Search
  • Follow NativePlanet
Share
» »പശ്ചിമ ബംഗാളിന് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്! ഹൗറ- ന്യൂ ജൽപായ്ഗുരി റൂട്ടിൽ സമയ ലാഭം 3 മണിക്കൂര്‍ !

പശ്ചിമ ബംഗാളിന് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്! ഹൗറ- ന്യൂ ജൽപായ്ഗുരി റൂട്ടിൽ സമയ ലാഭം 3 മണിക്കൂര്‍ !

വികസനത്തിൽ മുന്നോട്ട് കുതിക്കുന്ന പശ്ചിമ ബംഗാളിന് കരുത്തേകാനായി പുതിയ വന്ദേ ഭാരത് എക്സ്പ്രസും

വികസനത്തിൽ മുന്നോട്ട് കുതിക്കുന്ന പശ്ചിമ ബംഗാളിന് കരുത്തേകാനായി പുതിയ വന്ദേ ഭാരത് എക്സ്പ്രസും. ഹൗറയില് നിന്നും ന്യൂ ജൽപൈഗുരിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തിരുന്നു. 2023 ജനുവരി ഒന്നാം തിയതി മുതൽ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കും. പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും സർവീസ് നടത്തുന്ന ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്. (The 22301/22302 Howrah (HWH) - New Jalpaiguri (NJP) Vande Bharat Express Train) ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ഏഴാമത്തെ വന്ദേ ഭാരത് ട്രെയിന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.

16 കോച്ചുകള്‍

16 കോച്ചുകള്‍

ഹൗറയ്ക്കും ന്യൂ ജൽപായ്ഗുരിക്കുമിടയിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ ആകെ 16 കോച്ചുകൾ ആണുള്ളത്. ലോക്കോ പൈലറ്റിനുള്ള രണ്ട് കോച്ചുകൾ ഉൾപ്പെടെയാണിത്. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും ബാക്കിയെല്ലാം സ്റ്റാൻഡേർഡ് ചെയർ കാറുകളുമാണ് ഉള്ളത്. ഓരോ ചെയർ കാറിനും 78 സീറ്റുകളും മേശകളുള്ള രണ്ട് റോകളും ആയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ലാഭിക്കാം മൂന്നു മണിക്കൂർ

ലാഭിക്കാം മൂന്നു മണിക്കൂർ

ഹൗറ-ന്യൂ ജൽപൈഗുരി യാത്രയ്ക്ക് സാധാരണ ട്രെയിനുകൾക്ക് വേണ്ടി വരുന്ന സമയം ശരാശരി 10:45 മണിക്കൂറാണ്, കടന്നുപോകുന്നത് 564 കിലോമീറ്റർ ദൂരവും. എന്നാൽ ഈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനു ഏകദേശം 7.5 മണിക്കൂർ സമയം മതിയെന്നാണ് ഈസ്റ്റേൺ റെയിൽവേ വക്താവ് ഏകലബ്യ ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. കൊൽക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുവാനും ഈ സർവീസ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
കണക്കുകൾ പ്രകാരം 14 ട്രെയിനുകൾ ആണ് ഇതുവഴി കടന്നു പോകുന്നത്. അതേ സമയം ഈ റൂട്ടിലെ രണ്ടാമത്തെ പ്രീമിയം ട്രെയിൻ സർവീസായിരിക്കും വന്ദേ ഭാരത് എക്‌സ്പ്രസ്. ശതാബ്ദി എക്സ്പ്രസ് നേരത്തെ തന്നെ ഹൗറയ്ക്കും ന്യൂ ജൽപൈഗുരിയ്ക്കും ഇടയിൽ സർവീസ് നടത്തുന്നുണ്ട്.

സർവീസ് സമയം

സർവീസ് സമയം


ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഹൗറ-ന്യൂ ജൽപൈഗുരി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്ഡ സർവീസ് നടത്തും. രാവിലെ 6 മണിക്ക് ഹൗറ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലെത്തും. ഒരു മണിക്കൂർ സമയത്തിനു ശേഷം ഇവിടെ നിന്നും ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരികെ ഹൗറയിലെത്തും. ബോൽപൂർ (ശാന്തിനികേതൻ)
മാൾഡ ടൗൺ, ബർസോയ് എന്നീ മൂന്ന് സ്റ്റോപ്പുകളാണ് ഇതിനുണ്ടാവുക.

Image From PTI

ശതാബ്ദി ട്രെയിൻ സ്റ്റോപ്പുകൾ

ശതാബ്ദി ട്രെയിൻ സ്റ്റോപ്പുകൾ

ഹൗറ-ന്യൂ ജൽപൈഗുരി റൂട്ടിൽ ഓടുന്ന ശതാബ്ദി ട്രെയിനിന് 5 സ്റ്റോപ്പുകൾ ആണുള്ളത്. ബോൾപൂർ ശാന്തിനികേതൻ, ന്യൂ ഫറാക്ക ജംഗ്ഷൻ, മാൾഡ ടൗൺ, ബർസോയ് ജംഗ്ഷൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പുകൾ ഉള്ളത്.

ടിക്കറ്റ് ബുക്കിങ്

ടിക്കറ്റ് ബുക്കിങ്

ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തത്കാൽ ബുക്കിങ്ങും ഉണ്ട്.
എക്സിക്യൂട്ടീവ് ചെയർ കാറിൽ (ഇസി) ആകെ 6 സീറ്റുകളും എസി ചെയർ കാറിൽ 52 സീറ്റുകളും തത്കാൽ ക്വാട്ട ബുക്കിംഗിനായി ലഭ്യമാണ്.
ഈ ട്രെയിനിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഓപ്ഷണലാണ്. അതായത് യാത്രക്കാരന് താല്പര്യമുണ്ടെങ്കിൽ മാത്രം ഭക്ഷണം ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയാൽ മതിയാവും. ഏതെങ്കിലും യാത്രക്കാരൻ നോ ഫുഡ് ഓപ്ഷൻ തിരഞ്ഞെടുത്താൽ, കാറ്ററിംഗ് ചാർജുകൾ നിരക്കിൽ നിന്ന് കുറയ്ക്കും.

Image From PTI

ട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാംട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാം

റെയിൽവേയുടെ അഭിമാനം

റെയിൽവേയുടെ അഭിമാനം

ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസുകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് വേഗമേറിയ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് പെട്ടന്നു തന്നെ ഉയർന്ന വേഗത കൈവരിക്കുവാൻ സാധിക്കുന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസുകൾ. സമയലാഭമാണ് ഇവ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നിരവധി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഒന്നാണിത്.

'റെയിൽവേ കണക്ക്' കണ്ണു തള്ളിക്കും; വിപണി മൂലധനം 47 രാജ്യങ്ങളുടെ ജിഡിപിയേക്കാൾ മുകളില്‍'റെയിൽവേ കണക്ക്' കണ്ണു തള്ളിക്കും; വിപണി മൂലധനം 47 രാജ്യങ്ങളുടെ ജിഡിപിയേക്കാൾ മുകളില്‍

ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യംട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

Read more about: indian railway irctc west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X