» »ഉറപ്പായും സന്ദര്‍ശിക്കണം സുഹൃത്തുക്കളോടൊപ്പം ഈ സ്ഥലങ്ങള്‍

ഉറപ്പായും സന്ദര്‍ശിക്കണം സുഹൃത്തുക്കളോടൊപ്പം ഈ സ്ഥലങ്ങള്‍

Written By: Elizabath Joseph

യാത്ര ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ എവിടേക്ക് പോകണമെന്ന കാര്യത്തില്‍ പലപ്പോഴും സംശയങ്ങള്‍ ഉണ്ടാവാറുണ്ട്. കുറച്ചധികം ദിവസങ്ങളും ആവശ്യത്തിന് പണവും ഉണ്ടെങ്കില്‍ പോയി വരാന്‍ കഴിയുന്ന ഒട്ടേറെ കിടിലന്‍ സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മലകളും പര്‍വ്വതങ്ങളും കുന്നുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുവീഴ്ചയും ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന കുറച്ച് സ്ഥലങ്ങള്‍...ജീവിതത്തില്‍ ഒരു അവസരം കിട്ടിയാല്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട കുറച്ച് സ്ഥലങ്ങളും റൂട്ടുകളും പരിചയപ്പെടാം...

മുംബൈ- ഗോവ

മുംബൈ- ഗോവ

ഇന്ത്യയിലെ ഏറ്റവും മനോഹരവും യാത്ര ചെയ്യാന്‍ ഏറ്റവും കൗതുകം ഉണ്ടാക്കുന്നതുമായ റൂട്ടുകളില്‍ ഒന്നാണ് മുംബൈ-ഗോവ ദേശീയപാത. 587 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത പശ്ചിമഘട്ടത്തിലൂടെ മുന്നേറുമ്പോള്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രകൃതി ഭംഗിയാണ് ഇവിടെ നിറയുന്നത്. കടല്‍ത്തീരങ്ങള്‍ക്ക് സമീപത്തുള്ള റോഡിലൂടെയുള്ള യാത്ര ക്ഷീണം തോന്നിപ്പിക്കാതെ തന്നെ ലക്ഷ്യസ്ഥാനത്തെത്തിക്കും.

PC: Nikkul

ബെംഗളുരു- മൂന്നാര്‍

ബെംഗളുരു- മൂന്നാര്‍

ബെംഗളുരുവില്‍ നിന്നും എലുപ്പത്തില്‍ പോയി വരാന്‍ പറ്റിയ മികച്ച റൂട്ടുകളില്‍ ഒന്നാണ് മൂന്നാര്‍. പൊള്ളാട്ടി-ഹൊസൂര്‍-ധര്‍മ്മപുരി-ഈറോഡ്-കോയമ്പത്തൂര്‍ വഴി മൂന്നാറിലെത്താന്‍ സാധിക്കും. കാടുകളിലൂടെയുള്ള യാത്ര മറക്കാന്‍ പറ്റാത്ത ഫോട്ടോകളും കാഴ്ചകളും സമ്മാനിക്കും എന്ന കാര്യത്തില്‍ സംശമില്ല.

PC:Bimal K C

ഡല്‍ഹി-ലെ

ഡല്‍ഹി-ലെ

ഡല്‍ഹിയിലെ ചൂടില്‍ നിന്നും മഞ്ഞു വീഴുന്ന ലേയിലേക്കൊരു യാത്ര ഏതൊരു ദില്ലി നിവാസിയുടെയും സ്വപ്നമാണ്. ഡല്‍ഹിയില്‍ നിന്നും ചണ്ഡിഗഡ് വഴി ജമ്മുവും കാശ്മീരും ഒക്കെ കടന്ന് എത്തുന്ന യാത്ര മഞ്ഞുവീഴ്ചകള്‍ കൊണ്ടും കിടിലന് കാഴ്ചകള്‍ കൊണ്ടും നിറഞ്ഞു നില്‍ക്കും. ഏകദേശം ആയിരത്തിലധികം കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കുവാന്‍ ഉള്ളത്.

PC:Neil Satyam

വഡോദര-കച്ച്

വഡോദര-കച്ച്

ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉപ്പുപാടങ്ങള്‍ നിറഞ്ഞ കച്ചിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല എങ്കിലും മനസ്സില്‍ എന്നും ഓര്‍ക്കുവാന്‍ കഴിയുന്ന യാത്രകളില്‍ ഒന്നായിരിക്കും വഡോധരയില്‍ നിന്നും 513 കിലോമീറ്റര്‍ അകലെയുള്ള കച്ചിലേക്കുള്ള യാത്രഉണങ്ങി വരണ്ട മനുഭൂമിയിലൂടെയാണ് മുന്നേറേണ്ടത്.

pc:agarjun Kandukuru

ബെംഗളുരു-കൂര്‍ഗ്

ബെംഗളുരു-കൂര്‍ഗ്

ബെംഗളുരുവിന്‍രെ തിരക്കുകളില്‍ നിന്നും ഊഷ്മളമായ ഒരു ഭൂമിയിലേക്ക് സഞ്ചരിക്കണമെന്ന് താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ റൂട്ടുകളില്‍ ഒന്നാണ് കൂര്‍ഗ്. കാപ്പിത്തോട്ടങ്ങളും മഞ്ഞു വീഴുന്ന പ്രഭാതങ്ങളും ഒക്കെ സമ്മാനിക്കുന്ന കൂര്‍ഗ് ബെംഗളുരുവില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പ്രധാന ഡെസ്റ്റിനേഷന്‍ കൂടിയാണ്. പച്ച പുതച്ച പ്രകൃതിയുടെ മടിത്തട്ടിലൂടെ പശ്ചിമഘട്ടത്തെ ആസ്വദിക്കാം എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.

PC: Salmanrkhan91

കൊല്‍ക്കട്ട-കുമയൂണ്‍

കൊല്‍ക്കട്ട-കുമയൂണ്‍

കൊല്‍ക്കത്തയില്‍ നിന്നും ഉത്തരാഖണ്ഡിലെ കുമയൂണിലേക്കുള്ള 1395 കിലോമീറ്റര്‍ യാത്ര നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും.

PC: Rajarshi MITRA

ജെയ്പൂര്‍-റണ്‍ഥംപൂര്‍

ജെയ്പൂര്‍-റണ്‍ഥംപൂര്‍

ജയ്പൂരില്‍ നിന്നും 165 കിലോമീറ്റര്‍ അകെല സ്ഥിതി ചെയ്യുന്ന രണ്‍ഥംപൂര്‍ ജയ്പൂരില്‍ നിന്നും നടത്താവുന്ന ഏറ്റവും ചെറിയ യാത്രകളില്‍ ഒന്നാണ്. ദേശീയോദ്യാനവും കാടുകളും മലകളും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന റോഡിലൂടെയുള്ള യാത്ര ആരും സ്വപ്നം കാണുന്ന ഒന്നുതന്നെയാണ്.

PC: Mayank Bhagya

ചെന്നൈ-യേലാഗിരി

ചെന്നൈ-യേലാഗിരി

ചെന്നൈയില്‍ നിന്നും അവധി ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് യേലാഗിരി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികള്‍ ഹൃദയത്തിലേറ്റിയ സ്ഥലമാണ്. വളരെ ശാന്തസുന്ദരമായ ഇവിടം കൊടൈക്കനാലിനോട് സാദൃശ്യമുള്ള സ്ഥലമാണ്.

PC: L.vivian.richard

മുംബൈ- മൗണ്ട് അബു

മുംബൈ- മൗണ്ട് അബു

ആരവല്ലി പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അബു രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍ കൂടിയാണ്. മുംബൈയുടെ തിരക്കുകളില്‍ നിന്നും കുറച്ചധികം ദിവസം രക്ഷപെട്ട് പോകാന്‍ താല്പര്യമുള്ളവര്‍ ഉറപ്പായും ഇവിടം പരീക്ഷിച്ചിരിക്കണം.

PC:Camaal Mustafa Sikander aka Lens Naayak

ബെംഗളുരു-ഊട്ടി

ബെംഗളുരു-ഊട്ടി

ബെംഗളുരുവില്‍ നിന്നും പോകാന്‍ പറ്റിയ മറ്റൊരിടമാണ് ഊട്ടി. മലയാളികളുടെ പഠനകാലത്ത് വിനോദയാത്രകളുടെ സ്ഥിരം സ്ഥാനമായിരുന്ന ഇവിടം ഓര്‍മ്മപ്പെടുത്തലുകളുടെ ഒരു സ്ഥലമാണ്. തണുത്ത കാലാവസ്ഥയും മനോഹരമായ സ്ഥലങ്ങളുടെ സാന്നിധ്യവും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളുമെല്ലാം ചേരുന്ന ഇവിടം യാത്രക്കാരുടെ സ്വര്‍ഗ്ഗമാണ്.

PC: Ambigapathy

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...