കുമ്പോൾ അറിയാതെ ആണെങ്കിലും ഒന്ന് രക്ഷപെടുവാൻ ആഗ്രഹിക്കാത്തവർ കാണില്ല. പകലിലെ ചൂട് കാരണം ഒന്നു രാത്രിയായാൽ മതി എന്നു കരുതി കിടക്കാൻ പോയാലും അവിടെയും ഒരു രക്ഷ കാണില്ല. ഫാനിട്ടാൽ പോലും ചൂടു കാറ്റല്ലാതെ ഒന്നും വരില്ല. ഇങ്ങനെ പോയാൽ ഒരു യാത്രയല്ലാതെ മറ്റൊരു വഴി കാണില്ല. നാടു മുഴുവൻ പൊള്ളുമ്പോഴും തണുപ്പിൽ കിടക്കുന്ന കുറച്ച് ഇടങ്ങൾ. ഇതാ വേനൽചൂടിൽ നിന്നും രക്ഷപെടുവാനായി ആളുകൾ പോകുന്ന കുറച്ച് ഇടങ്ങൾ നോക്കാം...

മൂന്നാര്‍
വേനലായാലും മഴയായാലും മഞ്ഞായാലും മലയാളികളുടെ യാത്രാ ലിസ്റ്റിൽ ആദ്യം ഇടം പിടിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് മൂന്നാറാണ്. ഏതു കാലാവസ്ഥയിലും മൊത്തത്തിൽ ചില്ലാക്കുവാൻ പറ്റിയ ഇവിടെ ഏതു സമയത്തും സഞ്ചാരികളെ പ്രതീക്ഷിക്കാം.
തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വട്ടവടയും ടോപ് സ്റ്റേഷനും പാമ്പാടുംചോല ദേശീയോദ്യാനവും ആനയിറങ്കൽ അണക്കെട്ടും മാട്ടുപ്പെട്ടി ഡാമും ഒക്കെ കണ്ട് തിരികെ നാട്ടിലെത്തുന്ന വരെ ചൂട് അറിയുകയേയില്ല.
PC:Bimal K C
കൂർഗ്
അതിർത്തികൾ കടന്നു പോകണമെങ്കിൽ കൂർഗിലേക്ക് വച്ചു പിടിക്കാം. തലക്കാവേരിയും മടിക്കേരിയും ഒക്കെ കണ്ട് അബ്ബി വെള്ളച്ചാട്ടത്തിലും ഒന്നിറങ്ങി കൂർഗിലെത്തുമ്പോഴേയ്ക്കും മനസ്സും ശരീരവും ഒരുപോലെ കൂളായിട്ടുണ്ടാവും. എന്നാൽ കൂർഗിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ കുറഞ്ഞത് രണ്ടു ദിവസം വെച്ചെങ്കിലും പ്ലാൻ ചെയ്യുക. നിസര്‍ഗധമയും അവിടുത്തെ റിവർ റാഫ്ടിങ്ങും ബാംബൂ ഫോറസ്റ്റും കുറച്ചു കൂടി പോയാൽ സുവർണ്ണ ക്ഷേത്രവും ഒക്കെ കാണമെങ്കിൽ കയ്യിൽ കുറഞ്ഞത് ണ്ടു ദിവസങ്ങളെങ്കിലും വേണം. മാത്രമല്ല, കാപ്പിത്തോട്ടങ്ങളുടെ നാടായ കുടകിൽ രാത്രി താമസിക്കുമ്പോൾ കഴിവതും ഒരു കാപ്പി പ്ലാന്റേഷനുള്ളിലെ ഹോം സ്റ്റേയിൽ തങ്ങുവാൻ ശ്രദ്ധിക്കുക. പുലർച്ചെയുള്ള കോടമഞ്ഞും ആ സമയത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള നടത്തവും ഒക്കെ തരുവാൻ കൂർഗിന് മാത്രമേ സാധിക്കൂ.
ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന
കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

പറക്കാം ഹിമാചലിന്
ഇവിടെ ചൂട് കൂടുമ്പോൾ അറിയാതെയാണെങ്കിലും പറഞ്ഞ് പോകുന്ന സ്ഥലമാണ് കുളുവും മണാലിയും. ഒരിക്കലെങ്കിലും ഹിമാചലിലെ കുളുവിലേക്കും മണാലിയിലേക്കും ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. അതിനു പറ്റിയ സമയം ഈ വേനൽ തന്നെയാണെന്നതിൽ ഒരു സംശയവും ഇല്ല, മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇടങ്ങളിലൂടെ കാഴ്ചകൾ കണ്ട് നടക്കുവാൻ പറ്റിയ സമയം ഇത് തന്നെയാണ്.

ആൻഡമാൻ- നിക്കോബാർ
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് ആൻഡമാൻ. പവിഴപ്പുറ്റുകളും കടലിലെയും കരയിലെയും ഒക്കെ കാഴ്ചകളുമായി കാത്തിരിക്കുകയാണ് ഇവിടം സഞ്ചാരികളെ. പുറത്തെ ചൂടിനെ ഒരു തരത്തിലും അകത്തേയ്ക്ക് കൊണ്ടു വരാത്ത ഇവിടെ കറങ്ങുവാനും സ്ഥലങ്ങൾ കാണുവാനും ഒക്കെ മികച്ച സൗകര്യങ്ങളാണുള്ളത്.
വ്യത്യസ്തമായ കാഴ്ചകളുള്ള ദ്വീപുകളും കടലിലെ സാഹസികതകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വിഴപ്പുറ്റുകളും കരയിലെ നിറഞ്ഞുകിടക്കുന്ന കാടുകളും ഒക്കെയായി കിടക്കുന്ന അടിപൊളി കാഴ്ചകൾ ഇവിടെ ഒരുപാട് കാണാം.
ബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾ
PC:Shimjithsr

ഋഷികേശ്
മനോഹരമായ ഒരു യാത്രയിൽ ആത്മീയതയെയും ഒപ്പം കൂട്ടണം എന്നുണ്ടെങ്കിൽ ഋഷികേശ് തിരഞ്ഞെടുക്കാം. യോഗയുടെയും ആത്മീയതയുടെയും ഒക്കെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഹിമാലയത്തിൻറെ താഴ്വരയിലായതിനാൽ തണുപ്പിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഉണ്ടാവില്ല. ഗംഗാ നദിയോട് ചേർന്നു കിടക്കുന്ന ഇവിടെ എല്ലായ്പ്പോഴും തീർഥാടകരുടെ തിരക്ക് അനുഭവപ്പെടും.

തവാങ്ങ്
ഒരു വേനൽക്കാലം മുഴുവനും യാത്രകൾ കൊണ്ട് അടിച്ചു പൊളിക്കുവാനാണ് താല്പര്യമെങ്കിൽ അതിനു പറ്റിയ സ്ഥലം തവാങ്ങാണ്. അരുണാചൽ പ്രദേശിൽ ചൈനയുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകൾ കൊണ്ടാണ് ആളുകളുടെ ഹൃദയത്തിലേക്ക് കയറി ചെന്നിരിക്കുന്നത്. പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് തവാങ്ങിന്റെ പ്രത്യേകത. ന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ഇവിടം.
തട്ടുതട്ടായി കാണുന്ന മൊട്ടക്കുന്നില്‍ കുട്ടികള്‍ ചിത്രം വരച്ചതുപോലെ അടുക്കി വച്ചിരിക്കുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളും കൊടുമുടികളും ഒക്കെ ധാരാളമായി കാണുവാൻ സാധിക്കും.
ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

ഡാർജലിങ്ങ്
ചൂട് കാലമായി എന്നു കേട്ടാൽ കെട്ടുംകെട്ടിയിറങ്ങേണ്ട സ്ഥലങ്ങളിൽ ആദ്യം ലിസ്റ്റിൽ കയറുന്ന ഇടമാണ് ഡാർജലിങ്ങ്. ഡാർജലിങ് എന്നു കേൾക്കുമ്പോൾ തന്നെ തോന്നിക്കുന്ന ഒരു തണുപ്പാണ് ഇതിന്റെ പ്രത്യേകത.തേയിലത്തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ റോഡുകളും ടോയ് ട്രെയിനും ആശ്രമവും ഒക്കെയാണ് ഈ നാടിന്റെ പ്രത്യേകതകൾ.

ലക്കിടി
കേരളത്തിന്റെ ഒരറ്റം മുതൽ ഇങ്ങേയറ്റം വരെ ചൂടിൽ നിന്നു കത്തുമ്പോൾ താരതമ്യേന കുറഞ്ഞ ചൂടും കൂടിയ തണുപ്പുമായി നിൽക്കുന്ന നാടാണ് വയനാട്. ഇവിടെ വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്ന ലക്കിടി ചൂടകറ്റുവാൻ പോയിരിക്കേണ്ട ഒരിടമാണ്. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇവിടുത്തെ തണുപ്പും കാലാവസ്ഥയും അധികം പറയേണ്ടതില്ലല്ലോ...
കേരളത്തിലെ ചിറാപുഞ്ചി തേടി ഒരു യാത്ര
ഇടുക്കി
കേരളത്തിലെ സൂപ്പർ കൂൾ സ്ഥലങ്ങളിലൊന്നായ ഇടുക്കിയെ ഒഴിവാക്കി എങ്ങനെയാണ് സമ്മറിലെ യാത്ര പ്ലാൻ ചെയ്യുന്നത്? പൊതുവേ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ചൂടിൽ ഇവിടുത്തെ ചില ഭാഗങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടാറുണ്ട്. എങ്കിലും എത്ര വേനൽ ആണെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങൾ അടിപൊളിയാണ്. കാൽവരി മൗണ്ടും മൂന്നാറും വാഗമണ്ണും ടോപ് സ്റ്റേഷനും വട്ടവടയും ഒക്കെ ഈ സമയത്ത് ഇവിടെ സന്ദർശിക്കാം.
പൊന്മുടി
ആള് കാഴ്ചയിൽ ഇത്തിരി കുഞ്ഞാണെങ്കിലും ഒരുക്കിയിരിക്കുന്ന കാഴ്ചകൾ കൊണ്ട് അതിസമ്പന്നമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഹിൽ സ്റ്റേഷൻ. ഹെയർപിൻ റോഡുകളും അരുവികളും നിറയെ പച്ചപ്പുകളും ഒക്കെ പിന്നിട്ട് കയറിച്ചെല്ലുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എത്ര പൊള്ളുന്ന ചൂട് ആയാലും ഇവിടെ എത്തിയാൽ തണുപ്പ് മാത്രമേ കാണൂ.
രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക്
കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച