» »അല്പം റൊമാന്റിക്കല്ലേ എങ്കില്‍ പോകാം നഹാനിലേക്ക്

അല്പം റൊമാന്റിക്കല്ലേ എങ്കില്‍ പോകാം നഹാനിലേക്ക്

Written By: Elizabath

ആള്‍ക്കൂട്ടത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് ആരുമില്ലാത്ത ഒരു റോഡിലൂടെ പ്രണയിനിയുടെ കയ്യും പിടിച്ച് പോകാന്‍ കൊതിക്കാത്ത ആരും കാണില്ല. പച്ചപുതച്ച മലനിരകളില്‍ നിന്നു വരുന്ന കാറ്റും അപ്രതീക്ഷിതയായി പെയ്യുന്ന മഞ്ഞും ഇവിടെയെത്തുന്ന ആരെയും കുറച്ചധികം റൊമാന്റിക്കാക്കും എന്നതില്‍ സംശയമില്ല. ഹിമാചല്‍ പ്രദേശിലെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ നഹാനെ പരിചയപ്പെടാം.

 പ്രണയിക്കുന്നവരേ...വരൂ...പോകാം...മൂന്നാറിലേക്ക്...

നഹാന്‍ എന്ന പട്ടണത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. 1621 ല്‍ രാജാ കരണ്‍ പ്രകാശ് സ്ഥാപിച്ച ഈ പട്ടണം അദ്ദേഹത്തിന്റെ സിര്‍മൂര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അവിടെ നഹര്‍ എന്നുതന്നെ പേരായ ഒരു യോഗിയും ജീവിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നാത്രെ നഹറിന് ആ പേരു ലഭിച്ചത്.
മറ്റൊരു കഥയനുസരിച്ച് ഒരിക്കല്‍ രാജാവ് ഒരു സിഹത്തെ കൊല്ലാനൊരുങ്ങുമ്പോള്‍ ബാബ ബന്‍വാരി ഡാസ് എന്ന യോഗി 'നഹര്‍' എന്ന് പറഞ്ഞുവത്രെ. നഹര്‍ എന്ന വാക്കിനര്‍ഥം 'കൊല്ലരുത്' എന്നാണ്. പിന്നീട് ആ സ്ഥലത്തിന് നഹര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു.

ഹിമാതലിലെ ഒരു കന്റോണ്‍മെന്റ് പട്ടണമായ നഹാന്‍ ഇന്നൊരു മികച്ച വെക്കേഷന്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മനുഷ്യ നിര്‍മ്മിത തടാകങ്ങളുമൊക്കെ നിറഞ്ഞ ഇവിടം ശിവാലിക് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.

 രേണുക തടാകം

രേണുക തടാകം

ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ തടാകമായ രേണുക തടാകം സ്ഥിതി ചെയ്യുന്നത് നഹാനിലാണ്. രേണുക ദേവതയില്‍ നിന്നാണ് തടാകത്തിന് ഈ പേരു ലഭിച്ചത്. തടാകത്തിലെ ബോട്ടിങും സമീപത്തുള്ള ലയണ്‍ സഫാരി പാര്‍ക്കും കാഴ്ച ബംഗ്ലാവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
PC:Fred Hsu

പൗഡാ സാഹിബ്

പൗഡാ സാഹിബ്

നഹാനു സമീപമുള്ള പ്രധാന വ്യവസായ നഗരമാണ് പൗഡാ സാഹിബ്. സിക്ക് മതത്തിലെ പ്രധാനിയായിരുന്ന ഗുരു ഗോവിന്ദ് സിങ്ങാണ് ഈ നഗരം സ്ഥാപിച്ചത്.
സിമന്റ് നിര്‍മ്മാണം, പവര്‍, മരുന്ന് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായങ്ങള്‍.

PC:Raghav507

 ഗുരുദ്വാരാ പൗഡാ സാഹിബ്

ഗുരുദ്വാരാ പൗഡാ സാഹിബ്

സിക്ക് മത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ് പൗഡാ സാഹിബിലെ ഗുരുദ്വാരാ. ഗുരു ഗോവിന്ദ് സിങ്ങിന്റെ സ്മരണാര്‍ഥം സ്ഥാപിച്ച ഈ ഗുരുദ്വാര ദൈവം ഒന്നാണെന്നും നാം അവിടുത്തെ മക്കള്‍ ആണെന്നുമുള്ള സന്ദേശമാണ് നല്കുന്നത്.

PC: varun Bajaj

ത്രിലോക്പൂര്‍

ത്രിലോക്പൂര്‍

നഹാനു സമീപം ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കുന്നിന്‍പുറമാണ് ത്രിലോക്പൂര്‍. ബാലസുന്ദരി ദേവിയുടെ നാമത്തിലുള്ള ഇവിടുത്തെ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. 1573-ല്‍ രാജാ ദീപ് പ്രകാശ് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. വര്‍ഷത്തില്‍ 32 ലക്ഷത്തോളം ആളുകളാണ് ഇവിടം സന്ദര്‍ശിക്കാനായെത്തുന്നത്. ഇന്‍ഡോ-പേര്‍ഷ്യന്‍ വാസ്തുവിദ്യകളുടെ മിശ്രണമാണ് ഈ ക്ഷേത്രം.

PC: Gopal1035

ചര്‍ധാര്‍ പീക്ക്

ചര്‍ധാര്‍ പീക്ക്

സിര്‍മൂര്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചര്‍ധാര്‍ ഹിമാലയത്തിനു പുറത്തുള്ള ഉയരം കൂടിയ കൊടുമുടി കൂടിയാണ്.
ട്രക്കേഴ്‌സിന്റെയും റോക്ക് ക്ലൈമ്പേഴ്‌സിന്റെയും കേന്ദ്രമായ ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 3650 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചൗരേശ്വര്‍ മഹാരാജിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഈ സ്ഥലം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സര്‍വ്വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയായിരുന്ന ജോര്‍ജ് എവറസ്റ്റ് ജ്യോതിശാസ്ത്ര പഠനങ്ങള്‍ നടത്തിയിരുന്നതും ഇവിടെവെച്ചാണ്.

PC: Hariom5463

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...