» »ഉത്തരഖണ്ഡിലെ പ്രശസ്ത വെള്ളച്ചാട്ടങ്ങള്‍

ഉത്തരഖണ്ഡിലെ പ്രശസ്ത വെള്ളച്ചാട്ടങ്ങള്‍

Written By: Elizabath Joseph

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവുമധികം പുണ്യകേന്ദ്രങ്ങളും തീര്‍ഥാടന സ്ഥലങ്ങളുമുള്ള ഇടമാണ് ഇത്തരാഖണ്ഡ്. ഗുഹാ ക്ഷേത്രങ്ങള്‍ മുതല്‍ പുരാണങ്ങളില്‍ പറയുന്ന സ്ഥലങ്ങള്‍ വരെ കാണപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്. പ്രകൃതിയുടെ സൗന്ദര്യം ആവോളം ഉള്ള ഉത്തരാഖണ്ഡ് വെള്ളച്ചാട്ടങ്ങള്‍ക്കും പേരുകേട്ടതാണ്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

വസുന്ധരാ ഫാള്‍സ്

വസുന്ധരാ ഫാള്‍സ്

ഉത്തരാഖണ്ഡിലെ ഏറ്റവും ഉയരമേരിയതും പ്രശസ്തവുമായ വെള്ളച്ചാട്ടമാണ് വസുന്ധര ഫാള്‍സ്.ഏകദേശം 400 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന ട്രക്കിങ് റൂട്ടുകളും വസുന്ധര ഫാള്‍സിന്റെ പ്രത്യേകതയാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡിലെ പ്രശസ്തമായ മന ഗ്രാമത്തില്‍ നിന്നുമാണ് വസുന്ധര വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ഇന്ത്യയിലെ അവസാന ഗ്രാമമായാണ് മന അറിപ്പെടുന്നത്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ളത്.

 കെംപ്റ്റി വെള്ളച്ചാട്ടം

കെംപ്റ്റി വെള്ളച്ചാട്ടം

ഉത്തരാഖണ്ഡിന്‍രെ മറഞ്ഞിരിക്കുന്ന സൗന്ദര്യം വെളിപ്പെടുത്തുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് കെംപ്റ്റി വെള്ളച്ചാട്ടം. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം 40 അടി താഴ്ചയിലേക്കാണ് കെംപ്റ്റി വെള്ളച്ചാട്ടം പതിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1364 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ മുസൂറിയില്‍ നിന്നും 14.4 കിലോമീറ്റര്‍ അകലെയായാണ് കെംപ്റ്റി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മുസൂറിയില്‍ നിന്നും 34മിനിട്ട് യാത്രയുണ്ട് ഇവിടേക്ക്...

ടൈഗര്‍ ഫാള്‍സ്

ടൈഗര്‍ ഫാള്‍സ്

വളരെ കുറച്ച് ആളുകള്‍ മാത്രം എത്തിയിട്ടുള്ള ഉത്തരാഖണ്ഡിലെ സ്ഥലങ്ങളിലൊന്നാണ് ടൈഗര്‍ ഫാള്‍സ്. ഓക്കു മരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ അതിസാഹസികരായ സഞ്ചാരികള്‍ മാത്രമാണ് എത്താറുള്ളത്. 321 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ടൈഗര്‍ഫാള്‍സ് പകരുന്ന കാഴ്ചകള്‍ ഗംഭീരമാണ്.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 113.5 കിലോമീറ്റര്‍ അകലെയാണ് ടൈഗര്‍ ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ചു മുതലുള്ള സമയമാണ് ഇവിടം സന്ദര്‍സിക്കാന്‍ ഏറ്റവും യോജിച്ചത്.

കോര്‍ബെറ്റ് ഫാള്‍സ്

കോര്‍ബെറ്റ് ഫാള്‍സ്

ഉത്തരാഖണ്ഡിന്റെ മറഞ്ഞു കിടക്കുന്ന അതിശയങ്ങളില്‍ ഒന്നാണ് കോര്‍ബെറ്റ് ഫാള്‍സ്. 70 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം സമതലങ്ങളിലൂടെ ഒഴുകുപോകുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഫോട്ടോഗ്രാഫേഴ്‌സിന്റെ ഇഷ്ടകാഴ്ചകളില്‍ ഒന്നായ കോര്‍ബെറ്റ് ഫാള്‍സിന്റെ വ്യത്യസ്തമായ ഫ്രെയിമുകള്‍ പകര്‍ത്താനായി നിരവധി ഫോട്ടോഗ്രാഫേഴ്‌സ് ഇവിടെ എത്താറുണ്ട്. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ ഉറവിടമായ ഇവിടം പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗം കൂടിയാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നൈനിറ്റാളില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കോര്‍ബെറ്റ് ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. ഒന്നരമണി്കകൂറോളം സമയമാണ് നൈനിറ്റാളില്‍ നിന്നും ഇവിടെ എത്താനായി വേണ്ടത്