Search
  • Follow NativePlanet
Share
» »നാഗർഹോളെ സന്ദർശിക്കുന്നവർ അറി‌ഞ്ഞിരിക്കേണ്ട കര്യങ്ങൾ

നാഗർഹോളെ സന്ദർശിക്കുന്നവർ അറി‌ഞ്ഞിരിക്കേണ്ട കര്യങ്ങൾ

By Maneesh

പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദിയിൽ നിന്നാണ് നാഗർഹോളേയ്ക്ക് ആ ‌പേര് ലഭിച്ചത്. സുന്ദരമായ പു‌ൽമേടുകളും തടാകങ്ങളും കൊച്ച് അരുവികളുമൊക്കെ നിറഞ്ഞ, അതിശയിപ്പിക്കുന്ന ഒരു ദേശീയോദ്യാനമാണ് കർണാടകയിലെ നാഗർഹോളെ ദേശീയോദ്യാനം. രാജീവ് ഗാന്ധി ദേശീയ ഉദ്യാനം എന്നാണ് നാഗർഹോളെയുടെ ഔദ്യോഗിക നാമം.

വിവിധ തരത്തിലുള്ള പക്ഷികൾ, ആനകൾ, കരടികൾ, കാട്ടുപോത്ത്, കടുവ, പുലി, വിവിധയിനം മാനുകൾ കാട്ടുപന്നി തുടങ്ങി നാനാതരത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ സ്ഥലം. വിശദമായി വായിക്കാം

മൗഗ്ലിയുടെ കൂട്ടുകാരെ കാണാന്‍ ഇന്ത്യയിലെ 10 മൃഗശാലകള്‍മൗഗ്ലിയുടെ കൂട്ടുകാരെ കാണാന്‍ ഇന്ത്യയിലെ 10 മൃഗശാലകള്‍

വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്

കബനി, നാഗര്‍ഹോളെ യാത്രകബനി, നാഗര്‍ഹോളെ യാത്ര

കാസിരംഗയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാ‌ര്യങ്ങള്‍കാസിരംഗയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാ‌ര്യങ്ങള്‍

നാ‌ഗർഹോളെ സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

ലൊക്കേഷൻ

ലൊക്കേഷൻ

കർണാടകയിൽ മൈസൂരിൽ നിന്ന് 95 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി കേരളത്തിന്റെ അതിർത്തിയിലാണ് നാഗർഹോളെ സ്ഥിതി ചെയ്യുന്നത്. ഈ പാർക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയാണ് കബനി നദി ഒഴുകുന്നത്.
Photo Courtesy: Shri Kishen Rajendran

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

മൈസൂരാ‌ണ് നാഗർഹോളെയ്ക്ക് സമീ‌പത്തുള്ള പ്രധാന പട്ടണം. ബാംഗ്ലൂരിൽ നിന്ന് 6 മണിക്കൂർ ഡ്രൈവ് ചെയ്താൽ നാഗർഹോളെയിൽ എത്തിച്ചേരാം.
Photo Courtesy: Chinmayisk

പ്രവേശന കവാടങ്ങൾ

പ്രവേശന കവാടങ്ങൾ

ഈ പാർക്കിന് രണ്ട് പ്രവേശന കവാടങ്ങളുണ്ട്. കബിനിയിലും (കാരപുര) ഹുൻസൂരിന് സമീ‌പത്തുള്ള വീരനഹള്ളിയിലുമാണ് ഈ കവാടങ്ങൾ.
Photo Courtesy: Rameshng

വീരനഹൊസഹള്ളി ഗേറ്റ്

വീരനഹൊസഹള്ളി ഗേറ്റ്

വീരനഹൊസഹള്ളി ഗേറ്റ് കടന്ന് യാത്ര ചെയ്താൽ 10 കിലോമീറ്റർ കഴിയുമ്പോൾ മൂർക്കലിൽ മറ്റൊരു ഗേറ്റ് കടന്ന് വേണം നാഷണൽ പാർക്കിൽ എത്താൻ. വനത്തിന്റെ ഉള്ളിലാണ് വനം വകുപ്പിന്റെ ഓഫീസ്.
Photo Courtesy: Rameshng

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് മൃഗങ്ങൾ കാട്ടിൽ നിന്ന് പുറത്ത് വരാറുള്ളത്. കാട്ടിലെ തടാകങ്ങളി‌ൽ നിന്നും കബനി നദിയിൽ നിന്നും വെള്ളം കുടിക്കാൻ എ‌ത്താറുള്ള വന്യ ജീവികളെ ഈ സമയം കാണാം.
Photo Courtesy: Yathin S Krishnappa

നവംബർ മുത‌ൽ

നവംബർ മുത‌ൽ

നവംബർ മാസം മുതൽ ഫെബ്രുവരി വരെയു‌ള്ള സമയത്ത് ഇവിടെ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെ ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്.
Photo Courtesy: Jayanand Govindaraj

പാർക്കിൽ പ്രവേശിക്കാൻ

പാർക്കിൽ പ്രവേശിക്കാൻ

രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെയുള്ള സമയ‌ങ്ങളിൽ മാത്രമെ പാർക്കിലേക്കുള്ള റോഡിലൂടെ വാഹനങ്ങളെ കടത്തി വിടുകയുള്ളു.
Photo Courtesy: Yathin S Krishnappa

മിനി ബസ് സഫാരി

മിനി ബസ് സഫാരി

വനം വകുപ്പ് നട‌ത്തുന്ന മിനി ബസ് സഫാരി വീരനഹൊസഹള്ളി ഭാഗത്ത് നിന്നാണ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂർ നീളുന്ന മിനി ബസ് സഫാരി രാവിലെ ആറ് മണിക്കും വൈകുന്നേരം മൂന്ന് മണിക്കുമാണ് നടത്തപ്പെടുന്നത്. 300 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
Photo Courtesy: Yathin S Krishnappa

ജംഗിൾ ലോഡ്ജ്

ജംഗിൾ ലോഡ്ജ്

കർണാടക ഗവൺമെന്റുമായി സഹകരിച്ച് ‌പ്രവർത്തിക്കുന്ന ജംഗിൾ ലോഡ്ജ് ആന്റ് റിസോർട്ട് ജീപ്പ് സഫാരികൾ നടത്തുന്നുണ്ട്. രാവിലെ 6.30നും വൈകുന്നേരം 3.30നുമാണ് കബനി റിവർ ലോഡ്ജിന് സമീപത്ത് നിന്നാണ് ട്രിപ്പുകൾ ആരംഭിക്കുന്നത്. 4 മുതൽ 8 പേർക്ക് വരെ സഞ്ചാരിക്കാവുന്ന ജീപ്പ് സഫാരിക്ക് 1500 രൂപയാണ് ഒരാൾക്ക് ചെലവാകുന്നത്.
Photo Courtesy: Yathin S Krishnappa

ജീപ്പ് സഫാരി

ജീപ്പ് സഫാരി

ജീപ്പ് സഫാരി രണ്ട് സോൺ ആയി തരം തിരിച്ചിട്ടുണ്ട്. സോൺ എ നാഗർഹോളെയിലെ കാടുകളിലൂടെയുള്ള സഫാ‌രിയാണ്. കബിനി നദീതടത്തിലൂടെയുള്ള ജീപ്പ് സഫാരിയാണ് സോൺ ബി. വനം വകുപ്പിന്റെ ഒരു ഗൈഡും സഫാരിയിൽ നിങ്ങളുടെ കൂടെയുണ്ടാകും.
Photo Courtesy: Soumitra ghosh

ബോ‌ട്ടിംഗ്

ബോ‌ട്ടിംഗ്

കബനി റിവർ ലോഡ്ജിന്റെ പരിസരത്ത് നിന്ന് കബനി നദിയിലൂടെ ബോട്ടിംഗും നടത്തുന്നുണ്ട്.

Photo Courtesy: Puru150

ആനകളെ കാണാം

ആനകളെ കാണാം

ആനകളെ കൂട്ടത്തോടെ വളരെ അ‌ടുത്ത് നിന്ന് കാണാൻ കഴിയുന്ന ഇന്ത്യയിലെ അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് നാഗർഹോളെ. നാഗർഹോളെയിൽ കടുവകൾ ഉണ്ടെങ്കിലും സർവ്വ സാധരണമായി കാണാൻ കഴിയി‌ല്ല.
Photo Courtesy: Jon Connell from Cambridge, UK

കബിനി

കബിനി

ജീപ്പ് സഫാരിക്കും റിസോർട്ടുകളിൽ തങ്ങാനും ഉദ്ദേശിക്കുന്നവർക്ക് കബിനിയാണ് മികച്ച സ്ഥലം. വീരനഹൊസനഹ‌‌‌ള്ളിക്ക് സമീപത്ത് താമസിക്കാനു‌ള്ള സൗകര്യങ്ങൾ കുറവാണ്.

Photo Courtesy: Pradipta Majumder

താമസിക്കാൻ

താമസിക്കാൻ

കബിനി റിവർലോഡ്ജ്, ഓറഞ്ച് കൗണ്ടി റിസോർട്സ്, ദി സെറായ്, കാവ് സഫാരി ലോഡ്ജ് തുടങ്ങിയ റിസോർ‌ട്ടുകളാണ് പ്രധാന റിസോർട്ടുകൾ. ചെലവ് കുറഞ്ഞ ഹോംസ്റ്റേകളാണ് തിരയുന്നതെങ്കിൽ കുട്ടയാണ് പറ്റിയ സ്ഥലം.
Photo Courtesy: Yathin S Krishnappa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X