Search
  • Follow NativePlanet
Share
» »റായ്ഗഡിലെ കോട്ടകളുടെ ചരിത്രത്തിലേക്ക്!!

റായ്ഗഡിലെ കോട്ടകളുടെ ചരിത്രത്തിലേക്ക്!!

പശ്ചിമഘട്ടത്തിന്റ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന മഹാരാഷ്ട്രയിലെ അപൂർവ്വം ജില്ലകളിൽ ഒന്നാണ് റായ്ഗഡ്. അതുകൊണ്ടു തന്നെ പ്രകൃതിയു‌ടെ വിസ്മയങ്ങൾ തേടി എത്തുന്ന സഞ്ചാരികള ഇവിടെ ധാരാളം കാര്യങ്ങൾ കാത്തിരിക്കുന്നു. കനത്ത കാടുകൾ മുതൽ ആകാശത്തോശം ഉയരമുള്ള കുന്നുകളും ഒക്കെയായി കാഴ്ചക്കാരെ തേടിച്ചെല്ലുവാൻ പ്രേരിപ്പിക്കുന്ന ഇ‌‌ടങ്ങൾ ഇവിടെ ധാരാളമുണ്ട്. എന്നാൽ പ്രകൃതിയൊരുക്കിയ കാഴ്ചകലെ കൂടാതെ മനുഷ്യനിർമ്മിതമായ കോട്ടകളും ഇവിടുത്തെ അത്ഭുതമാണ്. നിർമ്മാണത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഇവിടുത്തെ കോട്ടകളെ പരിചയപ്പടാം...

 കർണാലാ കോട്ട

കർണാലാ കോട്ട

ട്രക്കേഴ്സിന്‍റെയും ഹൈക്കേഴ്സിന്‍റെയും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് മുംബൈയിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കർണാലാ കോ‌ട്ട. സമുദ്രനിരപ്പിൽ നിന്നും 1400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അതിമനോഹരമായ സ്ഥലമാണെന്നു പറയാതെ വയ്യ.

13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട കാലങ്ങളോളം യാദവ വിഭാഗക്കാരു‌ടെ കൈവശമായിരുന്നു. പിന്നീട് പല രാജവംശങ്ങളിലൂ‌ടെ കോട്ട കൈമറിഞ്ഞുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും അതിന് സംഭവിച്ചില്ല. ഗുജറാത്ത് സുൽത്താൻമാർ, തുഗ്കക് വംശം, മറാതത് രാജാക്കൻമാർ തുടങ്ങിയവരായിരുന്നു കോട്ടയെ കൈവശം വച്ചിരുന്നത്.‌‌

ചരിത്രപ്രേമികൾക്കും സാഹസികർക്കും വീക്കെൻഡ് ഡെസ്റ്റിനേഷനായി കരുതാവുന്ന സ്ഥലമാണിത്. ഇതിനു തൊട്ടടുത്തു തന്നെയാണ് പുരാതനമായ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

PC-Dupinder singh

റായ്ഗഡ് കോട്ട

റായ്ഗഡ് കോട്ട

റായ്ഗഡിലെത്തുന്നവർ എത്ര വിലകൊടുത്തായാലും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ റായ്ഗഡ് കോട്ട. ഒരു കാലത്ത് ഛത്രപതി ശിവജിയുടെ‌‌ മറാത്താ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ കോട്ടയെന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാവുക. പശ്ചിമഘട്ടത്തിന്റ മടിത്തട്ടിൽ സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC-Sagargandhre

 കോത്തലിഗഡ് കോട്ട

കോത്തലിഗഡ് കോട്ട

ഫോര്‍ട്ട് ഓഫ് പേത്ത് എന്നറിയപ്പെടുന്ന മറ്റൊരു പ്രശസ്തമായ കോട്ടയാണ് കോത്തലിഗഡ് കോട്ട. പേത്ത് ഗ്രാമത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ട ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന കോട്ട കൂടിയാണ്. മധ്യ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ കോട്ടയ്ക്ക് സമീപത്തെ ക്ഷേത്രങ്ങൾ 13-ാം നൂറ്റാണ്ടിൽ മാത്രം നിർമ്മിക്കപ്പെട്ടവയാണ്. സമുദ്ര നിരപ്പിൽ നിന്നും 300 അൊി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC-Ankit Patel

സുധാഗഡ് കോട്ട

സുധാഗഡ് കോട്ട

സുധാഗഡ് വന്യജീവി സങ്കേതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇവിടുത്തെ അപൂർവ്വമായ മലമുകളിലെ കോട്ടകളിലൊന്നാണ്. മുംബൈയിൽ നിന്നും 110 കിലോമീറ്ററും ലോണാവാലയിൽ നിന്നും 56 കിലോമീറ്ററുമാണ് കോട്ടയിലേക്കുള്ള ദൂരം. സാധാരണ സഞ്ചാരികൾക്ക് തീരെ അപരിചിതമായ ഇട‌ങ്ങളിലൊന്നായിനാൽ വളരെക്കുറച്ച് ആളുകൾ മാത്രമേ ഇവിടെ എത്താറുള്ളൂ.കനത്ത കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിലയിലാണ് കോട്ടയുള്ളത്.

PC-Prachi.bangde

 മാണിക്ഗഡ് കോട്ട

മാണിക്ഗഡ് കോട്ട

ചരിത്രത്തെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിക്കുന്നവർക്ക് പോകുവാൻ പ‌റ്റിയ മറ്റൊരു സ്ഥലമാണ് മാണിക്ഗഡ് കോട്ട. ട്രക്കിങ്ങിനു ഏറെ യോജിച്ച ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1900 അടി ഉയരത്തിലാണുള്ളത്. വാഷിവാലി എന്നു പേരായ ഗ്രാമത്തിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് തുടങ്ങുന്നത്.

PC-Ccmarathe

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more