» »കേരളത്തില്‍ ഇന്ന് ശിവരാത്രി ദിനത്തില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ശിവക്ഷേത്രങ്ങള്‍

കേരളത്തില്‍ ഇന്ന് ശിവരാത്രി ദിനത്തില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ശിവക്ഷേത്രങ്ങള്‍

Written By: Elizabath

ശിവരാത്രിയുടെ ഐതിഹ്യങ്ങളും കഥകളും പചിചിതമല്ലാത്തവര്‍ ആരും കാണില്ല. എന്നാല്‍ ശിവരാത്രി ദിവസം ശിവക്ഷേത്രം സന്ദര്‍ശിക്കണം എന്നല്ലാതെ ഏതു ക്ഷേത്രത്തില്‍ പോകണം എന്നറിയുന്നവര്‍ വളരെ കുറവാണ്. പ്രശസ്തമായ പല ക്ഷേത്രങ്ങളെയും കുറിച്ച് നമുക്ക ധാരണയുണ്ടെങ്കിലും പല ക്ഷേത്രങ്ങളും നമുക്ക് അപരിചിതമാണ്. ഈ ശിവരാത്രി ദിനത്തില്‍ അനുഗ്രഹത്തിനായി സന്ദര്‍ശിക്കേണ്ട, അത്ര പ്രശസ്തമല്ലാത്ത ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

മുടിക്കോട് ശിവക്ഷേത്രം

മുടിക്കോട് ശിവക്ഷേത്രം

തൃശൂര്‍ ജില്ലയിലെ വെള്ളാനിക്ക് സമീപം സ്ഥിതി ചെയ്യുന്ന മുടിക്കോട് ശിവക്ഷേത്രംപരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ചേരരാജാക്കന്‍മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ പടിഞ്ഞാറേയ്ക്കാണ് ഉള്ളത്.

PC:RajeshUnuppally

 ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം

ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം

എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ സ്ഥിതി ചെയ്യുന്ന ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം പ്രശസ്തമായ ശിവക്ഷേത്രമാണ്. 700 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന നിര്‍മ്മാണ ശൈലിയാണ് ഇവിടുത്തേത്. സ്വയംഭൂ ശിവലിംഗമാണ് ഇവിടെയുള്ളത്. എന്നാലും പരശുരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രങ്ങളില്‍ പ്രധാന സ്ഥാനം ഈ ക്ഷേത്രത്തിനുണ്ട്.

PC:RajeshUnuppally

തൃപ്പങ്ങോട്ട് ശിവക്ഷേത്രം

തൃപ്പങ്ങോട്ട് ശിവക്ഷേത്രം

മലപ്പുറം തിരൂര്‍ തൃപ്പങ്ങോട്ട് സ്ഥിതി ചെയ്യുന്ന തൃപ്പങ്ങോട്ട് ശിവക്ഷേത്രം ചരിത്ത്രതില്‍ സ്ഥാനം നേടിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഐതിഹ്യമനുസരിച്ച് ശിവന്‍ കാലനെ കൊലപ്പെടുത്തിയ ക്ഷേത്രമാണിത്. കാലസംഹാരമൂര്‍ത്തിയായാണ് സിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally

പരിപ്പ് മഹാദേവ ക്ഷേത്രം

പരിപ്പ് മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ അയ്മനത്തു സ്ഥിതി ചെയ്യുന്ന പരിപ്പ് മഹാദേവ ക്ഷേത്രം ഇടപ്പള്ളി മഹാരാജാവ് പണിതീര്‍ത്തതാണെന്നാണ് വിശ്വാസം. രണ്ടു ബലിക്കല്‍പുരകളും രണ്ട് തിടപ്പള്ളികളും ഉള്ള ഈ ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്.

PC: Wikipedia

പാലൂര്‍ മഹാദേവ ക്ഷേത്രം

പാലൂര്‍ മഹാദേവ ക്ഷേത്രം

പാലക്കാട് തത്തമംഗലത്തിനു സമീപം ശോകനാശിനിപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പാലൂര്‍ മഹാദേവ ക്ഷേത്രം പനയൂര്‍ എന്നും അറിയപ്പെടുന്നു.

PC:RajeshUnuppally

നെട്ടൂര്‍ മഹാദേവ ക്ഷേത്രം

നെട്ടൂര്‍ മഹാദേവ ക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴയ നെട്ടൂര്‍ മഹാദേവ ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ശിവനോടൊപ്പം മഹാവിഷ്ണുവിനെയും ഇവിടെ ആരാധിക്കുന്നു. അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ ശിവലിംഗത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ശിവനും വിഷ്ണുവിനും ഇവിടെ പ്രത്യേകം ശ്രീകോവില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

PC:RajeshUnuppally

കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം

കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം

കേരള ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രമാണ്. ശിലാലിഖിതങ്ങള്‍ ധാരാളമുള്ള ഈ ക്ഷേത്രത്തില്‍ രുദ്രാഭിഷേകമാണ് പ്രധാന പൂജ

PC:RajeshUnuppally

ആനന്ദവല്ലീശ്വരം ക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം

ആനന്ദവല്ലീ സമേതനായ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന കൊല്ലത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രം നൂറ്റാണ്ടുകല്‍ പഴക്കമുള്ള ശിവക്ഷേത്രമാണ്. കേരള വാസ്തുവിദ്യയില്‍ അഷ്ടമുടി കായലിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 108 ഴിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:RajeshUnuppally

കാഞ്ഞിലശ്ശേരി മഹാദേവ ക്ഷേത്രം

കാഞ്ഞിലശ്ശേരി മഹാദേവ ക്ഷേത്രം

കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിലശ്ശേരി മഹാദേവ ക്ഷേത്രത്തില്‍
ആറടിയോളം പൊക്കമുള്ള ശിവലിംഗമാണുള്ളത്. കശ്യപ മഹര്‍ഷി പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. രൗദ്രഭാവത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്

PC:RajeshUnuppally

ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം

ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിത സ്മാരകങ്ങളില്‍ ഒന്നാണ് ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം.
ദക്ഷയാഗത്തെ തുടര്‍ന്നുള്ള സതി പരിത്യാഗത്തിനുശേഷമുള്ള രൗദ്രശിവനാണ് ഇവിടെ കുടികൊള്ളുന്നത്. ശിവലിംഗ പ്രതിഷ്ഠയെങ്കിലും ശിവതാണ്ഡവത്തിനുവേണ്ടി നില്‍ക്കുന്ന രൂപമാണിവിടെ സങ്കല്പം

PC:Ranjith Siji

കല്ലാറ്റുപുഴ മഹാദേവക്ഷേത്രം

കല്ലാറ്റുപുഴ മഹാദേവക്ഷേത്രം

ധ്യാനരൂപത്തിലുള്ള ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലാറ്റുപുഴ മഹാദേവക്ഷേത്രം തൃശൂര്‍ ജില്ലയിലെ മുറ്റിച്ചൂര്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തൃശൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.

PC:RajeshUnuppally

വേലോര്‍വട്ടം മഹാദേവ ക്ഷേത്രം

വേലോര്‍വട്ടം മഹാദേവ ക്ഷേത്രം

ആലപ്പുഴയിലെ ചേര്‍ത്തലയ്ക്ക് സമീപമാണ് വേലോര്‍വട്ടം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആവ് വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഈ ക്ഷേത്രം വില്വമംഗലം സ്വാമി നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.
രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.

PC: RajeshUnuppally

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...