» »നാഗര്‍കോവിലിനെക്കുറിച്ച് അറിയാമോ?

നാഗര്‍കോവിലിനെക്കുറിച്ച് അറിയാമോ?

Written By: Elizabath

കുന്നുകളും സമതലങ്ങളും നിറംപൂശിയ കടല്‍ത്തീരങ്ങളും, തെങ്ങുകളും നെല്‍പാടങ്ങളും നിറഞ്ഞ തനിഗ്രാമീണിത നിറഞ്ഞ ഒരിടമാണ് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍. ക്ഷേത്രങ്ങളും ദേവാലയങ്ങളും ഇടകലര്‍ന്ന ഈ പ്രദേശത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

nagercoil

PC: PlaneMad

നഞ്ചിനാട് എന്നറിയപ്പെട്ടിരുന്ന നാഗര്‍കോവില്‍ പണ്ടത്തെ തിരു-കൊച്ചിയുടെ ഭാഗമായിരുന്നു. തിരുവിതാംകൂറിന്റെ നെല്‍കലവറ കൂടിയായിരുന്നു നഞ്ചിനാട്.

നാഗക്ഷേത്രത്തില്‍ നിന്നും കിട്ടിയ പേര്

നാഗര്‍കോവിലിനു ആ പേരു കിട്ടാന്‍ കാരണം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു നാഗക്ഷേത്രത്തില്‍ നിന്നാണ്.

nagercoil

PC: Infocaster

നാഗത്തിന്റെ കോവില്‍ ഉള്ളയിടം എന്നര്‍ഥത്തിലാണ് ഈ പേരു ലഭിച്ചത്. ഈ ക്ഷേത്രത്തിലെ ഉത്സവം നാഗര്‍കോവിലിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്.

തിരുവിതാംകൂര്‍ ബന്ധം

നാഗര്‍കോവിലിന്റെ പ്രതാപകാലം മുഴുവനും കേരളത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കീഴിലായിരുന്ന ഈ പ്രദേശം അക്കാലത്ത് എല്ലാക്കാര്യങ്ങളിലും ഏറെ മുന്‍പന്തിയിലായിരുന്നു. തിരുവിതാംകൂറിലെ പ്രധാനനഗരങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്.

പശ്ചിമഘട്ടമലനിരകളാല്‍ ചുറ്റപ്പെട്ടയിടം

പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണ് നാഗര്‍കോവില്‍. പശ്ചിമഘട്ടത്തിത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചകള്‍ നഗരത്തിലെമ്പാടു നിന്നും കാണാന്‍ സാധിക്കും.

nagercoil,

pc: Irchnkanngc.jpg

പശ്ചിമഘട്ടത്തില്‍ നഗരത്തോട് ചേര്‍ന്നുള്ള റബര്‍, കാപ്പി, മഞ്ഞള്‍ തോട്ടങ്ങള്‍ മിക്കവയും ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്തതാണ്.

സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച്
സെന്റ് സേവ്യറിന്റെ മിഷനറി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ മതിപ്പു തോന്നിയ രാജാവ് നല്കിയ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന പ്രശസ്തമായ പള്ളിയാണിത്.ഇവിടുത്തെ പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണിത്.

nagercoil

pc: Infocaster

Read more about: tamil nadu, temples