Search
  • Follow NativePlanet
Share
» »നാടിന്‍റെ ഐശ്വര്യമായ കലാരൂപങ്ങളെ അറിയാം!!

നാടിന്‍റെ ഐശ്വര്യമായ കലാരൂപങ്ങളെ അറിയാം!!

ഒരു നാടിൻറെ പാരമ്പര്യത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും അറിയാനുള്ള ഏറ്റവും നല്ല വഴിയാണ് നാടൻ കലാരൂപങ്ങൾ. നിങ്ങൾ എപ്പോഴെങ്കിലും ഈ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണെങ്കിൽ ഇവ കാണാൻ മറക്കരുത്.

വൈവിധ്യമാർന്ന സംസ്കാരത്തിനും പാരമ്പര്യത്തിനും ഒക്കെ പേരുകേട്ട നാടാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഭാഷയും സംസ്കാരവും, പാരമ്പര്യവും, ഒക്കെയുണ്ട്. അതുപോലെ തന്നെ ഓരോ സംസ്ഥാനത്തിനും അവരുടെ തനതായ പാരമ്പര്യവും കാല്പനികതയുമൊക്കെ കാത്തുസൂക്ഷിക്കുന്ന നൃത്തകലാരൂപങ്ങൾ ഉള്ളതായി നമുക്കറിയാം. അവയെല്ലാം തന്നെ ആ നാടിൻറെ സംസ്ക്കാരത്തെ വിളിച്ചോതുന്നവയാണ്. പുരാതന കാലത്തിൽ ചില ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ കൊണ്ടാടുന്നതിനായി ഇത്തരം നൃത്തരൂപങ്ങൾ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇവയെല്ലാം തന്നെ നമ്മെ തീർച്ചയായും ആശ്ചര്യപ്പെടുത്തും എന്നതിനാൽ നിങ്ങൾ ഈ 5 സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇവിടുത്തെ പ്രത്യേകമായ നാടോടി നൃത്തങ്ങളെക്കൂടി കാണാൻ ശ്രമിക്കുക. ഓരോ സംസ്ഥാനത്തിന്റെയും സംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് ഇവയ്ക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാൻ സാധിക്കും...

ബിഹു, അസം

ബിഹു, അസം

അസമിലെ പ്രശസ്തമായ നാടൻ കലാരൂപമാണ് ബിഹു. അന്നാട്ടിലെ പ്രധാന ഉത്സവമായ ബിഹു ഉത്സവവേളകളിൽ അവതരിപ്പിക്കുന്നു. ഈ നൃത്തം സ്ത്രീകളും പുരുഷന്മാരും ഒത്തു ചേർന്നാണ് നടത്തുന്നത്. പ്രണയത്തിൻറെ പ്രതീകമായിട്ടാണ് ഈ നൃത്തത്തെ കണക്കാക്കിയിരിക്കുന്നത്. കൊട്ടും കുഴൽ മേളങ്ങളും കുരവകളും ഒക്കെ കൊണ്ടാണ് ഈ നൃത്തം അരങ്ങേറുന്നത്. സ്ത്രീകളും പുരുഷന്മാരും നേർക്കുനേർ സമാന്തരമായി നിന്നുകൊണ്ടോ ആല്ലങ്കിൽ വൃത്താകൃതിയിൽ നിന്നുകൊണ്ടോ ആണ് നൃത്തം ആരംഭിക്കുന്നത്.നൃത്തം ചെയ്യുന്ന സമയത്ത് ഇവരോരോരുത്തരും ധരിക്കുന്നത് അസ്സമിലെ പരമ്പരാഗതമായ വസ്ത്രങ്ങളാണ്. ആലങ്കാരിമായ ഇവയുടെ അഴക് കാഴ്ചക്കാർ ഓരോരുത്തരെയും അശ്ചര്യ മുകരിതരാക്കും. അതുകൊണ്ടു എപ്പോഴെങ്കിലും നിങ്ങൾ ആസ്സാം സന്ദർശിക്കാൻ ആലോചിക്കുകയാണെങ്കിൽ, പരമ്പരാഗതമായ ഇവിടുത്തെ നാടൻ നൃത്തകലാ രൂപത്തെ ആസ്വദിക്കുമെന്ന് തീർച്ചപ്പെടുത്തുക

PC:Diganta Talukdar

ലാവണി, മഹാരാഷ്ട്ര

ലാവണി, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പരമ്പരാഗതമായ നാടൻ നൃത്തകലാരൂപമാണ് ലാവാണി. ഈ സംസ്ഥാനത്തിന്റെ തനതായതും കാല്പനികതുമായ കലാ വൈഭവങ്ങളെ കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം പങ്കുവയ്ക്കുന്ന ഒരു നൃത്ത കലാരൂപമാണ് ഇവിടുത്തെ ലാവാണി. ദോഹ്കിയിൽ അവതരിപ്പിക്കുന്ന ഊർജ്ജസ്വലമായ ഈ നൃത്തരൂപം സാധാരണ ഗതിയിൽ പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കഥകൾ നമുക്ക് പറഞ്ഞുതരുന്നു.. ലാവണി നൃത്തരൂപത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന് ഫദാച്ചി, മറ്റൊന്ന് ബൈയ്ത്താക്കിച്ചി.. ലാവണിയിൽ പങ്കെടുക്കുന്ന നർത്തകർ എല്ലാവരും തന്നെ പരമ്പരാഗതവും കറുത്ത നിറമുള്ളതുമായ നൗവാരി സാരികൾ ധരിക്കാറുണ്ട്. മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, തമിഴ് നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഈ നൃത്ത കലാരൂപം പ്രസിദ്ധമാണ്

ഭാങ്ക്ര, പഞ്ചാബ്

ഭാങ്ക്ര, പഞ്ചാബ്

ഇന്ത്യയിൽ നാടൻ നൃത്തങ്ങൾ നിരവധിയുണ്ട്, എന്നാൽ ഭാങ്ക്ര എന്ന കലാരൂപം എല്ലാവർക്കും ജനപ്രിയമായതും കണ്ണിന് കുളിർമയേകുന്ന വർണ്ണ കാഴ്ചകൾ കൊണ്ട് നിറഞ്ഞതുമാണ്. പഞ്ചാബിലെ മാജ എന്ന പ്രദേശത്തു നിന്നാണ് ഈ കലാരൂപം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. വിളവെടുപ്പു കാലത്ത് ഇവിടെ നടക്കുന്ന ബൈശാഖി ഉത്സവത്തോടനുബന്ധിച്ചാണ് ഈ കലാരൂപം അരങ്ങേറുന്നത്. സാധാരണനിലയിൽ പുരുഷന്മാരാണ് ഈ നൃത്തം ചെയ്യുന്നത്, എന്നാൽ ചിലപ്പോഴൊക്കെ ഉന്മേഷവതികളും ഊർജ്ജസ്വലരുമായ സ്ത്രീകളും ഈ നാടൻ നൃത്തത്തിൽ പങ്കെടുക്കുന്നു. കാലുകൾ കൊണ്ടുള്ള പ്രത്യേകതരം ചലനങ്ങളിലുടെയാണ് ഈ നൃത്തം മുന്നോട്ട് പോകുന്നത്. സംഗീതമയമാർന്ന കൊട്ടുമേളങ്ങൾ ഈ നൃത്തത്തിന് എപ്പോഴും കൂട്ടുണ്ടാവും.


PC:Onef9day

ഘൂമർ, രാജസ്ഥാൻ

ഘൂമർ, രാജസ്ഥാൻ

ഇവിടുത്തെ ഘൂമർ നൃത്തത്തിന്റെ പേരിൽ രാജസ്ഥാൻ സംസ്ഥാനം ഏറെ പ്രസിദ്ധമാണ്. " വട്ടത്തിൽ തിരിയുക "എന്നർത്തമുള്ള ഘുമ്നാ എന്ന വാക്കിൽ നിന്നാണ് ഈ നൃത്തത്തിന് ഘൂമർ എന്ന ഈ പേര് ലഭിച്ചത്. സ്ത്രീകൾ എല്ലാവരും ഒത്തൊരുമിച്ച് ലെഹെൽഗാസ് എന്ന വേഷം ധരിച്ചു കൊണ്ടാണ് ഘൂമർ അവതരിപ്പിക്കുന്നത്. രാജസ്ഥാനി പാട്ടുകളിലൂടെ സംഗീതത്തിനൊടൊപ്പം കൈകൾ കൊട്ടി പാട്ടു പാടി കൊണ്ടാണ് ഇവർ മനോഹരമായ ഈ നൃത്തത്തിന് അവർ ചുവടുവയ്ക്കുന്നത്. കമനീയവും വർണ്ണാഭവുമായ നിറങ്ങളുടെ മഹാസാഗരം തന്നെ നിങ്ങൾക്ക് ഇവിടെ കാണാനാവും. രാജസ്ഥാനിലെ ഭിൽ ഗോത്ര വിഭാഗത്തിൽ പെട്ടവരാണ് ഈ നൃത്തകലാരൂപം കൂടുതലും അവതരിപ്പിക്കുന്നത്


PC: Daniel Villafruela

ചൗവ്, പശ്ചിമ ബംഗാൾ

ചൗവ്, പശ്ചിമ ബംഗാൾ

ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ നൃത്ത രൂപങ്ങളിൽ ഒന്നാണ് ചൗവ്. പശ്ചിമ ബംഗാളിലും ഒറീസ്സയിലും ജാർഖണ്ഡിലുമാണ് പ്രധാനമായും ഈ നൃത്ത കലാരൂപം കണ്ടുവരുന്നത്. ശരീരം കൊണ്ടുള്ള പ്രത്യേകമായ ചലനങ്ങളും ആകാരവടിവുമൊക്കെ ഈ നൃത്തത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.. ഇന്നാട്ടിലെ 13 ദിവസം നീണ്ട വസന്ത ഉത്സവമായ ചൈത്ര പർവയിലാണ് സാധാരണയായി ചൗവ് നൃത്തം നടത്താറുള്ളത്.. ചില പ്രത്യേകതരം നാടൻ ചലനവൈദഗ്ദ്യങ്ങളും, ആയോധന കലകളും മറ്റ് നിരവധി യുദ്ധതന്ത്രങ്ങളും ഒക്കെ ഇടകലർത്തിയാണ് ഈ നൃത്ത കലാരൂപം പ്രദർശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും ആകർഷണ പൂർണ്ണമായ നാടോടി നൃത്തങ്ങളിൽ ഒന്നാണ് ചൗവ്.

PC:Suyash Dwivedi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X