Search
  • Follow NativePlanet
Share
» »തോല്പ്പിക്കാനാവില്ല ഈ ഗ്രാമങ്ങളെ!

തോല്പ്പിക്കാനാവില്ല ഈ ഗ്രാമങ്ങളെ!

ഗ്രാമങ്ങൾ തേടിയുള്ള യാത്രയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം

By Elizabath Joseph

ഇന്ത്യയുടെ ആത്മാവ് വസിക്കുന്നത് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. യഥാർഥ ഇന്ത്യയുടെ സൗന്ദര്യം കണ്ടെത്തുവാൻ സഞ്ചാരികൾ പോകേണ്ടത് ഗ്രാമങ്ങളിലേക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. നഗരത്തിന്റെ ഒരു അംശവും ഇല്ലാതെ നന്മ നിറഞ്ഞ ഇടങ്ങളും ആളുകളും മാത്രമുള്ള ഗ്രാമങ്ങൾ ഇന്ന് കണ്ടെത്തുക ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഗ്രാമങ്ങൾ തേടിയുള്ള യാത്രയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്.

മുൻസ്യാരി

മുൻസ്യാരി

ഇന്ത്യയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഗ്രാമങ്ങളിലൊന്നായാണ് സഞ്ചാരികൾക്കിടയിൽ മുൻസ്യാരി അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ കാശ്മീർ എന്നറിയപ്പെടുന്ന ഇവിടം പ്രകൃതിഭംഗിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ ഗ്രാമങ്ങളെയും പിന്നിലാക്കുന്ന ഇടമാണ്. മഞ്ഞു പുതഞ്ഞു കിടക്കുന്ന മലനിരകളും പച്ചപ്പു നിറഞ്ഞ കാടുകളും എല്ലാം ചേര്‍ന്ന് ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

PC:Mopop

മുൻസ്യാരിയിലെത്തിയാൽ

മുൻസ്യാരിയിലെത്തിയാൽ

സാഹസികരായ ആളുകളാണ് ഇവിടെ എത്തുന്നവരിൽ അധികവും. അതിനാൽതന്നെ ഇവിടെ എത്തുന്നവർ തിരഞ്ഞെടുക്കുക മഞ്ഞിലൂടെയുള്ള സാഹസിക യാത്രകൾ തന്നെയാണ്. ദിവസങ്ങൾ നീളുന്ന ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരാകർഷണം.
മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതല്‍ ഒക്ടോബർ വരെയുമാണ് ഇവിടെ സന്ദർശിക്കേണ്ട സമയം.

വ്യത്യസ്ത തമിഴ് രുചികളറിയാൻ യേർക്കാട്

വ്യത്യസ്ത തമിഴ് രുചികളറിയാൻ യേർക്കാട്

തമിഴ്നാട്ടിലെ ഏറ്റവും വ്യത്യസ്തമാർന്ന സ്ഥലങ്ങളിലൊന്നാണ് യേർക്കാട്. സേർവ്വരായൻ മലനിരകള്‍ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ തേടിയത്തുന്ന സ്ഥലം കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 4970 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. കാപ്പിയുംട ഓറഞ്ചും ഒക്കെ മാറിമാറി പൂക്കുന്ന ഇവിടം വേനൽക്കാലങ്ങളിലാണ് ഏറ്റവും കൂടുതലാളുകളെ ആകർഷിക്കുന്നത്. ഓർക്കിഡ് തോട്ടങ്ങളും തടാകവുമാണ് ഇവിടുത്തെ കാണേണ്ട കാഴ്ച.

PC:Joseph Jayanth

 കുമ്പളങ്ങി

കുമ്പളങ്ങി

ഗ്രാമീണഭംഗിയോടൊപ്പം ടൂറിസവും മുന്നോട്ട് വയ്ക്കുന്നവർ കണ്ടിരിക്കേണ്ട ഒരിടമാണ് കുമ്പളങ്ങി. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ മാതൃകാ വിനോദ സഞ്ചാര ഗ്രാമമാണ ഇവിടം എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുമ്പളങ്ങി ഇന്‍റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ട് എന്നറിയപ്പെടുന്ന ഈ പദ്ധതി വന്നതോടെ സാധാരണക്കാരായ ആളുകൾക്ക് ടൂറിസം ഒരു ജീവിതമാർഗ്ഗമായി എന്നു പറയാം.

PC:Aruna

കുമ്പളങ്ങി കാഴ്ചകൾ

കുമ്പളങ്ങി കാഴ്ചകൾ

തികച്ചും പരമ്പരാഗതമായ ഒരു ഗ്രാമത്തിലെത്തിയ അനുഭവമാണ് കുമ്പളങ്ങി ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ഗ്രാമീണർക്കൊപ്പം ഒരാളായി ജീവിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വല്ല വശം.

PC:Aruna

 വാൽപ്പാറ

വാൽപ്പാറ

ഒരു വലിയ യാത്രയുടെ എല്ലാ വിധ അനുഭവങ്ങളും സമ്മാനിക്കുന്ന ഒരിടമാണ് തമിഴ്നാട്ടിലെ വാൽപ്പാറ. ഏതു കാലാവസ്ഥയിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇവിടം തീർച്ചയായും സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒരു ഗ്രാമമാണ്. സഞ്ചാരികളുടെ തിരക്ക് ഒഴിച്ചു നിർത്തിയാല്‍ തികച്ചും ഗ്രാമാന്തരീക്ഷമാണ് ഇവിടുത്തേത്. തേയിലത്തോട്ടങ്ഹളും വന്യജീവികളുടെ സാന്നിധ്യവും വെള്ളച്ചാട്ടവും ഒക്കെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്.

PC:Subramonip

വാൽപ്പാറയിലെത്തിയാല്‍

വാൽപ്പാറയിലെത്തിയാല്‍

വാൽപ്പാറയിലെത്തുക എന്നതിനേക്കാള്‍ ഇവിടേക്കുള്ള യാത്രയാണ് ഏറ്റവും പ്രധാനം. യാത്രയ്ക്കിടയിലെ കാഴ്ചകളാണ് വാൽപ്പാറയെ വേറിട്ടു നിർത്തുന്നത്. ഹെയർപിൻ വളവുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

PC:Kanagalakshmi s

കൊനോമ

കൊനോമ

നാഗാലാൻഡിലെ കൊഹിമയിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോനോമ ഏഷ്യയിലെ ആദ്യത്തെ ഹരിത ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. നാഗാലാൻഡിന്റെ ഭംഗി വരച്ചു വച്ചതുപോലെ സൂക്ഷിക്കുന്ന ഇവിടം സന്ദർശകർ തീര്‍ച്ചയായും കാണേണ്ട ഇടമാണ്.

PC:Mike Prince

Read more about: travel villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X