Search
  • Follow NativePlanet
Share
» »പുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾ

പുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾ

ന്യൂ ഇയർ ആഘോഷിക്കുവാൻ റെഡിയായി നിൽക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം...

പുതുവർഷത്തിന് ഇനി കുറച്ച് മണിക്കൂറുകളുടെ അകലമേയുള്ളൂ. ആഘോഷിക്കുവാനുള്ളവരെല്ലാം തന്നെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും. കുറച്ചു പേർ യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരിക്കും. മറ്റുചിലരാവട്ടെ, എവിടെ പോകണമെന്ന് ആലോചിച്ചിരിക്കുകയായും ഇപ്പോഴും. ഈ അവസാന നിമിഷത്തിൽ എവിടേക്ക് പോകാനാണെന്ന് വിഷമത്തിലാണെങ്കിൽ ഒന്നും നോക്കാതെ കയറിച്ചെല്ലുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ ഇവിടെയുണ്ട്. ന്യൂ ഇയർ ആഘോഷിക്കുവാൻ റെഡിയായി നിൽക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം..

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

കേരളത്തിലെ ന്യൂ ഇയർ ആഘോഷങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച ഇടമാണ് ഫോർട്ട് കൊച്ചി. ഇവിടുത്തെ കാർണിലിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്നു. രണ്ടുലക്ഷത്തോളം പേർ എത്തുന്ന ഈ കാർണിവലിന്‍റെ ആകർഷണം പാപ്പാഞ്ഞിയുടെ വലിയ രൂപം കത്തിക്കുന്നതാണ്. ഡിസംബർ 31ന് രാത്രി കൃത്യം 12 മണിക്ക് ഈ രൂപം കത്തിക്കും. ഇതുകാണുവാനായി മാത്രം കൊച്ചിയെ പുതുവർഷാഘോഷ ലക്ഷ്യസ്ഥാനമായി ആളുകൾ തിരഞ്ഞെടുക്കുന്നു. ഏതുപ്രായക്കാർക്കും പങ്കെടുക്കുവാൻ കഴിയുന്ന വിധത്തിലാണ് ഇവിടുത്തെ ആഘോഷങ്ങൾ ഒരുക്കിയിട്ടുള്ളത്. ഫോർട്ട് കൊച്ചി ബീച്ച്. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് കാർണിവൽ നടക്കുന്നത്.

വർക്കല ബീച്ച്

വർക്കല ബീച്ച്

പുതുവർഷാഘോഷത്തിന് തെക്കൻ ജില്ലക്കാർക്ക് പോകുവാന്‍ എളുപ്പമുള്ള സ്ഥലം വർക്കലയാണ്. വിദേശികൾ ഒരുപാട് എത്തിച്ചേരുന്ന ഇവിടം ന്യൂ ഇയർ സീസൺ ആകുമ്പോഴേക്കും മുഴുവൻ തിരക്കിലാലും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്സിഫും തീരവുമാണ് വർക്കലയിലുള്ളത്. വെറുതേ ബീച്ച് കണ്ട് മടങ്ങുക എന്നതിലുപരിയായി നിങ്ങളുടെ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യുവാനാകും. കടലിലേക്ക് വള്ളത്തിലുള്ള യാത്ര മുതൽ സ്കൂബാ ഡൈവിങ്ങും പാരാഗ്ലൈഡിങ്ങുമെല്ലാം ഇവിടെ ഒരുക്കാറുണ്ട്. ക്ലിഫിനോട് ചേർന്ന് നിരനിരയായി കിടക്കുന്ന ഹോട്ടലുകൾ രാത്രിയുടെ സൗന്ദര്യം ആസ്വദിക്കുവാൻ തിരഞ്ഞെടുക്കാം. സമയമുണ്ടെങ്കിൽ സമീപത്തെ ബീച്ചുകൾ കൂടി യാത്രയിൽ ഉൾപ്പെടുത്താം.

PC:Raimond Klavins/ Unsplash

കോഴിക്കോട്

കോഴിക്കോട്

മലബാറുകാർക്ക് പുതുവര്‍ഷം ആഘോഷിക്കുവാനായി വന്നെത്തേണ്ട സ്ഥലങ്ങളിലൊന്ന് കോഴിക്കോട് ആണ്. കോഴിക്കോടിന്‍റെ ബീച്ചുകളും തെരുവും എല്ലാം കണ്ണിമ ചിമ്മാതെ ഉണർന്നു നിൽക്കുന്ന സമയമാണ് പുതുവർഷക്കാലം. പതിവിലും തിരക്കാണ് കോഴിക്കോട് മുഴുവൻ ന്യൂ ഇയര്‍ സമയത്ത് അനുഭവപ്പെടുന്നത്. ബീച്ചിലും മാളുകളിലും പ്രത്യേക പരിപാടികള്‌ പുതുവർഷത്തെ സ്വീകരിക്കുവാനായി ഉണ്ടാകും. ബീച്ചിലൂടെ, ഇവിടുത്തെ നാടൻ രുചികൾ ആസ്വദിച്ച് ഒരു രാവു മുഴുവൻ കറങ്ങിത്തീർക്കാം എന്നതാണ് കോഴിക്കോടിന്റെ മെച്ചം.

PC:Arun Geetha Viswanathan/ Unsplhs

ആലപ്പുഴ

ആലപ്പുഴ

ബഹളങ്ങളിൽ താല്പര്യമേ ഇല്ലാത്തവർക്ക് ആലപ്പുഴയ്ക്ക് വരാം. ഇവിടെ കായലിന്റെ തീരത്തും കനാലിലും റിസോർട്ടുകളിലും ഒക്കെയായി നിരവധി ഓപ്ഷനുകൾ പുതുവർഷം ആഘോഷിക്കുവാൻ ലഭ്യമാണ്. നാടൻ കാഴ്ചകൾ ആസ്വദിക്കുവാനും പ്രകൃതിയുടെ ശാന്തതയിൽ പുതിയൊരു വർഷത്തെ സ്വാഗതം ചെയ്യുവാനും ഇവിടേക്ക് വരാം. ഹൗസ് ബോട്ടുകളിലെ പാക്കേജുകൾ തിരഞ്ഞെടുക്കാമെങ്കിലും അവസാന നിമിഷത്തില്‍ പോയാൽ ഇവ ലഭിച്ചേക്കില്ല. ആലപ്പുഴയിലെ ഒട്ടുമിക്ക ഹൗസ് ബോട്ടുകളും ക്രിസ്മസ് ആഘോഷത്തിനൊപ്പം തന്നെ ബുക്കിങ് പൂർത്തിയായിയിരുന്നു. വള്ളത്തിൽ നാടൻവിഭങ്ങൾ രുചിച്ച്, തനിനാട്ടുകാരാനായി പുതിയ വർഷത്തെ സ്വാഗതം ചെയ്യാം.

PC:Augustus Binu

വാഗമൺ

വാഗമൺ

കിടിലൻ വൈബിൽ പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുവാൻ പറ്റിയ സ്ഥലം വാഗമൺ ആണ്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന വാഗമൺ അതിന്റെ പകരംവയ്ക്കുവാനാകാത്ത ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും പ്രസിദ്ധമാണ്. വൈകുന്നേരമാകുമ്പോഴേയ്ക്കും കോടമഞ്ഞിറങ്ങുന്ന പ്രകൃതിയും തണുപ്പും എല്ലാം ചേരുമ്പോൾ കിട്ടുന്ന മൂഡ്, മറ്റൊരു സ്ഥലത്തും ലഭിക്കില്ല. ഇവിടെ റിസോര്‍ട്ടുകളുടെ ഗ്രൗണ്ടിൽ ക്യാംപ് ഫയർ കൂട്ടി പുതുവർഷത്തെ സ്വാഗതം ചെയ്യാം. മികച്ച പാക്കേജുകളും ഇവിടെ ലഭ്യമാണ്.

PC:tawatchai07/freepik

ഭാഗ്യം കൊണ്ടുവരുന്ന 12 മുന്തിരികൾ, കഴിച്ചുതീർത്താൽ മുന്നിലുള്ളത് കിടിലൻ വർഷം! വിചിത്രമായ പുതുവർഷാചാരംഭാഗ്യം കൊണ്ടുവരുന്ന 12 മുന്തിരികൾ, കഴിച്ചുതീർത്താൽ മുന്നിലുള്ളത് കിടിലൻ വർഷം! വിചിത്രമായ പുതുവർഷാചാരം

കുമരകം

കുമരകം

കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട യാത്രാസ്ഥാനമായ കുമരകവും പുതുവർഷാഘോഷങ്ങൾക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ആഘോഷങ്ങള്‍ അല്പം ചിലവേറിയത് ആയിരിക്കുമെങ്കിലും മുടക്കുന്ന പണത്തിന്‍റെ മൂല്യം നിങ്ങൾക്കു ലഭിക്കുമെന്നത് തീർച്ച. വേമ്പനാട്ട് കായലിന്റെ കാഴ്ചയാണ് കുമരകത്തേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മറ്റു സ്ഥലങ്ങളിലെ പോലെ തിരക്ക് അനുഭവപ്പെടാറില്ല എന്നതാണ് കുമരകത്തിന്‍റെ പ്രത്യേകത. ആഭ്യന്തര സഞ്ചാരികളും അന്താരാഷ്ട്ര സഞ്ചാരികളും ഒരുപോലെ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനമാണ് കുമരകം.

PC:Jigyasu

ബേക്കൽ

ബേക്കൽ

മലബാറിലെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട കാസർകോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2023 ന്യു ഇയർ ആഘോഷങ്ങൾ ഇവിടെ ബേക്കൽ ഇന്‍റർ നാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടത്തുന്നത്. കേരളത്തിലെ ആദ്യത്തെ ഇന്‍റർ നാഷണൽ ബീച്ച് ഫെസ്റ്റിവൽ കൂടിയായ ഇത് ജനുവരി 2 വരെ നീണ്ടു നില്‍ക്കും. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി 31 ന് പകൽ 11 മുതൽ പിറ്റേന്ന് പുലർച്ചെ വരെ പ്രവേശനവും ആഘോഷങ്ങളും ബേക്കൽ ബീച്ച് ഫെസ്റ്റിവലിലുണ്ടാകും.

PC:Rachana Nagaraj/ Unsplash

സ്രാവുകൾക്കൊപ്പം നീന്തി,പകരംചോദിച്ച് പോയ യാത്രകൾ! 2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത ട്രാവൽ ട്രെൻഡുകൾ!സ്രാവുകൾക്കൊപ്പം നീന്തി,പകരംചോദിച്ച് പോയ യാത്രകൾ! 2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത ട്രാവൽ ട്രെൻഡുകൾ!

2023ലെ യാത്രകൾ മാറുന്ന വഴി കാണണ്ടേ?എല്ലാം വൻ ലെവൽ,ഇനി വേണ്ടത് കമ്പനി തരുന്ന സൗജന്യ യാത്രയും!2023ലെ യാത്രകൾ മാറുന്ന വഴി കാണണ്ടേ?എല്ലാം വൻ ലെവൽ,ഇനി വേണ്ടത് കമ്പനി തരുന്ന സൗജന്യ യാത്രയും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X