സ്ഥിരം പോകുന്ന സ്ഥലങ്ങളും റൂട്ടുകളും ഒക്ക ഒഴിവാക്കി യാത്രകളിൽ ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നത്തെയും പോലെ ഊട്ടിയും വാഗമണ്ണും മൂന്നാറും കമ്പവും ബെംഗളരുവും ഒക്കെ കാണുന്ന യാത്രയിൽ നിന്നും ഒരു മാറ്റം ഒക്കെ വേണ്ടെ? 28 സംസ്ഥാനങ്ങളിലായി കിടക്കുന്ന ഭാരതത്തിൽ കാണാനുള്ള സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല!! പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറ്ചച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...

ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്
തമിഴ്നാട്ടിലാണ് ഉള്ളതെങ്കിലും മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ഇടമാണ് ഗൾഫ് ഓഫ് മാന്നാർ. ഇന്ത്യ-ശ്രീലങ്ക അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക് ഒരു ക്യാൻവാസിലെന്ന പോലെ ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ്.

മക്ലിയോഡ്ഗഞ്ച്, ഹിമാചൽപ്രദേശ്
പ്രകൃതിയെ അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ കാണുവാൻ പറ്റിയ സ്ഥലമാണ് ഹിമാചൽ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്. ദലൈലാമയുടെ ഇരിപ്പിടം എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ വംശജരായ ബുദ്ധ വിശ്വാസികളാണ് അധികവും . മഞ്ഞു മബൂടിയ പർവ്വതങ്ങളും ആകാശത്തിനു കീഴിൽ നക്ഷത്രങ്ങളെ കണ്ടുള്ള ഓപ്പൺ ക്യാംപിങ്ങും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

തവാങ്, അരുണാചൽ പ്രദേശ്
ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ഇടമാണ് തവാങ്. ലോകത്തിലെ ഏറ്റവും വലി. ബുദ്ധാശ്രമങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇവിടം ചൈനയോട് ചേർന്നാണ് കിടക്കുന്നത്. ബുദ്ധാശ്രമങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച.
PC:Arushi

ഷെട്ടിഹള്ളി
മലയാളികളുടെ യാത്ര ലിസ്റ്റിൽ ഒരിക്കലും ഇടം പിടിക്കാത്ത ഒരു സ്ഥലമാണ് കർണ്ണാടകയിലെ ഷെട്ടിഹള്ളി. ഒളിച്ചേ...കണ്ടേ കളിക്കുന്ന ഒരു ദേവാലയമാണ് ഇവിടുത്തെ പ്രധാന കാഴ്ച. വർഷത്തിൽ പകുതി സമയം വെള്ളത്തിൽ മുങ്ങിയും ബാക്കി സമയം വെള്ളത്തിനു വെളിയിലും കാണപ്പെടുന്ന ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ തീർച്ചയായും കാണേണ്ടതു തന്നെയാണ്. കർണ്ണാടകയിലാണ് ഷെട്ടിഹള്ളി സ്ഥിതി ചെയ്യുന്നത്.
PC:Bikashrd

മജൗലി , ആസാം
നദിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തില ഏറ്റവും വലിയ ദ്വീപെന്ന ബഹുമതിയാണ് മജൗലിയുടെ പ്രത്യേകത. നോർത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 352 സ്ക്വയർ കിലോമീറ്ററിൽ അധികം വിസ്തൃതിയുണ്ട്. സ്കൂളുകൾമുതൽ ആളുപത്രികളും കടകളും ചെറിയ വ്യവസായ സ്ഥാപനങ്ങളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്.

ബനാറസ്, ഉത്തർ പ്രദേശ്
ആത്മീയ യാത്രയ്ക്ക് പറ്റിയ ഒരു ഇടം തേടുന്നവരാണെങ്കിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് ഉത്തർ പ്രദേശിലെ ബനാറസ്. ഘട്ടുകളിലൂടെയുള്ള യാത്രയും ആത്മീയ ഇടങ്ങളും വ്യത്യസ്തമാ സംസ്കാരവും ഒക്കെ കാണുവാൻ പറ്റിയ ഇടം കൂടിയാണിത്.
PC:Wikicomman

ചാംപനീർ- പാവ്ഗഡ്, ഗുജറാത്ത്
നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന ഇടമാണ് ഗുജറാത്തിലെ ചാംപനീർ- പാവ്ഗഡ്. രാമായണത്തിൽ മൃതസഞ്ജീവനി അന്വേഷിച്ച് പോയ ഹനുമാൻറെ കയ്യിൽ നിന്നും താഴെവീണു പോയ ഒരു ഭാഗമാണ് ഇതെന്നാണ് കരുതുന്നത്.
PC:Suman Wadhwa

ബിഷ്ണുപൂർ, പശ്ചിമ ബംഗാൾ
പുരാവസ്തു ഗവേഷകർക്കും ചരിത്രകാരൻമാർക്കും ആർക്കിടെക്റ്റുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പശ്ചിമംഗാളിലെ ബിഷ്ണുപൂർ. ടെറാകോട്ടയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. 17-18 നൂറ്റാണ്ടുകൾക്കിടയിൽ നിർമ്മിക്കപ്പെട്ട ഈ നിർമ്മിതികൾ ഒരിക്കലങ്കിലും കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്.
PC:Amartyabag

ബിൻസാറും അൽമോറയും, ഉത്തരാഖണ്ഡ്
സാഹസികത, സമാധാനം... ഒരിക്കലും ചേരാത്ത ഈ രണ്ടു കാര്യങ്ങൾ ഒരുമിച്ച് കാണുവാൻ കഴിയുന്ന ഒരിടമേയുള്ളു. അത് ഉത്തരാഖണ്ഡിലെ ബിൻസാർ ആൻഡ് അൽമോറ വൈൽഡ് ലൈഫ് സാങ്ച്വറിയാണ്. കാടുകളിലൂടെയുള്ള ട്രക്കിങ്ങിനും വൈല്‍ഡ് ലൈഫ് സ്പോട്ടിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.

പത്താൻ, ഗുജറാത്ത്
ഗുജറാത്തിൽ ഏറ്റവും കുറച്ച് ആളുകൾ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് പത്താൻ. ചരിത്ര സ്മാരകങ്ങൾ ഒത്തിരിയൊന്നും ഇല്ലെങ്കിലും പുതിയ 100 രൂപ കറൻസിയിൽ ഇടം നേടിയിരിക്കുന്ന റാണി കി വാവ് ഇവിടെയാണുള്ളത്. കൊച്ചുപണികൾ കൊണ്ടും നിർമ്മാണത്തിലെ വ്യത്യസ്ത കൊണ്ടും പ്രശസ്തമായ ഒരു നിർമ്മിതിയാണ് ഈ റാണി കി വാവ്.
നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!!

സിജു ഗുഹകൾ, മേഘാലയ
ഉയരം, പ്രാണികൾ. ഇരുട്ട് എന്നിവരെ പേടിക്കാതെ ഒരു ഗുഹയിലേക്ക് പോയാലോ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ നല്കുന്ന ഒരിടമാണ് മേഘാലയയിലെ സിജു ഗുഹകൾ. ഏഷ്യയിലെ തന്നെ ഏറ്റവും നീളവും ആഴവും കൂടിയ ഗുഹകളിലൊന്നായ ഇവിടേക്കുള്ള യാത്ര വളരെ വ്യത്യസ്തമായ ഒന്നായിരിക്കും.

ഹിമാചൽ പ്രദേശിലെ തീർത്തും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് തീർഥൻ വാലി. സഞ്ചാരികൾ ഒട്ടും എത്തിച്ചേരാത്ത ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ക്കിങ്ങിനും മീൻ പിടുത്തത്തിനും പക്ഷി നിരീക്ഷണത്തിനും വന്യമൃഗങ്ങളെ കാണുവാനും ഒക്കെയാണ് ഇവിടെ എത്തുന്നവർക്ക് കഴിയുന്ന കാര്യങ്ങൾ. പ്രത്യേകിച്ച് കാഴ്ചകൾ കാണാനായി ആരും ഇവിടെ എത്താറില്ല. ഇവിടെ എത്തിയാലുള്ള കാഴ്ചകൾ കാണുക എന്നതാണ് പ്രധാനം
ഹിമാചൽ സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ച രഹസ്യം
PC:Jan J George

നരാരാ മറൈൻ നാഷണല്‍ പാർക്ക്, ഗുജറാത്ത്
കടൽ കയറുമ്പോൾ അപ്രത്യക്ഷമാവുകയും കടലിറങ്ങുമ്പോൾ വെളിയിൽ വരുകയും ചെയ്യുന്ന ഒരിടമാണ് ഗുജറാത്തിലെ നരാരാ മറൈൻ നാഷണല്‍ പാർക്ക്. ഗൾഫ് ഓഫ് കച്ചിന്റെ സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

നുബ്രാ വാലി, ജമ്മുകാശ്മീർ
മഞ്ഞിന്റെ മരുഭൂമി എന്നറിയപ്പെടുന്ന സ്ഥലമാണ് ജമ്മുവിലെ നുബ്രാ വാലി. വളരെ വ്യത്യസ്തമായ കാഴ്ടകൾ കൊണ്ടാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്.
PC:alex hanoko

ഹലേബിഡ്, കർണ്ണാടക
ഹോയ്സാല വാസ്തു വിദ്യയുടെ ഏറ്റവും മനോഹരമായ മാതൃകകളിൽ ഒന്നാണ് കർണ്ണാടകയിലെ ഹലേബിഡ്. കാലത്തിനു പിടികൊടുക്കാത്ത ഇവിടുത്തെ ക്ഷേത്രങ്ങളും മറ്റു നിർമ്മിതികളും കാണേണ്ട കാഴ്ച തന്നെയാണ്
മേയ്ക്ക് ഇൻ ഇന്ത്യയിൽ ചൈനക്കാർ നിർമ്മിച്ച് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന പട്ടേൽ പ്രതിമയുടെ വിശേഷങ്ങൾ ഇതാണ്!!
PC:Vinay