» »ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കാം

ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കാം

Written By: Elizabath

ഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കുക എന്നത് എല്ലാ സഞ്ചാരികള്‍ക്കും ഹരമാണ്. അറിയാത്ത നാട്ടിലെ, അറിയാത്ത ആളുകളെ കണ്ട്, വ്യത്യസ്തമായ രുചികള്‍ തേടാന്‍ ആഗ്രഹമുള്ളവരാണ് സാധാരണയായി ഗ്രാമങ്ങളിലൂടെയുള്ള യാത്രയ്ക്ക് മുന്നിട്ടിറങ്ങുന്നത്.
എല്ലാവരും പോയി,കണ്ടുതീര്‍ന്ന കാഴ്ചകള്‍ കാണുന്നതിനു പകരം ഗ്രാമങ്ങളിലൂടെയുള്ള യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും പകരുക എന്നതില്‍ സംശയമില്ല. പച്ചയായ ജീവിതങ്ങളെ അറിയാനും പുത്തന്‍ കാര്യങ്ങള്‍ കാണാനും ഒക്കെ ഗ്രാമീണ യാത്രകള്‍ സഹായിക്കും.
ഹിമാലയന്‍ വടക്കു കിഴക്കന്‍ ഇന്ത്യ യാത്രയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന കുറച്ച് ഗ്രാമങ്ങള്‍ പരിചയപ്പെടാം.

 മാവ്‌ലിന്നോങ്

മാവ്‌ലിന്നോങ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മാവ്‌ലിന്നോങ് മാവ്‌ലിന്നോങ് മോഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മാവ്‌ലിന്നോങ് തിരക്കില്‍ നിന്നും രക്ഷപെട്ട് ആശ്വസിക്കാന്‍ പറ്റിയ സ്ഥലമാണ്.

PC:Travelling Slacker

 ബരോങ്

ബരോങ്

ഹിമാചലിലെ സോളന്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരിടമാണ് ബരോങ് എന്ന ഗ്രാമം. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന റെയില്‍വേ ടണല്‍ സ്ഥിതി ചെയ്യുന്നത്.
ചണ്ഡിഗഡ്-ഷിംല റൂട്ടിലുള്ള ബരോംഗിന് ടണല്‍ 33 എന്നും പേരുണ്ട്.

PC:Vishmak

 സോളാന്‍

സോളാന്‍

ഹിമാചലിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് സോളാന്‍. ഇന്ത്യയിലെ കൂണ്‍ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഹിമാചലിലെ തനിഗ്രാമീണ ജീവിതങ്ങളെ അറിയാന്‍ ഇവിടേക്കുള്ള യാത്ര സഹായിക്കും.

PC:Bhanu Sharma Solan

 റാണിഖേത്

റാണിഖേത്

മൈതാനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന റാണിഖേത് ഉത്തരാഖണ്ഡിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ്. ഇന്ത്യന്‍ ആര്‍മിയുടെകുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനവും ഇതുതന്നെയാണ്. ക്ഷേത്രങ്ങളുടെ നാടുകൂടിയായ ഇവിടെ ട്രക്കിങ്ങിനും സുഖവാസത്തിനും പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട്.

PC:Mrneutrino

 കീലോങ്

കീലോങ്

ആശ്രമങ്ങളുടെ നാട് എന്നറിയപ്പെടുന്ന തീലോേങ് ഹിമാചലിലെ മറ്റൊരു ഗ്രാമീണ മേഖലയാണ്. സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3350 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:alan jones

 കിബ്ബര്‍

കിബ്ബര്‍

സമുദ്രനിരപ്പില്‍ നിന്നും 4270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നന കിബ്ബര്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ റോഡ് ഗതാഗതമുള്ള ഗ്രാമങ്ങളിലൊന്നാണ്. ഏകെ 80 വീടുകളുള്ള കിബ്ബറില്‍ ബുദ്ധാശ്രമവും ഒരു വന്യജീവി സങ്കേതവുമാണ് കാണാനുള്ളത്.

PC:4ocima

തബോ

തബോ

ഹിമാചലിലെ സുന്ദര താഴ്‌വരയായ തബോ ആളുകളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3050 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.

PC: Amit Parikh

 ചിറ്റ്കുല്‍

ചിറ്റ്കുല്‍

ഹിമാചലിലെ കിനൗര്‍ ജില്ലയിലാണ് ചിറ്റ്കുല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങ് ലോകപ്രശസ്തമാണ്. ബാസ്പ നദിയുടെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Travelling Slacker

 കല്‍പ

കല്‍പ

സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍പ. കിനൗര്‍ കൈലാഷ് പര്‍വ്വതമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ട്രക്കിങ്ങിനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC: Travelling Slacker

ധനോല്‍ഡി

ധനോല്‍ഡി

ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മസ്സൂരി പട്ടണവുമായുള്ള ഇതിന്റെ സാമീപ്യമാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്നത്.

PC: Nikhilchandra81

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...