Search
  • Follow NativePlanet
Share
» »ഇന്നലെകളും ഇന്നും വരാനിരിക്കുന്ന നാളെകളും ഒന്നിക്കുന്ന 'മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍'.. ദുബായ് ഒരുക്കിയ അത്ഭുതം!!

ഇന്നലെകളും ഇന്നും വരാനിരിക്കുന്ന നാളെകളും ഒന്നിക്കുന്ന 'മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍'.. ദുബായ് ഒരുക്കിയ അത്ഭുതം!!

ദുബായ് ഒരത്ഭുത ലോകമാണ്... പരന്നുകിടന്നിരുന്ന വിശാലമായ മരുഭൂമിയില്‍ നിന്നും ഭാവിയിലെ ലോകത്തെ വരെ നോക്കിക്കാണുന്ന സ്ഥാനമായി മാറിയ ചരിത്രമാണ് ഈ സ്വപ്നഭൂമിയുടേത്. ആഢംബരവും സമ്പന്നതയും കൊണ്ട് അതിശയിപ്പിക്കുന്ന ദുബായിലെ ഏറ്റവും പുതിയ ആകര്‍ഷണം 'മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍' ആണ്. ഇന്നലെകളും ഇന്നും വരാനിരിക്കുന്ന നാളെകളും ഒന്നിക്കുന്ന ഇടമെന്നാണ് ഇതിനെ ലോകം വാഴ്ത്തുന്നത്. മ്യൂസിയമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ചരിത്രത്തിലേക്ക് നമ്മെ കൊണ്ടുപോവുകയല്ല, പകരം ഇനി ലോകം എങ്ങനെയയായിരിക്കുമെന്ന് കാണിച്ചുതരുന്ന ഭാവിയാണ് ഇവിടെയുള്ളതെന്ന് പറയാം!! 2022 ഫെബ്രുവരി 22ന് ലോകത്തിനു തുറന്നുകൊ‌ടുത്ത മ്യൂസിയം ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായും തിരഞ്ഞെടുക്കപ്പെ‌ട്ടിട്ടുണ്ട്.

തൂണുകളില്ലാതെ, ഏഴുനിലയിലായി

തൂണുകളില്ലാതെ, ഏഴുനിലയിലായി

മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ എന്ന പേരു മുതല്‍ തു‌ടങ്ങുന്നതാണ് ഇവി‌‌ടുത്തെ കാഴ്ചകള്‍. ഏഴു നിലകളില്ലായി തൂണുകളൊന്നുംതന്നെ ഇല്ലാതെയുള്ള സവിശേഷമായ നിര്‍മ്മിതിയാണ് ഇതിനുള്ളത്. 77 മീറ്റര്‍ ഉയരത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇതിന്റെ നിര്‍മ്മാണം. മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ രൂപകല്പന ചെയ്തത് പ്രശസ്ത ആര്‍ക്കി‌‌ടെക്റ്റ് ആയ ഷോണ്‍ കില്ലെയാണ്.
അതിനൂതനമായ നിര്‍മ്മാണരീതികളും സാങ്കേതികവിദ്യകളും അവംലംബിച്ച് നിര്‍മ്മിച്ച ഇത് ലോകത്തിലെ ഏറ്റവും നൂതനമായ കെട്ടിടം കൂടിയാണ്. ബാഹ്യ മുൻഭാഗത്തിനായി, 17,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 1,024 സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകൾ നിർമ്മിക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം), പാരാമെട്രിക് ഡിസൈൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ചി‌ട്ടുണ്ട്.

PC:Riyas Mohammed

ഫ്യൂച്ചറിസ്റ്റിക് കേന്ദ്രം

ഫ്യൂച്ചറിസ്റ്റിക് കേന്ദ്രം

ഭാവിയിലെ ലോകത്തെ കാണിച്ചുതരുന്ന ഈ മ്യൂയിയം ‌ടോറസ് ആകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരേ സമയം തന്നെ പാരമ്പര്യരൂപവും അതേസമയം ഭാവിയിലെ അത്യാധുനിക നിര്‍മ്മിതിയായും തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതുള്ളത്. ചൈനീസ് വാസ്തുവിദ്യയായ ഫെങ് ഷൂയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ഇതിന്റെ രൂപകല്പന. പച്ച കുന്നിൻ മുകളിൽ ആണ് ഇതുള്ളത്. അതിന്റെ പുറംഭാഗം അറബി കാലിഗ്രാഫിയിൽ പൊതിഞ്ഞിരിക്കുന്നു ഏറ്റവും എളുപ്പത്തില്‍ ഇതിന്റെ രൂപത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പച്ച കുന്നുകൾ, തിളങ്ങുന്ന കെട്ടിടം, ദീർഘവൃത്താകൃതിയിലുള്ള ശൂന്യത എന്നിങ്ങനെ മൂന്ന് വശങ്ങളാണ് ഇതിനുള്ളത്.

PC:Darcey Beau

അറബിക് കാലിഗ്രഫി

അറബിക് കാലിഗ്രഫി

മ്യൂസിയം ഓഫ് ഫ്യൂച്ചറിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് അതിന്റെ രൂപകല്പന. അറബിക് കാലിഗ്രഫിയിലാണ് ഇതിന്റെ പുറംഭാഗമുള്ളത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച, ദുബായു‌ടെ ഭാവിയെക്കുറിച്ച് പറയുന്ന കവിതയാണ് അറബിക് കാലിഗ്രഫിയു‌ടെ രൂപത്തില്‍ ഇവി‌ടെയുള്ളത്. എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജാണ് കാലിഗ്രാഫി ചെയ്തിരിക്കുന്നത്.

"നമ്മൾ നൂറുകണക്കിനു വർഷങ്ങളോളം ജീവിക്കില്ല, പക്ഷേ നൂറുകണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന എന്തെങ്കിലും സൃഷ്ടിക്കാൻ നമുക്ക് കഴിയും."
"ഭാവി സങ്കൽപ്പിക്കാനും രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുന്നവർക്കുള്ളതായിരിക്കും, ഭാവി കാത്തിരിക്കുന്നില്ല, ഭാവി ഇന്ന് രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ കഴിയും."
"ജീവിതത്തിന്റെ നവീകരണത്തിന്റെയും നാഗരികതയുടെ വികാസത്തിന്റെയും മനുഷ്യരാശിയുടെ പുരോഗതിയുടെയും രഹസ്യം ഒറ്റവാക്കിൽ: നവീകരണം." . ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കവിതയു‌ടെ മലയാളം പരിഭാഷയാണിത്.

PC:Winston Tjia

2022 ല്‍ നിന്നും 2071-ൽ

2022 ല്‍ നിന്നും 2071-ൽ

2071-ൽ, ബഹിരാകാശ സാങ്കേതികവിദ്യയിൽ മനുഷ്യർ എങ്ങനെ മുൻനിരയിലാണെന്ന് പര്യവേക്ഷണം ചെയ്യുന്ന, ഗാലക്സിയുടെ പുറംഭാഗത്തുള്ള ഒരു ബഹിരാകാശ നിലയം ആയ ഒഎസ്എസ് OSS ഹോപ്പ് ആണ് ഇതിന്റെ ആദ്യം നിങ്ങളെ കാത്തിരിക്കുന്നത്.
അവിടുന്ന് സന്ദര്‍ശകര്‍ എത്തുന്നത് ഹീൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആണ്. കൊളംബിയയിലെ ലെറ്റീഷ്യയിൽ ആമസോണിന്റെ ഡിജിറ്റൽ പുനർനിർമ്മാണത്തിന്റെ ആദ്യ ഭാഗമാണിത്. അ‌ടുത്തത് വോൾട്ട് ഓഫ് ലൈഫ് ആണ്. 2,400 സ്പീഷിസുകളുടെ ഒരു ഡിഎൻഎ ലൈബ്രറി അടങ്ങുന്ന ഒരു പ്രകാശിത ഇമ്മേഴ്‌സീവ് ഇൻസ്റ്റാളേഷനാണിത്.
"നാളെ ഇന്ന്" (Tomorrow Today)എന്നതിൽ നാളത്തെ നേട്ടത്തിനായി ഇന്നത്തെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എങ്ങനെ ആക്സസ് ചെയ്യാം എന്നും "സൂപ്പർഹീറോകൾ", എന്ന ചാപ്റ്ററില്‍ കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ഇതിനകം ചിന്തിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്.

PC:Andrey Filippov

മ്യൂസിയം ഓഫ് ഫ്യൂച്ചര്‍- നിര്‍മ്മാണച്ചിലവ്

മ്യൂസിയം ഓഫ് ഫ്യൂച്ചര്‍- നിര്‍മ്മാണച്ചിലവ്

136 ദശലക്ഷം യുഎസ് ഡോളർ അഥവാ 500 മില്യൺ ദിർഹം ആണ് പകരംവയ്ക്കുവാനില്ലാത്ത ഈ നിര്‍മ്മിതിക്കായി ചിലവാക്കിയ തുക. 2016 ജൂണിൽ നിർമാണം ആരംഭിച്ച് 2022 ഫെബ്രുവരി 22 നാണ് ഇത് ലോകത്തിനായി തുറന്നു നല്കിയത്. ഇതിലെ ഏഴു നിലകളും വ്യത്യസ്തമായ അനുഭവങ്ങള്‍ക്കായാണ് സമര്‍പ്പിക്കപ്പെ‌ട്ടിരിക്കുന്നത്.

പ്രവാസികളുടെ പ്രിയ ലോകനഗരങ്ങളില്‍ ദുബായ്ക്ക് ഒപ്പം ബാംഗ്ലൂരും..പട്ടികയില്‍ ആകെ ആറു നഗരങ്ങള്‍പ്രവാസികളുടെ പ്രിയ ലോകനഗരങ്ങളില്‍ ദുബായ്ക്ക് ഒപ്പം ബാംഗ്ലൂരും..പട്ടികയില്‍ ആകെ ആറു നഗരങ്ങള്‍

 അഞ്ച് നിലകള്‍ കാണാം

അഞ്ച് നിലകള്‍ കാണാം

അഞ്ച് നിലകളിലേക്ക് മാത്രമാണ് ഇവി‌ടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവയോരോന്നും ബഹിരാകാശ യാത്രയുടെ ഭാവി, കാലാവസ്ഥാ വ്യതിയാനം, ആത്മീയത, ഭാവിയിലെ മനുഷ്യന്‍, മുതലായവ പോലുള്ള ഒരു പ്രത്യേക തീമിന് സമർപ്പിച്ചിരിക്കുന്നു.
എങ്ങനെയായിരിക്കും 2071 ല്‍ നമ്മുടെ ദുബായ് ജീവിതം എന്നു കാണിക്കുന്ന ഒഎസ്എസ് ഹോപ് ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയാണ് ഇവിടുത്തെ ഒരു ആകര്‍ഷണം.

PC:Tamerlan Aziev

സന്ദര്‍ശിക്കുവാന്‍

സന്ദര്‍ശിക്കുവാന്‍

മുന്‍കൂ‌ട്ടി ടിക്കറ്റ് ബുക്ക് ചെയ്തുവേണം മ്യൂസിയം ഓഫ് ഫ്യൂ‌ച്ചര്‍ സന്ദര്‍ശിക്കുവാന്‍. https://museumofthefuture.ae/en എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാം. 145 ദിര്‍ഹം അഥവാ ഏകദേശം 3,156.64 ഇന്ത്യന്‍ രൂപയിലാണ് പ്രവേശന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഒന്നിലധികം മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ടിക്കറ്റുകൾ അവയുടെ സവിശേഷതകൾ അനുസരിച്ച് വിവിധ വില ശ്രേണികളിൽ ഓൺലൈനിൽ ലഭ്യമാണ്. മൂന്ന് വയസ്സിനു താഴെയുള്ള കു‌ട്ടികള്‍ക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും മുതിർന്ന എമിറാത്തി പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിച്ചി‌ട്ടുണ്ട്. ഇവിടം മുഴുവന്‍ കണ്ടുതീര്‍ക്കുവാന്‍ രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയം വേണ്ടി വരും.

PC:aboodi vesakaran

സ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെസ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെ

സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍

Read more about: world interesting facts museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X