» »ദോഷങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ പോകണം ഈ ക്ഷേത്രങ്ങളില്‍

ദോഷങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ പോകണം ഈ ക്ഷേത്രങ്ങളില്‍

Written By: Elizabath Joseph

രാശികളും ക്ഷേത്രങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഓരോ രാശിക്കാരും തങ്ങളുടെ ദോഷങ്ങള്‍ അകലുവാനും ഐശ്വര്യം വര്‍ധിപ്പിക്കാനുമായി ക്ഷേത്രങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ രാശികള്‍ക്ക് അനുസരിച്ച് ഓരോ ക്ഷേത്രങ്ങളാണ് സന്ദര്‍ശിക്കേണ്ടത്.
മേടം, ഇടവം, മിഥുനം രാശിക്കാര്‍ ജീവിതത്തിലെ ഐശ്വര്യത്തിനായി സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

മേടം രാശി

മേടം രാശി

മാലയാള മാസത്തിന്റെ തുടക്കമാണ് മേടം. കേരളത്തിലെ വിളവെടുപ്പു കാലമായ മേടം പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിനു പറ്റിയ സമയമായാണ് കണക്കാക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് വര്‍ഷത്തിലെ ആദ്യ മാസമായി മേടത്തിനെ കരുതിപ്പോന്നിരുന്നു. മേടം ഒന്നിന് ആഘോഷിക്കുന്ന കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുവാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം.
ഈ വര്‍ഷം മേടം രാശിക്കാര്‍ക്ക് ഏറെ മികച്ചതായിരിക്കുമത്രെ. വര്‍ഷം മുഴുവന്‍ അനുകൂലമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇവര്‍ക്ക് സാധിക്കും.

Ajayreddykalavalli

മധുരൈ ചോളൈമലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

മധുരൈ ചോളൈമലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

മേടം രാശിയില്‍ പെട്ട ആളുകള്‍ ഈ വര്‍ഷം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ മധുരൈയിലുള്ള ചോളൈമലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വ്യാഴം അഥവാ ഗുരുവിനെ ഇവിടെ ആരാധിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെ പ്രാര്‍ഥിക്കാനായി എത്തുന്നവര്‍ക്ക് ജീവിതത്തില്‍ ഉടനീളം വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ മേടം രശിയില്‍ പെട്ടവര്‍ ഇവിടം സന്ദര്‍ശിക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിന് നല്ലതാണ്.

Ssriram mt

വിവാഹതടസ്സം അകറ്റാന്‍

വിവാഹതടസ്സം അകറ്റാന്‍

വിവാഹത്തിന് തടസ്സങ്ങള്‍ നേരിടുന്നവര്‍ ഇവിടെ ചോളൈമലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നും ഒരു വിശ്വാസമുണ്ട്. ഇവിടെ എത്തുന്നവരില്‍ കൂടുതല്‍ ആളുകളും വിവാഹാവശ്യങ്ങള്‍ നേടിയെടുക്കാനായാണ് വരുന്നത്.

Ssriram mt

ഉത്സവം

ഉത്സവം

തമിഴ്‌നാടിന്റെ പാരമ്പര്യം പോലെ തന്നെ ഇവിടം ഒട്ടേറെ ഉത്സവങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. വിഷു, ആവണി, കാര്‍ത്തിക തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നത്.

Raji.srinivas

സമയം

സമയം

പുലര്‍ച്ചെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഇവിടെ ക്ഷേത്രം തുറന്നിരിക്കുക.

Jothi Balaji

എങ്ങനെ പോകാം

എങ്ങനെ പോകാം

തമിഴ്‌നാട്ടിലെ മധുരൈയ്ക്ക് സമീപമാണ് ചോളൈമലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 310 കിലോമീറ്റര്‍ ദൂരമാണ് ഇവിടെ എത്താനായി സഞ്ചരിക്കേണ്ടത്.

ഇടവം

ഇടവം

ഇടവം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇത് കഠിനപ്രയത്‌നത്തിന്റെ വര്‍ഷമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളിലും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കുന്നത് ഉചിതമാണ്. തങ്ങളുടെ രാശിയില്‍ വരുന്ന ദോഷങ്ങള്‍ അകറ്റാന്‍ ഇടവം രാശിക്കാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു ക്ഷേത്രമുണ്ട്

Alain6963

ദുര്‍ഗ്ഗയമ്മന്‍ കോവില്‍ പുന്നൈനല്ലൂര്‍ തഞ്ചാവൂര്‍

ദുര്‍ഗ്ഗയമ്മന്‍ കോവില്‍ പുന്നൈനല്ലൂര്‍ തഞ്ചാവൂര്‍

തഞ്ചാവൂരിന് സമീപം സ്ഥിതി ചെയ്യുന്ന പുന്നൈനല്ലൂരിലാണ് പ്രശസ്തമായ ദുര്‍ഗ്ഗയമ്മന്ഡ കോവില്‍ ഉള്ളത്. ഇടവം രാശിയിലുള്ള ആളുകള്‍ക്ക് തങ്ങളുടെ രാശിയുടെ ദോഷങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കാന്‍ ഇവിടെ പോയി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം.

Harshap3001

 പ്രത്യേകത

പ്രത്യേകത

ചോള രാജാക്കന്‍മാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ് പുന്നൈനല്ലൂര്‍ ദുര്‍ഗ്ഗയമ്മന്‍ കോവില്‍. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടെ ആരാധിക്കാനായി പ്രത്യേകം വിഗ്രഹങ്ങളോ ശിലകളോ ഇല്ല എന്നതാണ്. പകരം ഇവിടെ ഒരു പാമ്പിന്‍ പുറ്റിനെയാണ് വിശ്വാസികള്‍ ആരാധിക്കുന്നത്. ആ പുറ്റില്‍ നടത്തുന്ന പാലഭിഷേകമാണ് ഇവിടുത്തെ പ്രധാന വഴിപാട്.

ഉത്‌സവം

വിഷു, പൊങ്കല്‍, ചതുര്‍ഥി തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. കൂടാതെ തമിഴ്‌നാട്ടില്‍ പ്രാദേശികമായി നടക്കുന്ന എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.

Saba rathnam

എങ്ങനെ പോകാം

എങ്ങനെ പോകാം

ചെന്നൈയില്‍ നിന്നും മധുരൈ എക്‌സ്പ്രസ്, രാമേശ്വരം എക്‌സ്പ്രസ്, തൂത്തുക്കുടി എക്‌സ്പ്രസ്, ട്രിച്ചി എക്‌സ്പ്രസ്എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതുവഴിയാണ് പോകുന്നത്.

Josephben12345

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ലാഭവും നഷ്ടവും സന്തേഷവും ദുഖവും ഒക്കെ സമ്മിശ്രിതമായ ഒരു വര്‍ഷമാണിത്. അതിനാല്‍ ജീവിത വിജയത്തിനായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇവര്‍ക്ക് ഏറെ ഗുണം ചെയ്യും. മിഥുനം രാശിക്കാര്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ഒരു ക്ഷേത്രമാണ് കടലൂരിന് സമീപത്തുള്ള കണ്ണംകുടി വരദരാജ പെരുമാള്‍ ക്ഷേത്രം.

Ssriram mt

 കണ്ണംകുടി വരദരാജ പെരുമാള്‍ ക്ഷേത്രം

കണ്ണംകുടി വരദരാജ പെരുമാള്‍ ക്ഷേത്രം

മിഥുനം രാശിക്കാരുടെ ദോഷങ്ങള്‍ അകലാന്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണംകുടി വരദരാജ പെരുമാള്‍ ക്ഷേത്രം. ചിത്തിര, ആവണി, കാര്‍ത്തിക തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

Ssriram mt

പ്രത്യേകതകള്‍

പ്രത്യേകതകള്‍

വരദരാജ പെരുമാളിനെ തന്റെ ഭാര്യമാരായ ശ്രീദേവിക്കും ഭൂദേവിക്കും ഒപ്പമാണ് ഇവിടെ ആരാധിക്കുന്നത്.
ഇവിടെ ക്ഷേത്രത്തിനു സമീപത്തുള്ള കുളത്തില്‍ കുളിച്ച ശേഷം മാത്രമാമ് ആലുകള്‍ അമ്പലത്തില്‍ പ്രവേശിക്കുക. എല്ലാ ദിവസവും രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് ഇവിടെ പ്രവേശനം.

Fahad Faisal

Read more about: temples tamil nadu pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...