Search
  • Follow NativePlanet
Share
» »ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

ലേ-ലഡാക്ക് യാത്ര... സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഇവിടേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ അത്യാവശ്യം സാഹസികതയും ധൈര്യവും ഒക്കെ വേണ്ടിവരുന്ന യാത്രയയാതിനാൽ പുറപ്പെടുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. ലഡാക്കിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നു തുടങ്ങി അവിടുത്തെ ആളുകളെക്കുറിച്ചു വരെ അറിഞ്ഞിരിക്കുന്നത് യാത്രയിൽ ഉപകരിക്കും എന്നതിൽ സംശയമില്ല. ലഡാക്ക് യാത്രയിലെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരവുമായി നമ്മുടെ കൂടെയുള്ളത് സോളോ ട്രാവലറായ അനൂപ നാരായണനാണ്.
ലഡാക്ക് യാത്രയ്ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അനൂപ എഴുതുന്നു

ലഡാക്ക് യാത്ര : സംശയങ്ങളും എന്റെ ഉത്തരങ്ങളും!!!
(ഈ ഉത്തരങ്ങൾ സ്വന്തം അനുഭവത്തിൽ നിന്നാണ്, 100 ശതമാനം ശരിയെന്ന അവകാശവാദമില്ല)

ലഡാക്കിലേക് എങ്ങനെ എത്താം?

ലഡാക്കിലേക് എങ്ങനെ എത്താം?

റോഡാണെങ്കിൽ 2 മാർഗമുണ്ട്- ശ്രീനഗർ വഴി അല്ലെങ്കിൽ മണാലി വഴി. ശ്രീനഗറിൽ നിന്നും 434 കി മിയും, മണാലിയിൽ നിന്നും 490 കി മി യുമാണ് ലഡാക്കിലേക്കുള്ള ദൂരം. ട്രെയിനിൽ പോകാൻ തീരുമാനിച്ചാലും ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജമ്മു താവിയാണ്. അവിടെ നിന്നും റോഡ് മാർഗം തന്നെ പോകേണ്ടി വരും. ഫ്ലൈറ്റ് എടുക്കുകയാണെങ്കിൽ എയർ ഇന്ത്യ, വിസ്താര, ഗോ എയർ എന്നിവ ഈ റൂട്ടിൽ പറക്കുന്നുണ്ട്. എയർപോർട്ടിൽ നിന്നും ലേ ടൗണിലേക്ക് വെറും 2 കി മി ഉള്ളൂ. ചെറിയ എയർപോർട്ട് ആണെങ്കിലും ലാൻഡിംഗ് സമയത്തെ കാഴ്ച കാണേണ്ടത് തന്നെയാണ്. മിലിറ്ററി അധീനതയിലുള്ള എയർപോർട്ട് ആയതിനാൽ ഇറങ്ങി ഫോട്ടോ എടുത്താൽ അവരു പൊക്കിക്കൊണ്ട് പോകും. ഞങളുടെ കൂടെ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഒരാളെ കൊണ്ടുപോകുന്നത് കണ്ടു.

എങ്ങനെയാണ് ലഡാക്കിൽ പോയതും കറങ്ങിയതും?

എങ്ങനെയാണ് ലഡാക്കിൽ പോയതും കറങ്ങിയതും?

ഇവിടെ നിന്നും ഫ്ലൈറ്റ് മാർഗം ലേ എത്തി. അവിടെ നിന്നും യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ നടത്തിയ ക്യാമ്പ് വഴിയാണ് ഞാൻ ലഡാക് കറങ്ങിയത്. ഭക്ഷണവും താമസവും ചുറ്റിക്കാണാനും കൂടി 7 ദിവസത്തേക്കു ആകെ ചെലവ് 7500 രൂപയാണ്. ടെന്റ് താമസം ആയിരിക്കുമെന്നു മാത്രം. കൂടുതൽ വിവരങ്ങൾക്ക് www.yhaindia.org സന്ദർശിക്കാം.

ലഡാക്കിൽ ചുറ്റി കാണാനുള്ള വാഹനങ്ങൾ കിട്ടുമോ?

ലഡാക്കിൽ ചുറ്റി കാണാനുള്ള വാഹനങ്ങൾ കിട്ടുമോ?

അവിടെ ഓട്ടോ എന്ന വാഹനം ഇല്ല. ചെറിയ യാത്ര ആണെങ്കിൽ ഒമിനിയാണ് ആശ്രയം. മിനിമം 150 രൂപയെങ്കിലും വാങ്ങും. പിന്നെ ബൈക്ക് വാടകയ്ക്കു കിട്ടാൻ എളുപ്പമാണ്. പിന്നെ കുറെ പേരുണ്ടെങ്കിൽ സുമോ, ടെമ്പോ ട്രാവലറുകൾ കിട്ടും. ഞങ്ങളോടൊപ്പം യാത്ര ചെയ്ത ഡ്രൈവറുടെ നമ്പറുണ്ട്. ആവശ്യമെങ്കിൽ നല്കാം.

ലഡാക്കിൽ എത്തിയാൽ AMS (Acute mountain sickness) വരുമെന്നുള്ളത് സത്യമാണോ?

ലഡാക്കിൽ എത്തിയാൽ AMS (Acute mountain sickness) വരുമെന്നുള്ളത് സത്യമാണോ?

ഒരുപാട് ഉയരത്തിലേക്കാണ് നമ്മൾ പോകുന്നത്. Altitude കൊണ്ടുള്ള ബുദ്ധിമുട്ട് സ്വാഭാവികമാണ്. ചെല്ലുന്ന ദിവസം കഴിവതും ഒന്നും ചെയ്യാതെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടി വിശ്രമിക്കുക. ഒരു പുതിയ സ്ഥലത്ത് എത്തിയതിന്റെ സന്തോഷം കൊണ്ട് ഓടി ചാടി ശരീരത്തിനെ ബുദ്ധിമുട്ടിച്ചാൽ പിന്നീടുള്ള ദിവസങ്ങൾ അത്ര സന്തോഷം കാണില്ല. കൂടെ ഉള്ളവരുടെ അനുഭവത്തിൽ നിന്നും മനസിലായതാണ്. ധാരാളമായി വെള്ളമോ ദ്രാവകങ്ങളോ കുടിക്കുക. ഇടതു മൂക്കിലൂടെ നന്നായി ശ്വാസം എടുക്കുക. പിന്നെ കൂടുതൽ ഉയരത്തിൽ പോകുമ്പോൾ കർപ്പൂരം മണക്കുന്നത് ആശ്വാസം കൊടുക്കുന്നതായി കണ്ടു. അല്ലോപ്പതിയിലും ഹോമിയോപ്പതിയിലും AMS വരാതിരിക്കാനുള്ള മരുന്നുകളുണ്ട്. DIAMOX ആണ് അലോപ്പതി ടാബ്ലറ്റ്. കഴിക്കണോ എന്നത് നിങ്ങളുടെ ശരീരഘടന അറിയുന്ന ഡോക്ടറോട് ചോദിക്കാം. കഴിക്കാതെയാണ് ഞാൻ പോയി വന്നത്.

ലഡാക്കിലെ ആളുകൾ എങ്ങനെയാണ്?

ലഡാക്കിലെ ആളുകൾ എങ്ങനെയാണ്?

എനിക്ക് നല്ല അനുഭവം മാത്രമേ ഉണ്ടായുള്ളൂ. ആളുകൾ പൊതുവെ സഹായമനസ്കരാണ്. പിന്നെ അങ്ങോട്ട്‌ പെരുമാറുന്നത് പോലെ ഇരിക്കും തിരിച്ചുള്ള പെരുമാറ്റം.

എപ്പോഴാണ് പോകാൻ നല്ല സമയം?

എപ്പോഴാണ് പോകാൻ നല്ല സമയം?

ഏപ്രിൽ അവസാനം തൊട്ട് സെപ്റ്റംബർ അവസാനം വരെയാണ് സീസൺ. ബാക്കിയുള്ള സമയത്ത് ലേ എയർപോർട്ടിൽ വന്നിറങ്ങാം. പക്ഷെ സ്ഥലങ്ങൾ കാണാൻ പറ്റില്ല. മഞ്ഞു മൂടി കിടക്കും. Avalanche അഥവാ മഞ്ഞുപാളികൾ പൊട്ടി താഴോട്ട് വീഴുന്നത് കൊണ്ട് റോഡുകൾ മുഴുവൻ നശിക്കും. സീസണിൽ തണുപ്പ് അത്രക്കുണ്ടാവില്ല. എങ്കിലും രാത്രിയിൽ വൂളൻ കുപ്പായങ്ങൾ വേണം. പുലർച്ചെ നല്ല തണുപ്പാണ്. പിന്നെ പകൽ നല്ല ചൂടുള്ള വെയിലാണ്. സൺസ്‌ക്രീൻ ക്രീമുകൾ, ക്യാപുകൾ അത്യാവശ്യമാണ്.

ലഡാക്കിൽ ഫോണിന് റേഞ്ച് കിട്ടുമോ?

ലഡാക്കിൽ ഫോണിന് റേഞ്ച് കിട്ടുമോ?

BSNL പോസ്റ്റ്പെയ്ഡ് മിക്ക സ്ഥലത്തും റേഞ്ച് കിട്ടും. പക്ഷെ നെറ്റ് വളരെ പതുക്കെയാണ്. ജിയോ അല്ലെങ്കിൽ എയർടെൽ പ്രീപെയ്ഡ് കണക്ഷൻ ലേ മാർക്കറ്റിൽ നിന്നും ലഭിക്കും. ഐഡി കാർഡ് മാത്രം മതി. മറ്റു സംസ്ഥാനങ്ങളിലെ പ്രീപെയ്ഡ് കണക്ഷനുകൾ അവിടെ പ്രവർത്തിപ്പിക്കാൻ പറ്റില്ല.

ലഡാക്കിൽ ഭക്ഷണം എങ്ങനെയാണ്?

ലഡാക്കിൽ ഭക്ഷണം എങ്ങനെയാണ്?

ബുദ്ധമത വിശ്വാസികൾ കൂടുതലായതിനാൽ വെജിറ്റേറിയൻ ഭക്ഷണമാണ് അവിടെ കൂടുതലും. നോർത്ത് ഇന്ത്യൻ ഭക്ഷണം എല്ലാം കിട്ടും. വില കുറച്ചു കൂടുതലാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ ലേ മാർക്കറ്റിലുണ്ട്.

ലഡാക്കിലെ റാഫ്റ്റിങ് രസകരമാണോ? ചെയ്യാൻ എന്താണ് ചെയേണ്ടത്?

ലഡാക്കിലെ റാഫ്റ്റിങ് രസകരമാണോ? ചെയ്യാൻ എന്താണ് ചെയേണ്ടത്?

സാൻസ്കാർ നദിയിലെ റാഫ്റ്റിങ് നല്ല രസമാണ്. പക്ഷെ ഒഴുക്കുള്ള നദിയായതിനാൽ അതിന്റെതായ റിസ്ക് ഉണ്ടെന്ന് മറക്കരുത്. 16 കി മി റാഫ്റ്റിംഗിന് 1800 രൂപയാണ് അവരുടെ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്. വിലപേശാൻ നില്കാത്തത് കൊണ്ട് സത്യമാണോ എന്നറിയില്ല. റാഫ്റ്റിങ് ആവശ്യമാണ് വസ്ത്രങ്ങൾ അവർ തരും. വിവിധ ഏജൻസികൾ വഴി ബുക്ക്‌ ചെയ്യാം. അല്ലെങ്കിൽ റാഫ്റ്റിങ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാം.

എന്താണ് അവിടെ നിന്നും ഓർമയ്ക്കായി വാങ്ങാൻ നല്ലത്?

എന്താണ് അവിടെ നിന്നും ഓർമയ്ക്കായി വാങ്ങാൻ നല്ലത്?

പ്രാർത്ഥന ഫ്ലാഗുകൾ വലുപ്പം അനുസരിച്ചു 30-60 രൂപ വരെ വില വരും.
ഫ്രിഡ്ജ് മാഗ്നെറ്റുകൾ 40-150 രൂപ വരെയുള്ളവയുണ്ട്. ലേ മാർക്കറ്റ് സഞ്ചാരികളെ ഉദ്ദേശിച്ചായതിനാൽ ഇവിടെ വില കൂടും.
വീട്ടിലേക്കു പോസ്റ്റ്‌ കാർഡുകൾ അയക്കാൻ താല്പര്യമുണ്ടെങ്കിൽ ലേ മാർക്കറ്റിൽ തന്നെ പോസ്റ്റ്‌ ഓഫീസുണ്ട്. അവിടെ 20 രൂപയ്ക്കു വിവിധ പോസ്റ്റ്‌ കാർഡുകൾ ലഭ്യമാണ്. 10 രൂപ കൂടി കൊടുത്താൽ ഇന്ത്യയിൽ എവിടേക്കും അയക്കാം.
ഉണക്കിയ പഴവർഗ്ഗങ്ങൾ ഇഷ്ടം പോലെ കിട്ടും. എങ്കിലും ഇവിടെത്തെ പ്രധാന സംഭവം ആപ്രികോട് പഴം ഉണക്കിയതും, അതിന്റെ കായയുമാണ്. കുർമാണിയെന്നാണ് അവർ അതിനെ വിളിക്കുക.
പശ്മിന ഷാളുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. 1500 മുതൽ മുകളിൽ വില വരും. അല്ലാത്ത ഷാളുകൾ 120 രൂപ മുതൽ ലഭിക്കും.

ലഡാക് ബൈക്ക് റൈഡ് ചെയ്യാനുള്ള സ്ഥലമാണോ? ഫാമിലിയായി പോയാൽ രസമാണോ?

എല്ലാ തരം സഞ്ചാരികളെയും സന്തോഷിപ്പിക്കാനുള്ള സംഭവങ്ങൾ ഇവിടെയുണ്ട്. ഞാൻ കണ്ട സ്ഥലങ്ങൾ ഈ ലിങ്കിൽ വായിക്കാം.
കൂടുതൽ അറിയണമെങ്കിൽ ചോദിക്കാം. അറിയുന്നതെങ്കിൽ പറയാൻ തരാൻ സന്തോഷമേയുള്ളൂ. ഒന്ന് ഉറപ്പിച്ചു പറയാം, ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം തന്നെയാണ് ലേ-ലഡാക്ക്.

ചിത്രങ്ങൾക്കു കടപ്പാട് ഫേസ്ബുക്ക് അനൂപ നാരായണൻ

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്രദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

മൂന്നു കായലുകൾ കടന്ന് 8 മണിക്കൂർ ബോട്ട് യാത്ര വെറും 400 രൂപയ്ക്ക്മൂന്നു കായലുകൾ കടന്ന് 8 മണിക്കൂർ ബോട്ട് യാത്ര വെറും 400 രൂപയ്ക്ക്

Read more about: ladakh travel guide travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X