» »തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

Written By: Elizabath

തിരുപ്പതിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിയാത്തവര്‍ ചുരുക്കമായിരിക്കും. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും സ്വന്തമായുണ്ട്. അതിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വര്‍ണ്ണക്കിണര്‍. തിരുമലയിലെ സ്വര്‍ണ്ണക്കിണറിന്റെ വിശേഷങ്ങളിലേക്ക്...

കൃഷ്ണദേവരായരുടെ കാലത്തെ നിര്‍മ്മിതി

കൃഷ്ണദേവരായരുടെ കാലത്തെ നിര്‍മ്മിതി

സ്വര്‍ണ്ണക്കിണറിന്റെ ചരിത്രം ആരംഭിക്കുന്നത് വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ്. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ തന്റെ ഭക്തിയുടെ പ്രതീകമായാണത്രെ സ്വര്‍ണ്ണക്കിണര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്

വര്‍ഷങ്ങള്‍ക്കു മുന്‍പ്

തിരുമലയെക്കുറിച്ച് പറയുന്നതിനു മുന്‍പ് ഇതിന്റെ ചരിത്രം അല്പം അറിഞ്ഞിരിക്കണം. രാജഭരണക്കാലത്ത് തന്നെഇവിടുത്തെ സ്വര്‍ണ്ണക്കിണര്‍ അടച്ചുപൂട്ടി എന്നാണ് വിശ്വാസം

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ കിണര്‍

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ കിണര്‍

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു കിണറായിരുന്നുവത്രെ അത്.

മറയുന്ന കിണര്‍

മറയുന്ന കിണര്‍

കുറേക്കാലത്തോളം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി ഈ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നുവത്രെ. പിന്നീട് കുറേക്കാലത്തിനു ശ്ഷം ഇതിന്റെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പതുക്കെ മറഞ്ഞ ഇതിനു പകരം മറ്റൊരു കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ജലം മലിനമണോ എന്ന സംശയത്തെത്തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2007 ല്‍ ഇത് പിന്നെയും ഉപയോഗിക്കാന്‍ തുടങ്ങി.

സപ്തഗിരി

സപ്തഗിരി

തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു. വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:ShashiBellamkonda

ഇന്ത്യയിലെ പൗരാണിക ക്ഷേത്രം

ഇന്ത്യയിലെ പൗരാണിക ക്ഷേത്രം

വിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രമാണത്രെ.
ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരന്‍ ഇവിടെ അറിയപ്പെടുന്നു.

പാപമോചനവും മോക്ഷഭാഗ്യവും

പാപമോചനവും മോക്ഷഭാഗ്യവും

വൈകുണ്ഠമാസത്തിലെ ഏകാദശിയാണ് ഇവിടുത്തെ ഏറ്റവും പുണ്യദിവസമായി കണക്കാക്കുന്നത്. അന്ന ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് പാപമോചനവും മോക്ഷഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസമാണ് ഇവിടെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്.

PC: Dinesh Kumar (DK)

തലമുടി കാണിക്ക

തലമുടി കാണിക്ക

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരില്‍ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമര്‍പ്പിക്കും. ഇങ്ങനെ കിട്ടുന്ന മുടി ക്ഷേത്രഭരണസമിതി ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.

PC: matteo-gianni

നീലാദേവിക്കുള്ള സമര്‍പ്പണം

നീലാദേവിക്കുള്ള സമര്‍പ്പണം

ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മുടി മുഴുവനും ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവിക്കുള്ളതാണത്രെ. ഒരിക്കല്‍ ബാലാജിയുടെ തല ഒരു ആട്ടിടയനുമായി കൂട്ടിയിടിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ തലയുടെ ഒരു ചെറിയ ഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇതുകണ്ട ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവി തന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് മാന്ത്രിക ശക്തിയാല്‍ ബാലാജിയുടെ തലയില്‍ വെച്ചുകൊടുത്തു. ദേവിയുടെ ത്യാഗത്തില്‍ സംപ്രീതനായ ബാലാജി ദേവിക്ക് ഒരു വാക്കു കൊടുത്തു. ഇവിടെയെത്തുന്ന തന്റെ ഭക്തര്‍ തലമുണ്ഡനം ചെയ്യുമെന്നും നീലാദേവിയായിരിക്കും അതിന്റെ അവകാശിയെന്നുമായിരുന്നു അത്. ഇവിടുത്തെ ഏഴുകുന്നുകളിലൊന്നിന്റെ പേര് നീലാദ്രിയെന്നാണ്.

PC: Vimalkalyan

കെടാത്ത വിളക്കുകള്‍

കെടാത്ത വിളക്കുകള്‍

ആയിരക്കണക്കിന് വര്‍ഷങ്ങളായി കെടാതെ കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വിഗ്രഹത്തിനു മുന്നിലാണ് ഈ അത്ഭുത കാഴ്ചയുള്ളത്.

PC: ShashiBellamkonda

മുരുകനോ വിഷ്ണുവോ?

മുരുകനോ വിഷ്ണുവോ?

തിരുമലയിലെ ഭഗവാന്‍ വിഷ്ണു ആണെങ്കിലും മുരുകനാണെന്ന് യാഥാര്‍ഥത്തില്‍ അവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പണ്ട് തിരുമല ക്ഷേത്രം ഒരു മുരുകന്‍ ക്ഷേത്രം ആയിരുന്നു എന്നും അതിനെ പിന്നീട് ബാലാജി ആക്കി മാറ്റി എന്നുമാണ് പറയപ്പെടുന്നത്.

വിഗ്രഹത്തില്‍ നിന്നും

വിഗ്രഹത്തില്‍ നിന്നും

മുരുകനെ ആരാധിക്കുന്നവരുടെ കണ്ടെത്തലുകള്‍ പ്രകാരം ഇവിടെ വിഷ്ണു പ്രതിഷ്ഠ നില്‍ക്കുന്നത് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണത്രെ.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും 132.5 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും സേലം വഴിയാണ് ട്രയിനിനു വരുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...