Search
  • Follow NativePlanet
Share
» »മുസ്ലീം ഭരണാധികാരിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രനഗരം

മുസ്ലീം ഭരണാധികാരിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രനഗരം

By Elizabath Joseph

നഞ്ചൻഗുഡ്...മൈസൂരിന്റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന മറ്റൊരു ചരിത്ര നഗരം. ക്ഷേത്രങ്ങളും മനോഹരമായ ഭൂപ്രകൃതിയും വിചിത്രങ്ങളായ കഥകളും ചേർന്ന് ഒരുക്കപ്പെട്ടിരിക്കുന്ന നഞ്ചൻഗുഡ് മൈസൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

കർണ്ണാടകയിലെ ഏറെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ നഞ്ചകണ്ഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ് തീർഥാടകരുടെ ഇടയിൽ ഇവിടം അറിയപ്പെടുന്നത്. അസുഖങ്ങൾ ഭേദമാക്കുന്ന നഞ്ചകണ്ഡേശ്വരൻ ഇവിടുത്തെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് ഏറെ പ്രിയപ്പെട്ട ആനയുടെ അസുഖം ഭേദമാക്കിയത്രെ. ഇതിൽ ഏറെ സന്തോഷവാനായ ടിപ്പു ഈ നഗരം തന്നെ ക്ഷേത്രത്തിനായി വിട്ടു നല്കി. മുസ്ലീം ഭരണാധികാരിയുടം പേരിൽ അറിയപ്പെടുന്ന നഞ്ചൻഗുഡിന്റെ വിശേഷങ്ങളിലേക്ക്!!

പേരു വന്ന വഴി

പേരു വന്ന വഴി

നഞ്ചൻഗുഡിന് ആ പേരു വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. ഗർലാപുരി എന്നും നഞ്ചൻകോട് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

ശിവനു സമർപ്പിച്ചിരിക്കുന്ന ശ്രീകണ്ഡേശ്വര ക്ഷേത്രം അഥവാ ശ്രീനഞ്ചകണ്ഡേശ്വര ക്ഷേത്രത്തിൽ നിന്നുമാണ് ഈ നാടിന് പേരു ലഭിക്കുന്നത് . കന്നഡയിൽ കാളകൂട വിഷം കഴിച്ച് ശിവൻ സ്ഥിതി ചെയിയുന്ന ഇടം എന്നാണ് നഞ്ചൻഗുഡ് എന്ന പേരിനർഥം. നഞ്ചാ എന്നാൽ നഞ്ചനു ഉണ്ടാവാ എന്ന കന്നഡ വാക്കിന്റെ ചെറിയ രൂപമാണ്. ഇതിനർഥം വിഷം കുടിച്ച ആൾ എന്നാണ്.

PC:YOUTUBE

ഐതിഹ്യത്തിലൂടെ...

ഐതിഹ്യത്തിലൂടെ...

ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി മഥനം നടത്തിയ കഥ പ്രസിദ്ധമാണല്ലോ... അമരത്വം ലഭിക്കുന്ന അമൃത് കടഞ്ഞെടുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് ആരംഭിച്ചത്. കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കുവാൻ തുടങ്ങി. അങ്ങനെ കടയുന്നതിനിടയിൽ ഉഗ്രശക്തിയുള്ള കാളകൂടം വിഷം ഉയർന്നു വരികയും ലോകം നശിക്കാതിരിക്കുവാൻ ശിവൻ അത് ഭക്ഷിക്കുകയും ചെയ്തു. ഇതു കണ്ട പാർവ്വതി ദേവി വേഗം ശിവന്റെ കഴുത്തിൽ കയറി പിടിക്കുകയും ഇറക്കാനും പുറത്തേക്ക് കളയാനുമാവാതെ കാളകൂടം വിഷം കഴുത്തിനു ചുറ്റും നീലനിറത്തിൽ വ്യാപിച്ചു. അങ്ങനെ ശിവൻ നീലകണ്ഡനായി മാറി. അങ്ങനെയാണ് ഇവിടം നഞ്ചൻഗുഡ് എന്നറിയപ്പെടാൻ തുടങ്ങിയത്.

PC:YOUTUBE

നഞ്ചകണ്ടേശ്വര ക്ഷേത്രം

നഞ്ചകണ്ടേശ്വര ക്ഷേത്രം

ശിവനെ നഞ്ചകണ്ഡേശ്വരൻ അഥവാ ശ്രീകണ്ഡേശ്വരനായി ആരാധിക്കുന്ന നഞ്ചകണ്ഡേശ്വര ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. കാവേരി നദിയുടെ പോഷക നദിയായ കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. കാളകൂടവിഷം ഭക്ഷിച്ച് ലോകത്തെ രക്ഷിച്ച ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:YOUTUBE

 അല്പം ചരിത്രം

അല്പം ചരിത്രം

പുരാണങ്ങളിൽ മാത്രമല്ല, ചരിത്രത്തിലും ഏറെ പ്രശസ്തമായ ഇടമാണിത്. ഗംഗൻമാരും ഹൊയ്സാല രാജവംശവും ഹൈദർ അലിയും ടിപ്പു സുൽത്താനും മൈസൂർ വോഡയാർ രാജാക്കൻമാരും ഒക്കെ ഭരിച്ച നാടാണ് ഇത്. ടിപ്പുസുൽത്താന്റെ ഭരണകാലത്ത് ശ്രീരംഗപട്ടണം തലസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്.

അസുഖങ്ങൾ ഭേദമാക്കുന്ന നഞ്ചകണ്ഡേശ്വരൻ ഇവിടുത്തെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് ഏറെ പ്രിയപ്പെട്ട ആനയുടെ അസുഖം ഭേദമാക്കിയത്രെ. അതിനുശേഷം ടിപ്പുവിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നുകൂടിയായിരുന്നു ഇതെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ ചരിത്രം പറയുമ്പോൾ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായ ഇതിന് ആയിരത്തോളം വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 11-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിൽ ചോള രാജാക്കൻമാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. പിന്നീട് വന്ന വിജയനഗര രാജാക്കൻമാരുടെയും ഹൊയ്സാല രാജവംശത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ശിവന്റെ ബൃഹത്തായ ക്ഷേത്രമാണ് ഇവിടത്തേത്. പ്രധാന പ്രതിഷ്ഠ ലിംഗവിഗ്രഹമാണ്. ഒരു വശത്ത് പാര്‍വ്വതീക്ഷേത്രവും പ്രദക്ഷിണത്തില്‍ കാര്‍ത്തികേയന്‍, ഗണപതി മുതലായ ദേവന്മാരെയും കാണാം. ദക്ഷിണ കാശി എന്നും നഞ്ചുണ്ടേശ്വരക്ഷേത്രം വിളിക്കപ്പെടുന്നു.

PC:YOUTUBE

പരശുരാമ ക്ഷേത്ര

പരശുരാമ ക്ഷേത്ര

നഞ്ചൻഗുഡിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണമാണ് പരശുരാമ ക്ഷേത്ര. കപില നദിയും കൗഡിന്യ നദിയും സംഗമിക്കുന്ന ഇവിടെ വെച്ചാണത്രെ തന്റെ മാതാവിൻറെ തല കൊയ്ത പാപത്തിന് പരശുരാമൻ പരിഹാരം അനുഷ്ഠിച്ചത് എന്നാണ് വിശ്വാസം. താൻ ചെയ്ത പാപത്തിന് മറ്റൊരിടത്തു നിന്നും ആശ്വാസം കിട്ടാതെ വന്നപ്പോൾ ഇവിടെ എത്തിയ അദ്ദേഹത്തിന് സമാധാനം കിട്ടി എന്നാണ് പുരാണങ്ങൾ പറയുന്നത്.

നഞ്ചകണ്ഡേശ്വര ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്ക് തങ്ങളുടെ തീർഥാടനം പൂർത്തിയാക്കണമെങ്കിൽ പരശുരാമ ക്ഷേത്രത്തിലും നിർബന്ധമായും പോയി പ്രാർഥിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മാത്രമേ യാത്രയുടെ പൂർണ്ണഫലം കിട്ടുകയുള്ളൂ.

PC:Prof tpms

ഇന്ത്യയിലെ ഏറ്റവും പഴയ പാലം

ഇന്ത്യയിലെ ഏറ്റവും പഴയ പാലം

നഞ്ചന്‍ഗുഡിലെക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് നഞ്ചന്‍ഗുഡ് പാലം. 1735ലാണ് നഞ്ചന്‍ഗുഡ് പാലം നിര്‍മിച്ചത്. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പാലമാണിത് എന്ന് കരുതപ്പെടുന്നു. റെയില്‍വേ ട്രാക്കും മറ്റ് വാഹനങ്ങള്‍ പോകുന്ന റോഡുമുണ്ട് നഞ്ചന്‍ഗുഡ് പാലത്തില്‍. ഇന്ത്യന് ഗവണ്‍മെന്റ് ഈ പാലത്തെ പൈതൃക സ്മാരകമാക്കി

പ്രഖ്യാപിച്ചിട്ടുണ്ട്.

PC:Suraj T S

സമീപത്തെ ആകർഷണങ്ങൾ

സമീപത്തെ ആകർഷണങ്ങൾ

നഞ്ചന്‍ഗുഡ് സഞ്ചാരികൾക്ക് ഒരു ഹോൾട്ടിങ് പോയൻറായി ഉപയോഗിക്കാവുന്ന സ്ഥലമാണ്. ഇവിടെ നിന്നും കുറേയേറെ സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്നതിനാൽ ഇവിടെ തങ്ങുന്നതായിരിക്കും നല്ലത്. നഞ്ചന്‍ഗുഡിനു 100 കിലോമീറ്റർ ദൂരത്തിനുള്ളിലായി ബന്ധിപ്പൂർ ദേശീയോദ്യാനം, കബനി റിസർവോയർ, മൈസൂർ, മൈസൂർ കൊട്ടാരം. ചാമുണ്ഡേശ്വരി ക്ഷേത്രം, ചാമുണ്ഡേശ്വരി ഹിൽസ്, സുട്ടുറു, തണ്ടവപുര തുടങ്ങിയ സ്ഥലങ്ങൾ ഉണ്ട്. ഒറ്റ ദിവസത്തെ യാത്രയിൽ മിക്ക സ്ഥലങ്ങളും കണ്ടു തീർക്കുവാനും സാധിക്കും.

PC:Jim Ankan Deka

നഞ്ചൻഗുഡ് വാഴപ്പഴം

നഞ്ചൻഗുഡ് വാഴപ്പഴം

നഞ്ചനഗുഡിലെ ദേവരസനഹള്ളി എന്ന സ്ഥലത്തു കൃഷി ചെയ്യുന്ന പ്രത്യേകമായ ഒരു വിളയാണ് നഞ്ചൻഗുഡ് വാഴപ്പഴം. നഞ്ചൻഗുഡ് വാഴപ്പഴം എന്ന പേരിൽ ഭൗമശാസ്ത്ര സൂചികയിൽ ഇടം നേടിയ ഇതിന് നിരവധി ആരാധകരുണ്ട്. നഞ്ചൻഗുഡ് രാസാബാലേ എന്ന പേരിലാണ് കര്‍ണ്ണാടകയിൽ ഇത് അറിയപ്പെടുക. ഇതിന്റെ പ്രത്യേകത സംരക്ഷിക്കുന്നതിനായി 30 ഏക്കർ സ്ഥലത്തു മാത്രമായി ഇതിന്റെ കൃഷി ചുരുക്കിയിട്ടുണ്ട്.

PC:Sarvagnya

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സമുദ്ര നിരപ്പിൽ നിന്നും 657 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഞ്ചൻഗുഡ് എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ ഇടമാണ്.

മൈസൂർ, ബെംഗളുരു, ചാമരാജനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകള്‍ ലഭ്യമാണ്. മൈസൂരിൽ നിന്നും 23 കിലോമീറ്ററും ബെംഗളുരുവിൽ നിന്നും 175 കിലോമീറ്ററും അകലെയാണ് ഇവിടം. നഞ്ചൻഗുഡിൽ നിന്നു 18 കിലോമീറ്റർ അകലെയാണ് അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more