» »ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍

Written By: Elizabath

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരാണന്നാണ് പറയുന്നത്. മറ്റൊന്നിനോടും ഉപമിക്കാന്‍ സാധ്യമാകാത്ത പ്രകൃതിഭംഗിയും മഞ്ഞുപുതച്ച മലനിരകളും മഞ്ഞുവീണുറഞ്ഞ മരുഭൂമികളും തടാകങ്ങളും ഒക്കെ ചേര്‍ന്ന് കാശ്മീരിനെ ഒരു സുന്ദരഭൂമിയാക്കി മാറ്റുന്നു.

ലഡാക്ക്, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ്,ശ്രീനഗര്‍, തുടങ്ങിയ ഇവിടുത്തെ സ്ഥലങ്ങള്‍ മിക്കതും സഞ്ചാരികള്‍ക്ക് പരിചിതമാണ്. എന്നാല്‍ ഇനിയും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒട്ടേറെ മനോഹര സ്ഥലങ്ങള്‍ കൂടി
ഇവിടെയുണ്ട് എന്നറിയുമ്പോള്‍ മാത്രമേ കാശ്മീരിന്റെ യഥാര്‍ഥ സൗന്ദര്യം മനസ്സിലാവൂ.
പുറംലോകം ഇനിയും കണ്ടിട്ടില്ലാത്ത കാശ്മീരിന്റെ സൗന്ദര്യം കാക്കുന്ന സ്ഥലങ്ങളെ പരിചയപ്പെടാം.

ധൂത്പത്രി

ധൂത്പത്രി

കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധൂത്പത്രി മനോഹരമായ ഒരു മലമ്പ്രദേശമാണ്. ബൗളിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഈ സ്ഥലം കുറച്ചുനാള്‍ മുന്‍പ് മാത്രമാണ് സഞ്ചാരികളുടെ ലിസ്റ്റില്‍ എത്തുന്നത്.

PC: Ankur P

പാലിന്റെ താഴ്‌വര

പാലിന്റെ താഴ്‌വര

പാലിന്റെ താഴ്‌വര എന്നര്‍ഥമുള്ള ധൂത്പത്രി പച്ചപ്പുനിറഞ്ഞ പുല്‍മേടുകളുള്ള ഒരിടമാണ്. കൂടാതെ ഇതിനെ ചുറ്റി ഒഴുകുന്ന നദിയും ചേര്‍ന്ന് ഈ പ്രദേശത്തെ ഏറെ മനോഹരമാക്കുന്നു.

PC:R-yn

 ചത്പാല്‍

ചത്പാല്‍

എന്താണ് ഇവിടെ കാണേണ്ടത് എന്ന ചേദ്യവുമായി ആരും ചത്പാല്‍ സന്ദര്‍ശിക്കണമെന്നില്ല. ഇവിടെ സന്ദര്‍ശിക്കേണ്ടാത്തതായി ഒന്നുമില്ല. അതാണ് കാശ്മീരിലെ ചപ്താല്‍ എന്ന സുന്ദര ഗ്രാമത്തിന്റെ പ്രത്യേകത.
PC: Tanvir Kohli

 പ്രകൃതിഭംഗി

പ്രകൃതിഭംഗി

ആപ്പിള്‍ത്തോട്ടങ്ങളും കണ്ണെത്തുന്നിടത്തെല്ലാം പച്ചപ്പും കൊണ്ട് നിറഞ്ഞിരിക്കുന്ന ചപ്താല്‍ തൊട്ടടുത്ത ടൂറിസ്റ്റ് നഗരമായ ഭല്‍ഗാമില്‍ നിന്നും വ്യത്യസ്തമാണ്. ഫല്‍ഗാമിലെ ബഹളവും തിരക്കുകളും നിങ്ങള്‍ക്ക് ഒരിക്കലും ഇവിടെ കാണാന്‍ സാധിക്കില്ല.
ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

PC:Wikipedia

കോക്കെര്‍നാഗ്

കോക്കെര്‍നാഗ്

പൂന്തോട്ടങ്ങള്‍ കൊണ്ട് മനോഹരമാക്കിയ ഒരു ഗ്രാമം. അതാണ് കോക്കെര്‍നാഗ് എന്ന ഗ്രാമത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിച്ചത്. കോക്കെര്‍നാഗ് ബൊട്ടാണിക്കല്‍ ഗാര്‍നാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഒട്ടേറെ തരത്തിലുള്ള പക്ഷികള്‍ പാര്‍ക്കുന്ന ഇവിടം പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണ്.

PC: Burhan7

 മീന്‍പിടിക്കാന്‍ പോകാം

മീന്‍പിടിക്കാന്‍ പോകാം

ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപത്തുകൂടി ഒഴുകുന്ന പ്രകൃതിദത്തമായ അരുവിയാണ് മറ്റൊരു പ്രത്യേകത. ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.

PC:Wisconsin Department of Natural Resources

വാര്‍വന്‍ വാലി

വാര്‍വന്‍ വാലി

വാര്‍വന്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന വാര്‍വന്‍ വാലി ആധുനികത ഒരു നോട്ടം കൊണ്ടുപോലും കടന്നുചെല്ലാത്ത ഇടമാണ്.
മഞ്ഞുവീണ മലകളും പുല്‍മേടുകളും മൊട്ടക്കുന്നുകളും അരുവികളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC:Mike Prince

 നുബ്ര വാലി

നുബ്ര വാലി

ലേയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നുബ്ര വാലി ലഡാക്കിന്റെ ഫൂഡ് ബൗള്‍ എന്നാണ് അറിയപ്പെടുന്നത്.
പഴത്തോട്ടങ്ങളും ആല്‍മണ്ടും ഗോതമ്പ് പാടങ്ങളും ബാര്‍ളി വയലുകളുമൊക്കെ ചേര്‍ന്ന കാഴ്ചയാണ് ഫൂഡ് ബൗള്‍ എന്ന പേരുവരാന്‍ കാരണം.

PC: alex hanoko

മാര്‍ത്തന്‍ട് സൂര്യ ക്ഷേത്രം

മാര്‍ത്തന്‍ട് സൂര്യ ക്ഷേത്രം

എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മാര്‍ത്തന്‍ട് സൂര്യ ക്ഷേത്രം ശ്രീ നഗറില്‍ നിന്നും 64 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ചൈനീസ്, ഗ്രീക്ക്, ഗുപ്ത,റോമന്‍ വാസ്തുവിദ്യകള്‍ സംയോജിപ്പിച്ചതാണ് ഇതിന്റെ നിര്‍മ്മാണരീതി.

PC: Varun Shiv Kapur

ഹാന്‍ലെ

ഹാന്‍ലെ

ടിബറ്റിനോടും ചൈനീസ് അതിര്‍ത്തിയോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹാന്‍ലെ നയപരമായി ഏറെ പ്രധാനപ്പെട്ട ഒരിടമാണ്. ലഡാക്കിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി സ്ഥിതി ചെയ്യുന്നത്.
മുന്നൂറോളം ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടം സാഹസികര്‍ക്കു മാത്രം പറ്റിയ സ്ഥലമാണ്.

PC:Beefy SAFC

ലൊലാബ് വാലി

ലൊലാബ് വാലി

കുപ്‌വാരയില്‍ നിന്ന് 9 കിലോമീറ്ററും ശ്രീനഗറില്‍ നിന്ന് 110 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ലൊലാബ് വാലി എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റിയ ഒരിടമാണ്. മറ്റേതു കാശ്മീരന്‍ ഗ്രാമങ്ങളെപ്പോലെയും പച്ചപ്പും പ്രകൃതിഭംഗിയുമാണ് ഇവിടുത്തെയും പ്രത്യേകത.

PC:Eshankaul007

സിന്‍താന്‍ ടോപ്പ്

സിന്‍താന്‍ ടോപ്പ്

അനന്തനാഗിനു സമീപം സ്ഥിതി ചെയ്യുന്ന സിന്‍താന്‍ ടോപ്പ് സമുദ്രനിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഒരു സ്ഥലം കൂടിയാണിത്. ശ്രീനഗറില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയാണിവിടം സ്ഥിതി ചെയ്യുന്നത്.

PC:Mike Prince

ട്യൂലിയാന്‍ ലേക്ക്

ട്യൂലിയാന്‍ ലേക്ക്

ഫല്‍ഗാമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി അനന്ത്‌നാഗ് ജില്ലയിലാണ് ട്യൂലിയാന്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ തണുത്തറഞ്ഞ് കിടക്കുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തിലാണുള്ളത്.

PC:Mariiamir

Read more about: kashmir lakes hill station yathra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...