ത്രിപുര
നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ ഏഴു സഹോദരികളില്‍ ഒന്നായ ത്രിപുര കാഴ്ചക്കാര്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടി നിറയെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ്. സംസ്‌കാരങ്ങളും കലകളും ജീവിതരീതികളും ഏറെ വ്യത്യസ്തമായ ഇവിടെ ശ്വാസം നിലച്ചുപോകുന്ന തരത്തില്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകല്‍ ഏറെയുണ്ട്.
സമാധാനം ആഗ്രഹിച്ച് യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ ത്രിപുര ഉറപ്പായും സന്ദര്‍ശിക്കണം.
PC:Joe Fanai
മികച്ച സമയം
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മികച്ച സമയം.
PC:Soman
ജാര്‍ഖണ്ഡ്
പ്രകൃതിഭംഗി കൊണ്ട് സ്വയെ വെളിപ്പെടുത്താനാവാതെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മനോഹര സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. കാടുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ നാടിനേക്കാളധികം കാടാണ് കാണാന്‍ സാധിക്കുക. അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ ജീവികളെയും ഇവിടെ കാണാന്‍ സാധിക്കും. വ്യവസായവത്ക്കരണത്തിനു നിന്നുകൊടുക്കാത്ത ഇവിടം പ്രകൃതിയെ അതിന്റെ സ്വാഭീവീകതയില്‍ത്തന്നെ ആസ്വദിക്കാന്‍ സാധിക്കും. പ്രകൃതി സ്‌നേഹികളുടെയും ട്രക്കേഴ്‌സിന്റെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.
PC: SDAkashdass81
മികച്ച സമയം
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മികച്ച സമയം.
PC:Vikashkumarnag399
നാഗാലാന്‍ഡ്
ജൈവവൈവിധ്യങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നാഗാലാന്‍ഡ് ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പേരുകേട്ട സ്ഥലമാണ്. ഏകദേശം പതിനാരോളം ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ സ്വന്തം ഭാഷകളും സംസ്‌കാരങ്ങളുമായി ഈ സംസ്ഥാനത്തിനുള്ളില്‍ വസിക്കുന്നുണ്ട്.
PC:Jackpluto
അരുണാചല്‍പ്രദേശ്
ഓര്‍ക്കിഡുകളുടെ സംസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമാണ്. പ്രകൃതിസ്‌നേഹികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വെള്ളച്ചാട്ടങ്ങളും കാടുകളും ഒരുപാടുള്ള ഇവിടം മനോഹരമായ കാഴ്ചകള്‍ക്കും പേരുകേട്ടയിടമാണ്.
PC:Wikipedia
മികച്ച സമയം
വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും സഞ്ചരിക്കാന്‍ പറ്റിയ കാലാവസ്ഥയാണ് ഇവിടുത്തേത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്.
PC: Krish9
ഛത്തീസ്ഗഡ്
ചരിത്രത്തിലും സംസ്‌കാരത്തിലും ഏറെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡ് ചുറ്റിയടിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ഓരോ ചുവടുകളിലും അതിശയങ്ങള്‍ ഒളിപ്പിക്കുന്ന ഇവിടം വിസ്മയത്തിന്റെ വാതിലുകളാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ശ്രീരാമന്‍ തന്‍രെ വനവാസക്കാലത്തിന്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെയാണന്നാണ് വിശ്വാസം. ഇന്ത്യയില്‍ ഏറ്റവും പെട്ടന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ പഴമയുടെ അടയാളങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും.
PC: Tanvirkhan89