Search
  • Follow NativePlanet
Share
» »നാശത്തിന്റെ വക്കിലെത്തിയ ചില സുന്ദരകാഴ്ചകൾ

നാശത്തിന്റെ വക്കിലെത്തിയ ചില സുന്ദരകാഴ്ചകൾ

By Maneesh

സഞ്ചാരികളുടെ താൽപര്യങ്ങൾ പലപ്പോഴും വ്യത്യസ്തമായിരിക്കും. അവരുടെ താല്പര്യങ്ങൾ അനുസരിച്ചാണ് പലപ്പോഴും യാത്ര ചെയ്യാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത്. വിശാലമായ ഇന്ത്യയിൽ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് യാത്ര ചെയ്യാൻ നിരവധി സ്ഥലങ്ങളുണ്ട്.

പ്രകൃതി ഒരുക്കി വച്ച ചില വിസ്മയക്കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ പതിനഞ്ച് സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. എന്നാൽ വേദനാജനകമായ കാര്യമെന്താണെന്ന് വച്ചാൽ മനുഷ്യന്റെ അന്യായമായ പ്രകൃതി ചൂഷണവും പരിസ്ഥിതി മലിനീകരണവും നിമിത്തം ഇതിൽ പലകാഴ്ചകളും അധികം കാലം കാണാൻ കഴിഞ്ഞെന്ന് വരില്ല.

പ്രകൃതി ഒരുക്കിയ ഈ സുന്ദരകാഴ്ചകൾ നശിച്ച് തുടങ്ങുന്നതിന് മുൻപ് നമുക്ക് പോയികാണാം.

മഞ്ഞുമലകൾ, മുൻശ്യാരി

മഞ്ഞുമലകൾ, മുൻശ്യാരി

ഉത്തരാഖണ്ഡിലെ മഞ്ഞുമലകൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പിതോരഘർ ജില്ലയിലെ മുൻശ്യാരിയിലേക്ക് യാത്ര ചെയ്താൽ നിങ്ങൾക്ക് സുന്ദരമായ മഞ്ഞുമലകൾ കാണാനാവും. മിലം, റമിക്, റലം എന്നീ ഹിമ പരപ്പുകൾ ഈ പട്ടണത്തിന് സമീപത്താണ്.
Photo Courtesy: SudiptoDutta

മഞ്ഞുമലകൾ, മുൻശ്യാരി

മഞ്ഞുമലകൾ, മുൻശ്യാരി

പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ യാത്ര ചെയ്താ‌ൽ മുൻശ്യാരിയിൽ എത്തിച്ചേരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ് ഇത്.

Photo Courtesy: www.flickr.com

സാൻസ്കാർ വാലി, ലഡാക്ക്

സാൻസ്കാർ വാലി, ലഡാക്ക്

കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന എട്ടുമാസക്കാലം പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ചെറിയ ഒരു ഗ്രാമമാണ് സൻസ്കാർ. ജമ്മുകാശ്മീറിന്റെ വടക്ക് ഭാഗത്ത് ലഡാക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Corto Maltese 1999

സാൻസ്കാർ വാലി, ലഡാക്ക്

സാൻസ്കാർ വാലി, ലഡാക്ക്

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ ഇവിടെ ടിബറ്റൻ മാതൃകയിൽ നിർമ്മിച്ച നിരവധി ബുദ്ധ വിഹാരങ്ങളും കാണാം

Photo Courtesy: hamon jp

സാൻസ്കാർ വാലി, ലഡാക്ക്

സാൻസ്കാർ വാലി, ലഡാക്ക്

സാന്‍സ്കാറിലേക്കുള്ള വഴിമധ്യേ സുരു താഴ്വരയിലെ പ്രശസ്തമായ ഡ്രാങ്ഡ്രുങ് ഗ്ളേസിയര്‍ കാണാം. കാര്‍ഗില്‍ അടക്കം ഹിമാലയ മലനിരകളുടെ ഗാംഭീര്യം കണ്ടറിയാനുള്ള സ്ഥലമാണ് ഇവിടം.

Photo Courtesy: hamon jp

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലുള്ള ഖുറി ഗ്രാമത്തിലാണ് ഖുറി സാൻഡ് ഡ്യൂൺസ് .

Photo Courtesy: Last Emperor

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

വിനോദസഞ്ചാരികള്‍ക്ക് മോടിയോടെ അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ മുകളില്‍ സവാരി ചെയ്യാം. ചുറ്റുമുള്ള മണ്‍കുടിലുകളും വൈക്കോല്‍ മേഞ്ഞ വീടുകളും ഈ മണലാരണ്യത്തിനു ഭംഗി കൂട്ടുന്നു.
Photo Courtesy: Shiva-Nataraja

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ

നാടോടി നൃത്തരൂപമായ കല്‍ബേലിയ വൈകുന്നേരങ്ങളില്‍ അവതരിപ്പിക്കുന്നു. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് ഇവിടേയ്ക്ക് ബസുകൾ ലഭ്യമാണ്.
Photo Courtesy: Desertsafariors

ഉപ്പ് പാടം, കച്ച്

ഉപ്പ് പാടം, കച്ച്

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് പ്രകൃതിദത്തമായ ഉപ്പ് പാടം നീണ്ട് നിവർന്ന് കിടക്കുന്നത്. താർ മരുഭൂമിയുടെ ഭാഗമായ ഈ ഉപ്പ് പാടം ഗ്രേറ്റ് റാൻ ഓഫ് കച്ച്, ലിറ്റിൽ റാൻ ഓഫ് കച്ച് എന്നീ രണ്ട് ഭാഗങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vinod Panicker

മത്തേരൻ, റായ്ഗഡ്

മത്തേരൻ, റായ്ഗഡ്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മത്തേരൻ സ്ഥിതി ചെയ്യുന്നത്. താരതമ്യേന ചെറിയ ഒരു ഹിൽസ്റ്റേഷൻ ആണെങ്കിലും ഏറെ പ്രശസ്തമാണ് മത്തേരൻ

Photo Courtesy: Nicholas

മത്തേരൻ, റായ്ഗഡ്

മത്തേരൻ, റായ്ഗഡ്

ഇന്ത്യയിലെ പ്രശസ്തമായ ആറു മൗണ്ടേൻ റെയി‌‌‌ൽവേകളിൽ ഒന്നാണ് മത്തേരൻ ഹിൽ‌ റെയിൽവെ.

Photo Courtesy: Nilesh.shintre

ദൂത്‌സാഗർ വെള്ളച്ചാട്ടം, ഗോവ

ദൂത്‌സാഗർ വെള്ളച്ചാട്ടം, ഗോവ

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ ഒരു അത്ഭുതമാണ് ഗോവയിലെ ദൂത് സാഗർ വെള്ളച്ചാട്ടം. ഷാരുഖാന്റെ ചെന്നൈ എക്സ്പ്രസിൽ ഈ വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: Purshi

വേമ്പനാട് കായൽ, ആലപ്പുഴ

വേമ്പനാട് കായൽ, ആലപ്പുഴ

ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്മയമാണ് വേമ്പനാട് കായൽ. അറബിക്കടലിന് സമാന്തരമായി കടൽപ്പോലെ പരന്ന് കിടക്കുന്ന വേമ്പനാട് കായലിൽ ഹൗസ്ബോട്ട് യാത്രയ്ക്ക് നിരവധി ആളുകൾ എത്താറുണ്ട്.

Photo Courtesy: Sivavkm

പവിഴപ്പുറ്റ്, ലക്ഷദ്വീപ്

പവിഴപ്പുറ്റ്, ലക്ഷദ്വീപ്

പവിഴപ്പുറ്റുകൾ കാണാൻ പോകാൻ പറ്റിയ സ്ഥലം ലക്ഷ ദ്വീപ് ആണ്. മാത്രമല്ല സുന്ദരമായ ബീച്ചുകളും സഞ്ചാരികളെ ആകർഷിപ്പിക്കുന്നു.

Photo Courtesy: U.S. Fish & Wildlife Service

ധനുഷ്കോടി ബീച്ച്, രാമേശ്വരം

ധനുഷ്കോടി ബീച്ച്, രാമേശ്വരം

ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നിടത്താണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nsmohan

ഷോല വനം, നീലഗിരി

ഷോല വനം, നീലഗിരി

ധാരാളം ജൈവവൈവിധ്യങ്ങൾക്ക് പേരുകേട്ടതാണ് നീലഗിരിയിലെ ഷോല വനം. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ ധാരാളമായി കണ്ടുവരുന്നു.
Photo Courtesy: Karunakar Rayker

ഭിതാർകനിക, കേന്ദ്രപാറ

ഭിതാർകനിക, കേന്ദ്രപാറ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്നാണ് ഭിതാർകനിക. ഇവിടുത്തെ കണ്ടൽക്കാടുകളാണ് ഏറെ പ്രശസ്തം.

Photo Courtesy: S K Nanda

ക്രെം ലൈത് പ്രാ, മേഘാലയ

ക്രെം ലൈത് പ്രാ, മേഘാലയ

മേഘങ്ങളുടെ ആലയം എന്ന് അറിയപ്പെടുന്ന മേഘാലയ നിരവധി ഗുഹകൾക്ക് പേരുകേട്ട സ്ഥലമാണ്. ഇവിടുത്തെ പ്രകൃതിദത്ത ഗുഹയായ ക്രെം ലൈത് പ്രാ എന്ന ഗുഹയ്ക്ക് ഏകദേശം 31 കിലോമീറ്റർ നീളം കാണും.

Photo Courtesy: Dave Bunnell

ഗംഗഡൽറ്റ, ഹാൽഡിയ

ഗംഗഡൽറ്റ, ഹാൽഡിയ

ഗംഗയുടെ ഡൽറ്റ പ്രദേശമാണ് ഇന്ത്യയിൽ പ്രകൃതി ഒരുക്കിയ മറ്റൊരു വിസ്മയം. ഇവയിൽ ഗ്രീൻഡൽറ്റ എന്ന് അറിയപ്പെടുന്ന സുന്ദർബൻ ഡൽറ്റയാണ് ഏറ്റവും സുന്ദരം.

Photo Courtesy: bri vos

മജൂലി ദ്വീപ്, ജോർഹറ്റ്

മജൂലി ദ്വീപ്, ജോർഹറ്റ്

അസാമിലെ ജോർഹറ്റിൽ ബ്രഹ്മപുത്ര നദിയുടെ നടുവിലായി രൂപപ്പെട്ട ഒരു ദ്വീപാണ് മജൂലി ദ്വീപ്.

Photo Courtesy: Kalai Sukanta

കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ

കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ

മധ്യപ്രദേശിലെ മാണ്ഡ്‌ല ബാലഗഡ് ജില്ലകളിലായാണ് കാഞ്ഞ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Honzasoukup

കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ

കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ

റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സ്ഥലമാണ് കാഞ്ഞ നാഷണൽ പാർക്ക്

Photo Courtesy: Dey.sandip

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X