ദേശീയ വിനോദസഞ്ചാര ദിനമായി ജനുവരി 25 രാജ്യം ആഘോഷിക്കുകയാണ്. വിനോദ സഞ്ചാരം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനം വരുന്നത്, രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസ്റ്റ് സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയിലും സുസ്ഥിരതയിലും ഈ മേഖലയുടെ സംഭാവനകളെ തിരിച്ചറിയുന്നതിനും എല്ലാം ഈ ദിവസം പരിഗണന നല്കുന്നു. ഇതാ ഈ ദിവസത്തില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ചും ഈ മേഖലയിലെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

വളര്‍ന്നുകൊണ്ടേയിരിക്കുന്നു
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന രംഗമാണ് ഇന്ത്യന്‍ വിനോദ സഞ്ചാരം. ഭാരതത്തിന്‍റെ വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 2019 ൽ ഏകദേശം 18 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. അതിനുമുമ്പ്, 2018 ൽ ഏകദേശം 17 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിൽ വന്നിറങ്ങി, അതിൽ മൂന്ന് ദശലക്ഷം സഞ്ചാരികളെത്തിയത് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ്.

512 ബില്യൺ ഡോളറായി
റിപ്പോർട്ടുകൾ അനുസരിച്ച്
2018 ൽ ഇന്ത്യയിലെ ജിഡിപിയിൽ 247 ബില്യൺ ഡോളറാണ് ഇന്ത്യയിലെ യാത്രാ, ടൂറിസം വ്യവസായം സംഭാവന ചെയ്തത്. 2029 ഓടെ ഇത് 512 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.

38 ലോകപൈതൃക സ്മാരകങ്ങള്‍
ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ആസ്വദിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്കോയുടെ ലോക പൈതൃത പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോകാത്ഭുതങ്ങളിലൊന്ന്
ലോകത്തിലെ സപ്ത ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് നമ്മുടേ്. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിനായി നിർമ്മിച്ച സ്മാരകം പേർഷ്യ, ഇസ്ലാം, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വാസ്തുവിദ്യയുടെ മനോഹരമായ മിശ്രണം കൂടിയാണ്. ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും ഉത്തമ മാതൃകയായി ഇത് കണക്കാക്കപ്പെടുന്നു. 22 വര്‍ഷം എടുത്ത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ ലോകാത്ഭുതം പണിതുയര്‍ത്തിയത്.

ഏക സജീവ അഗ്നിപര്‍വ്വതം
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. പോര്‍ട് ബ്ലെയറിന്‍റെ വടക്കുകിഴക്കായി ബാരൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവ്വതം 1991 ൽ സജീവമാണ്. , അന്നുമുതൽ ലാവ ഇവിടെ പൊട്ടിത്തെറിക്കുകയാണ്.

ഒറ്റപ്പെട്ടു കിടക്കുന്ന ഗോത്രവംശം
ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ സെന്റിനലീസ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രമാണ്. പുറമേ നിന്ന് ഇവിടെ ആര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ് ഇവിടുത്തെ നിവാസികള്‍. ഏകദേശം അറുപതിനായിരം വർഷങ്ങൾക്കു മുൻപ് സിൽക്ക് റൂട്ട് വഴി ആഫ്രിക്കയിൽ നിന്നും ഇവിടെ വന്നവരുടെ പിൻഗാമികളാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. എണ്ണത്തില്‍ വളരെ കുറവായ ഇവര്‍ പുറമേ നിന്നുള്ള ആളുകളെ തീരെ ഇവിടേക്ക് അനുവദിക്കാറില്ല.

കുംഭമേള
ഇന്ത്യയിലെ ഏറ്റവും വലിയ മതപരമായ, തീര്‍ത്ഥാടക കൂടിച്ചേരലുകളില്‍ ഒന്നാണ് കുംഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള. നാല് മേളകളാണ് കുംഭമേളയായി അറിയപ്പെടുന്നത്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. . ഹരിദ്വാറിൽ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.
PC: Coupdoeil

ഏറ്റവുമധികം പോസ്റ്റ് ഓഫീസുകള്‍
ലോകത്തില്‍ ഏറ്റവുമധികം പോസ്റ്റ് ഓഫീസുകള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. ഓരോഗ്രാമത്തിലും ഇന്ത്യയില്‍ പോസ്റ്റ് ഓഫീസുകള്‍ കാണാം. ജമ്മു കാശ്മീരിലെ ദാല്‍ തടാകത്തിലുള്ള ഒഴുകി നടക്കുന്ന അപൂര്‍വ്വമായ പോസ്റ്റ് ഓഫീസും ഇവിടെ കാണം.
'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും
മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്