പ്രകൃതി സൗന്ദര്യവും ആപ്പിള്‍ തോട്ടങ്ങളും
ഹിമാചല്‍ പ്രദേശിലെ പ്രകൃതിസൗന്ദര്യവും യാത്രയും ആപ്പിള്‍ തോട്ടങ്ങളുടെ മനോഹാരിതയും ആസ്വദിക്കാനെത്തുന്നവരാണ് ഇവിടെ എത്തിച്ചേരുന്നവരില്‍ അധികവും. കൂടാതെ സ്‌കീയിങ്ങിനു പറ്റിയ സ്ഥലം കൂടിയാണിത്.
PC: Maseltov
ഹിമാചലിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
എപ്പോഴെങ്കിലും ഹിമാചല്‍ പ്രദേശിലോ പരിസരങ്ങളിലോ പോകുവാന്‍ അവസരം ലഭിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നുകൂടിയാണിത്. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമാലയന്‍ കൊടുമുടികളുടെ മറ്റെവിടെയും കാണാത്ത കാഴ്ചയും നര്‍ക്കാണ്ടയുടെ മാത്രം പ്രത്യേകതയാണ്.
PC: Unknown
തിരക്കുകളില്‍ നിന്നും രക്ഷപെട്ടെത്തുന്നവരുടെ സ്വര്‍ഗ്ഗം
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് പ്രകൃതിയില്‍ അലിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നുംകൂടിയാണിത്.
PC:Gv3101992
കാട്ടിലൂടെ നടക്കാം
നാലുഭാഗവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൊടുംകാടുകളും നര്‍ക്കാണ്ടയുടെ പ്രത്യേകതയാണ്. കാടിന്റെ ചെരിവുകളിലെ ഒറ്റടയിപ്പാതയിലൂടെ നടക്കുന്ന ടൂറിസ്റ്റുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
PC:ajari
ഹട്ടുപീക്ക്
നര്‍ക്കാണ്ടയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമാണ് ഹട്ടുപീക്ക്. മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ച ഇവിടെനിന്നും ലഭ്യമാണ്. ഹിമാചലിലെ രണ്ടാമത്തെ വലിയ കൊടുമുടിയും ഇതുതന്നെയാണ്. ഷിംലയില്‍ നിന്നും 71 കിലോമീറ്ററും നര്‍ക്കമ്ടയില്‍ നിന്ന് എട്ടു കിലോമീറ്ററും അകലെയാണിത് സ്ഥിതി ചെയ്യുന്നത്.
PC:Chirag85
ഹട്ടു ക്ഷേത്രം
ഹട്ടു പീക്കിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന തടിയില്‍ തീര്‍ത്തിരിക്കുന്ന ചെറിയ ക്ഷേത്രമാണ് ഹട്ടു ക്ഷേത്രം. രാവണന്റെ ഭാര്യയായ മണ്ഡോദരിയെയാണ് ഇവിടെ ആരാധിക്കുന്നതെന്നാണ് വിശ്വാസം. വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ നിന്ന് ഭക്ഷണം പാചകം ചെയ്തിരുന്നുവെന്നും പ്രാദേശികമായ വിശ്വാസങ്ങളുണ്ട്.
PC:Chirag85
സ്‌കീയിങ്ങ്
ഇന്ത്യയിലെ മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നാണ് നര്‍ക്കാണ്ടയിലേത്. ശൈത്യകാലങ്ങളില്‍ സ്‌കീയിങ്ങിനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.
PC:Méribel
സാഹസികര്‍ക്ക് ധൈര്യമായി പോകാം
സാഹസികരെ സംബന്ധിച്ചെടുത്തോളം അവരുടെ സാഹസികത എല്ലാം പുറത്തെടുത്ത് ആസ്വദിച്ച് പോകാന്‍ പറ്റിയ ഇടം കൂടിയാണിത്.
PC:Alok Kumar
എത്തിച്ചേരാന്‍
ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ശൈവാലിക് മലനിരകളിലാണ് നര്‍ക്കാണ്ട സ്ഥിതി ചെയ്യുന്നത്. ഷിംലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക റെയില്‍വേ സ്‌റ്റേഷനാണ് നര്‍ക്കാണ്ടയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.