» »ഹിമാചലിലെ കൗതുക നഗരം...ഇത് നഹാന്‍!!

ഹിമാചലിലെ കൗതുക നഗരം...ഇത് നഹാന്‍!!

Written By: Elizabath

ഹിമാചല്‍ പ്രദേശിലെ ശൈാവാലിക് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നഹാന്‍ അല്പം കൗതുകങ്ങള്‍ നിറഞ്ഞ ഒരു നഗരമാണ്.
1621 ല്‍ രാജാ കരണ്‍ പ്രകാശ് സ്ഥാപിച്ച ഈ നഗരം അദ്ദേഹത്തിന്റെ സിര്‍മൂര്‍ എന്നു പേരായ നാട്ടു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇവിടെ ജീവിച്ചിരുന്ന നഹര്‍ എന്നു പേരായ യോഗിയില്‍ നിന്നുമാണ് നഗരത്തിന് ഈ പേരു ലഭിച്ചതെന്നാണ് ഒരു കഥ.
മറ്റൊരു ഐതിഹ്യമനുസരിച്ച് രാജാവ് ഒരു സിംഹത്തെ കൊല്ലാനൊരുങ്ങുമ്പോള്‍ യോഗി നഹര്‍ എന്നു പറഞ്ഞുവത്രെ. നഹര്‍ എന്നാല്‍ കൊല്ലരുത് എന്നാണ് അര്‍ഥം. പിന്നീട് ഈ സ്ഥലത്തിന് നഹര്‍ എന്ന പേരു കിട്ടി എന്നു പറയപ്പെടുന്നു.
ഹിമാചലിലെ വെക്കേഷന്‍ ഡെസ്റ്റിനേഷനായ നഹറിന്റെ വിശേഷങ്ങള്‍ അറിയാം...

പാനിപത്

പാനിപത്

പാനിപത്...ഈ പേരു കേള്‍ക്കുമ്പോള്‍ ചരിത്രപുസ്തകത്തില്‍ പഠിച്ച യുദ്ധങ്ങളുടെ കാര്യമായിരിക്കും ഓര്‍മ്മ വരിക. എങ്കില്‍ ശരിയാണ്. അതേ പാനിപത് തന്നെയാണ് ഇതും. മുഗള്‍ ഭരണകാലത്ത് മൂന്ന് പാനിപത് യുദ്ധങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
ഇബ്രാഹം ലോധിയുടെ ശവകുടീരം, ഹേമചന്ദ്ര വിക്രമാധിത്യയുടെ പ്രതിമ, പാനിപത് മ്യൂസിയം,മോസ്‌ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
ഡെല്‍ഹിയില്‍ നിന്നും 85 കിലോമീറ്റര്‍അകലെയാണിവിടം സ്ഥിതി ചെയ്യുന്നത്.

PC: Sudhirkbhargava

 കര്‍ണാലും കുരുക്ഷേത്രയും

കര്‍ണാലും കുരുക്ഷേത്രയും

ചരിത്രപരമായ പ്രാധാന്യം കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം പുരാണങ്ങളിലും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. കര്‍ണന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കര്‍ണാല്‍. കുരുക്ഷേത്രയുദ്ധം നടന്ന കുരുക്ഷേത്രയില്‍ നിന്നാണ് മഹാഭാരതമെന്ന ഇതിഹാസം രൂപമെടുത്തത്.

PC: Tsevang

ശിവാലിക് ഫോസില്‍ പാര്‍ക്ക്

ശിവാലിക് ഫോസില്‍ പാര്‍ക്ക്

നാഷണല്‍ ജിയോ ഹെറിറ്റേജ് മോണ്യുമെന്റ്‌സിന്റെ കീഴില്‍ വരുന്ന ശിവാലിക് ഫോസില്‍ പാര്‍ക്ക് നഹാനിലെ മറ്റൊരു ആകര്‍ഷണമാണ്. ചരിത്രകാലത്തിനും മുന്നേയുള്ള ജീവികളുടെ അവശിഷ്ടങ്ങള്‍, മണ്ണുകളുടെ രൂപാന്തരീകരണം, തുടങ്ങിയവയൊക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC: Vjdchauhan

രേണുക ലേക്ക്

രേണുക ലേക്ക്

നഹാന്‍ നഗരത്തില്‍ നിന്നും കുറച്ച് കിലോമീറ്രര്‍ അകലെ സ്ഥിതി ചെയ്യുന്ന രേണുക ലേക്ക് ഹിമാചലിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ്. രേണുക എന്നു പേരായ ദേവിയില്‍നിന്നുമാണ്തടാകത്തിന് ഈ പേരു ലഭിക്കുന്നത്.

PC: Ashish Gupta

ജയ്തക് ഫോര്‍ട്ട്

ജയ്തക് ഫോര്‍ട്ട്

നഹാന്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നും 4840 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജയ്തക് ഫോര്‍ട്ട് നഹാന്‍ ഫോര്‍ട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും നിര്‍മ്മിക്കപ്പെട്ട ഒന്നാണ്.

PC: Vikasjariyal

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...