Search
  • Follow NativePlanet
Share
» »എന്തുഭംഗീ ഈ കൊട്ടാരങ്ങള്‍ക്ക്!!

എന്തുഭംഗീ ഈ കൊട്ടാരങ്ങള്‍ക്ക്!!

കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളേയും കാത്തിരിക്കുന്ന കുറച്ചു രാജകൊട്ടാരങ്ങളെ പരിചയപ്പെടാം.

By Elizabath

നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന രാജവാഴ്ചയുടെ ശേഷിപ്പുകളാണ് രാജ്യത്ത് ഇന്നും എല്ലാവരെയും അമ്പരപ്പിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരങ്ങള്‍.
കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളേയും കാത്തിരിക്കുന്ന കുറച്ചു രാജകൊട്ടാരങ്ങളെ പരിചയപ്പെടാം.
ഒരിക്കലെങ്കിലും ഈ സ്ഥലങ്ങളില്‍ പോകാന്‍ സാധിച്ചാല്‍ ഒരുകാരണവശാലും മിസ് ആക്കരുതാത്ത കൊട്ടാരങ്ങള്‍!!

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരംകേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

ലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന ഇന്ത്യന്‍ നഗരംലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന ഇന്ത്യന്‍ നഗരം

രാജസ്ഥാനിലെ കാണക്കാഴ്ചകള്‍രാജസ്ഥാനിലെ കാണക്കാഴ്ചകള്‍

മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരം

മലയാളികള്‍ക്ക് കൊട്ടാരം എന്നു പറഞ്ഞാല്‍ അത് മൈസൂര്‍ കൊട്ടാരം തന്നെയാണ്. മൈസൂരിലെ വോഡയാര്‍ രാജാക്കന്‍മാരുടെ ഔദ്യോഗിക വസതിയായ ഈ കൊട്ടാരം അംബാ വിലാസ് എന്നും അറിയപ്പെടുന്നു.

മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

കൊട്ടാരങ്ങളുടെ നഗരം

കൊട്ടാരങ്ങളുടെ നഗരം

കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന മൈസൂരില്‍ ആകെ പതിനേഴ് കൊട്ടാരങ്ങളാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമാണ് മൈസൂര്‍ കൊട്ടാരം.

PC: Rakhi Raveendran

 15 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

15 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

നീണ്ട 15 വര്‍ഷങ്ങള്‍ കൊണ്ടാണ് മൈസൂര്‍ കൊട്ടാരം പണി പൂര്‍ത്തിയാക്കുന്നത്. 1897ല്‍ ആരംഭിച്ച കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാകുന്നത് 1912 ലാണ്. പിന്നീട് 1940 ല്‍ വീണ്ടും കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്.

ശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവുംശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവും

PC: Rakhi Raveendran

വര്‍ഷം 25 ലക്ഷം പേര്‍

വര്‍ഷം 25 ലക്ഷം പേര്‍

ഇന്ത്യയില്‍ സ്വദേശികളും വിദേശികളുമടക്കം ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കാനെത്തുന്ന സ്ഥലങ്ങളിലൊന്ന് മൈസൂര്‍ കൊട്ടാരമാണ്. കണക്കുകളനുസരിച്ച് ഏകദേശം 27 ലക്ഷം ആളുകളാണ് ഒരു വര്‍ഷം ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. താജ്മഹല്‍ കഴിഞ്ഞാല്‍
ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നതും ഇവിടെയാണ്.

PC:IM3847

 ലക്ഷ്മി നിവാസ് പാലസ്

ലക്ഷ്മി നിവാസ് പാലസ്

രാജസ്ഥാനിലെ നാട്ടുരാജ്യമായിരുന്ന ബിക്കനീറിലെ മഹാരാജ ഗംഗാ സിങിന്റെ കൊട്ടാരമാണ് ലക്ഷ്മി നിവാസ് പാലസ് എന്നറിയപ്പെടുന്നത്. ഇന്‍ഡോ-സാര്‍സെനിക് വാസ്തുവിദ്യയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്.
ചെങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന കൊട്ടാരം രാജസ്ഥാന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

PC:Archan dave

ന്യൂ പാലസ് കോലാപൂര്‍

ന്യൂ പാലസ് കോലാപൂര്‍

മഹാരാഷ്ട്രടിലെ കോലാപൂരില്‍ സ്ഥിതി ചെയ്യുന്ന ന്യൂ പാലസ കറുത്ത കല്ലില്‍ തീര്‍ത്ത ഒരു അത്ഭുത കൊട്ടാരമാണ്. എട്ടു വശങ്ങളുള്ള കൊട്ടാരം ഇപ്പോള്‍ ഛത്രപതി ശിവജിയുടെ പിന്‍ഗാമികളുടെ താമസസ്ഥലമാണ്.

PC:Vijayshankar.munoli

ജയ് വിലാസ് മഹല്‍

ജയ് വിലാസ് മഹല്‍

1874 ല്‍ ഗ്വാളിയാറില്‍ നിര്‍മ്മിച്ച ജയ് വിലാസ് മഹല്‍ അഥവാ ജയ് വിലാസ് പാലസ് യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ പൂര്‍ണ്ണ ഉദാഹരണമാണ്.

PC:Joash Robin Kale

1240771 ചതുരശ്ര അടി വിസ്തീര്‍ണ്ണം

1240771 ചതുരശ്ര അടി വിസ്തീര്‍ണ്ണം

1240771 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കൊട്ടാരത്തിന് ഏറെ വലുതും മനോഹരവുമായ ദര്‍ബാര്‍ ഹാളുണ്ട്. വ്യത്യസ്തങ്ങളായ നിര്‍മ്മാണ ശൈലികളാണ് കൊട്ടാരത്തില്‍ കാണാന്‍ സാധിക്കുക.

PC:Shobhit Gosain

ഹവാ മഹല്‍

ഹവാ മഹല്‍

കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഹവാ മഹല്‍ രാജസ്ഥാനില്‍ എത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. ശ്രീ കൃഷ്ണന്റെ കീരീടത്തിനോട് സാദൃശ്യമുള്ളതാണ് ഇതിന്റെ രൂപം.

PC:Citypeek

ചുവന്ന മണല്‍ക്കല്ലില്‍ വെളുത്ത വരമ്പുകള്‍

ചുവന്ന മണല്‍ക്കല്ലില്‍ വെളുത്ത വരമ്പുകള്‍

1799 ല്‍ മഹാരാജാ സാവായ പ്രതാപ് സിങാണ് ഈ മാളിക പണികഴിപ്പിക്കുന്നത്. ചുവന്ന മണല്‍ക്കല്ലില്‍ വെളുത്ത വരമ്പുകള്‍ ചേര്‍ത്ത് രജപുത്ര ശൈലിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്.

PC: Aarshi Joshi

സ്ത്രീകള്‍ക്ക് പുറംലോകം കാണാന്‍

സ്ത്രീകള്‍ക്ക് പുറംലോകം കാണാന്‍

953 ജനലുകളുള്ള ഈ കൊട്ടാരം നിര്‍മ്മിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യം കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറം ലോകം കാണുക എന്നതാണ്. അഞ്ച് നിലകളിലായുള്ള ഈ മാളികയുടെ പുറം ഭാഗത്തു മാത്രമാണ് അലങ്കാരപ്പണികളുള്ളൂ.

PC:Manoj Vasanth

കൂച്ച് ബെഹാര്‍ പാലസ്

കൂച്ച് ബെഹാര്‍ പാലസ്

ലോക പ്രസിദ്ധമായ ബെക്കിംങ് ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ വെസ്റ്റ് ബംഗാളില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരമാണ് കൂച്ച് ബെഹാര്‍ പാലസ്. ഇഷ്ടിക ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം പാശ്ചാത്യ വാസ്തുവിദ്യയുപയോഗിച്ചുള്ള ഇന്ത്യയിലെ നിര്‍മ്മാണങ്ങളുടെ ഉദാഹരണമാണ്.

PC: Bornav27may

ഉദയ്പൂര്‍ സിറ്റി പാലസ്

ഉദയ്പൂര്‍ സിറ്റി പാലസ്

തടാകങ്ങളുടെ നാടായ ഉദയ്പൂരിലെ പിച്ചോള എന്ന കൃത്രിമ തടാകത്തില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് സിറ്റി പാലസ്.
രാജാക്കന്‍മാരുടെ ഭരണത്തിനനുസരിച്ച് നീണ്ട 400 വര്‍ഷങ്ങളെടുത്താണ് കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.
എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.

PC: Dennis Jarvis

ഉമൈദ് ഭവന്‍ പാലസ്

ഉമൈദ് ഭവന്‍ പാലസ്

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭവനങ്ങളിലൊന്നായ ഉമൈദ് ഭവന്‍ പാലസ്
രാജസ്ഥാനിലെ ജോധ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്.
ഇപ്പോള്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടല്‍സാണ് കൈകാര്യം ചെയ്യുന്നത്.
മറ്റൊരു ഭാഗം മ്യൂസിയമായും പ്രവര്‍ത്തിക്കുന്നുണ്ട്.

PC: Deepak Bansi
മുന്‍പത്തെ ചിറ്റൂര്‍ പാലസ്

മുന്‍പത്തെ ചിറ്റൂര്‍ പാലസ്

കൊട്ടാരത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കാലത്ത് ചിറ്റൂര്‍ പാലസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തുള്ള ചിറ്റൂര്‍ എന്ന കുന്നില്‍പ്രദേശത്തു നിന്നും കൊട്ടാരനിര്‍മ്മാണത്തിന് ആവശ്യമായ കല്ലുകള്‍ എടുത്തതിനാലാണ് ഇങ്ങനെ അറിയപ്പെട്ടത്.

PC :Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X