» »കടലിൽ ഇറങ്ങി തൊഴു‌ത് മ‌ടങ്ങാം

കടലിൽ ഇറങ്ങി തൊഴു‌ത് മ‌ടങ്ങാം

Written By:

തമിഴ്നാട്ടിലെ ദേവിപ‌ട്ടിണത്തായി സ്ഥിതി ചെയ്യുന്ന ഒരു നവഗ്രഹ ക്ഷേത്രമാണ് നവപാഷാണ ക്ഷേത്രം. ബംഗാൾ ഉൾക്കടലിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്റെ അവതാരമായ ശ്രീ‌രാമനാണ് ഇവിടുത്തെ നവഗ്രഹ വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ദേവിപട്ടിണത്തിലെ ‌പ്രമുഖ ക്ഷേത്രമായ ഈ ക്ഷേത്രത്തിൽ തങ്ങളുടെ പൂർവികർക്ക് ബലി അർപ്പിക്കാനാണ് വിശ്വാസികൾ എത്താറുള്ള. രാമേശ്വരത്തെ പ്രശസ്തമായ രാമനാഥ സ്വാമി ‌ക്ഷേത്രം സന്ദർശി‌ക്കുന്നവർ ഈ ക്ഷേ‌‌ത്രവും സന്ദർശിക്കുക പതിവാണ്.

ക്ഷേത്ര ഭരണം

ക്ഷേത്ര ഭരണം

2012 വരെ ശിവഗംഗ ‌ദേവസ്ഥാനത്തിന്റെ കീഴിൽ ആയിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തമിഴ് സർക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജ്യസ് ആൻഡ് എൻഡോവ്മെന്റ് ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
Photo Courtesy: Ssriram mt

ഐതിഹ്യം

ഐതിഹ്യം

ശ്രീരാമൻ സീതയെ രാവണനിൽ നിന്ന് മോചിപ്പിക്കാൻ ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിയാൻ ആരംഭിക്കുന്നതിന് മുൻപ് നവഗ്രഹ പൂജ നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവഹിച്ചതും ശ്രീരാമനാണെന്നാണ് വിശ്വാസം.
Photo Courtesy: Planemad

ദേവിപട്ടിണം

ദേവിപട്ടിണം

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ നിന്ന് 66 കിലോമീറ്റർ അകലെയാ‌യാണ് ദേവിപട്ടിണം സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലായി നിർമ്മി‌‌ച്ച ഒരു സ്ഥലത്താണ് നവഗ്രഹ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിൽ പ്രവേശിക്കാൻ

ക്ഷേത്രത്തിൽ പ്രവേശിക്കാൻ

തീരത്ത് നിന്ന് ഒരു കവാ‌ടം കടന്ന് 91 മീറ്റർ നീളത്തിലുള്ള വഴിയിലൂടെ സഞ്ചരിച്ച് വേണം ഇവിടെ എത്താൻ. വെള്ളത്തിൽ ഇറങ്ങാൻ നാല് വശങ്ങളിലും സ്റ്റെപ്പുകളും കാണാം.
രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെയാണ് ഈ ക്ഷേത്രത്തിലെ സന്ദർശന സമയം
Photo Courtesy: Ssriram mt

ആഘോഷങ്ങൾ

ജൂൺ- ജൂലൈ മാസത്തിൽ നടക്കാറുള്ള ആടി അമാവാസി, ജനു‌രി - ഫെബ്രുവരി മാസങ്ങളിൽ നടക്കാറുള്ള തായ് അമാവാസി എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

നവധാന്യങ്ങൾ

നവധാന്യങ്ങൾ

നവധാന്യങ്ങളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഓരോ ഗ്രഹങ്ങൾക്കും വ്യത്യസ്തമായ ധാന്യമാണ് സമർപ്പിക്കുക.

Photo Courtesy: sreejithk2000

Read more about: tamil nadu, temples, south india