Search
  • Follow NativePlanet
Share
» »സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഇടം...സിക്കിം...ബഹളങ്ങളും ആൾത്തിരക്കും ഒന്നുമില്ലാതെ ഒരു നാടിനെ കാണണമെങ്കിൽ ഇവിടെ എത്തിയാൽ മതി. വടക്കു കിഴക്കൻ സഹോദരിമാരില്‍ ഏറ്റവും സുന്ദരിയായ നാട്. മലമടക്കുകളും ട്രക്കിങ്ങ് റൂട്ടുകളും മഞ്ഞിൽ തണുത്തുറഞ്ഞ തടാകങ്ങളും ഒക്കെയായി വീണ്ടും വീണ്ടും കയറിച്ചെല്ലുവാൻ കൊതിപ്പിക്കുന്ന നാട്. എത്ര പോയാലും കണ്ടു തീരാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെയുളള്ളത്. വെറുതേയൊന്നു നടക്കുവാനിറങ്ങിയാൽ പോലും കാഴ്ചകളുടെ വസന്തം തീർക്കുന്ന ഇവിടെ സഞ്ചാരികൾ ഇനിയും എത്തിയിട്ടില്ലാത്ത ഇടങ്ങളുണ്ടത്രെ.

യുംതാങ് വാലി

യുംതാങ് വാലി

ഭൂമിയിലെ സ്വർഗ്ഗം എന്നു സഞ്ചാരികൾ വിളിക്കുന്ന ഇടങ്ങളിലൊന്നാണ് യുംതാങ് വാലി. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഹിമാലൻ പർവ്വത നിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്നു. സീസണിൽ അതായത് ഫെബ്രുവരി അവസാനം മുതൽ ജൂൺ പകുതി വരെയുള്ള സമയങ്ങളിൽ ഇവിടം മുഴുവൻ പൂക്കൾ കൊണ്ടു നിറയും. അങ്ങനെയാണ് പൂക്കളുടെ താഴ്വര എന്ന പേരു ലഭിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3564 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.

PC:Debnathpapai1989

റവാങ്ലാ

റവാങ്ലാ

പെല്ലിങ്ങിനും ഗാംഗ്ടോക്കിനും ഇടയിലായി കിടക്കുന്ന റവാങ്ലാ അധികമൊന്നും സഞ്ചാരികൾ എത്തിച്ചേരാത്ത ഒരു ചെറിയ പട്ടണമാണ്. കാര്യം കുഞ്ഞനാണെങ്കിലും കണ്ണികൾക്കു വിരുന്നൊരുക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. സിക്കിമിലെ ടെമി തേയിലത്തോട്ടവും അതിന്‍റെ രുചിയും ഇവിടെ വന്ന് ആസ്വദിക്കേണ്ടതാണ്. കൂടാതെ സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമങ്ങളിലൊന്നായ റാലോങ് മൊണാസ്ട്രിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഇത് കൂടാതെ ഹിമായലത്തിലെ പക്ഷികളെ നിരീക്ഷിക്കുവാനും പഠനം നടത്തുവാനുമായി താല്പര്യമുള്ളവരും ഇവിടെ എത്തുന്നു.

PC:Madhumita Das

സോംഗോ ലേക്ക്

സോംഗോ ലേക്ക്

സാഹസികരായ യാത്രികരെ സിക്കിമിൽ ഏറ്റവും കൂടുതൽ ആസ്വദിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ സോംഗോ തടാകം. തണുപ്പുകാലങ്ങളിൽ തണുത്തുറയുന്ന ഇത് സമുദ്ര നിരപ്പിൽ നിന്നും 3573 മീറ്റർ ഉയരത്തിലാണുള്ളത്. സീസൺ മാറുന്നതനുസരിച്ച് തടാകം പ്രതിഫലിപ്പിക്കുന്ന നിറങ്ങളിലും മാറ്റമുണ്ടാകുവാറുണ്ട്. പ്രദേശിവാസികൾ വളരെ വിശുദ്ധമായ ഇടമായാണ് ഇതിനെ കണക്കാക്കുന്നത്.

ഗാംഗ്ടോക്കിൽ നിന്നും തടാകത്തിലേക്ക് 40 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രമേയുള്ളു ചൈനയുടെ അതിര്‍ത്തിയിലേക്ക്.

PC:Anilrini

 ബാർസെ

ബാർസെ

പടിഞ്ഞാറൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന ബാർസെയെ നിറങ്ങളാൽ സമ്പന്നമായ ഇടം എന്നു വിശേഷിപ്പിക്കാം. റിയോഡെൻഡ്രോൺ പൂക്കളാൽ സമൃദ്ധമായ ഇവിടെ സിക്കിമിലെ റിയോഡെൻഡ്രോൺ സങ്ച്വറിയും സ്ഥിതി ചെയ്യുന്നു. ഇതിനുള്ളിലൂടെയുള്ള ട്രക്കിങ്ങാണ് സഞ്ചാരികളെ ഇവിടേക്കു തിരിക്കുവാൻ പ്രേരിപ്പിക്കുന്നത്. അപൂർവ്വമായ റെഡ് പാണ്ടകളെ ഇതിനുള്ളിൽ കാണാം.

ഗ്യാൽഷിങ്

ഗ്യാൽഷിങ്

നേപ്പാളി വംശജർ കൂടുതൽ താമസിക്കുന്ന ഇടമാണ് വെസ്റ്റ് സിക്കിം ജില്ലയിലെ ഗ്യാൽഷാങ്. 10-ാം നൂറ്റാണ്ട് വരെ സിക്കിമിന്റെ തലസ്ഥാനമായിരുന്ന ഇവിടെ കൊട്ടാരത്തോട് ചേർന്ന് ഒരു വലിയ ഉദ്യാനം നിലനിന്നിരുന്നു എന്നാണ് വിശ്വാസം. അതിൽ നിന്നുമാണ് ഗ്യാൻഷിങ്ങിന് ഈ പേരു ലഭിക്കുന്നത്. ഇന്ന് സിക്കിമിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഇവിടെ തന്നെയാണ് ഏറ്റവും പഴക്കമുള്ള ആശ്രമവുമുള്ളത്.

കാലൂക്

കാലൂക്

പ്രകൃതി ഭംഗി കൊണ്ട് ഏറെ അനുഗ്രഹീതമായ ഇടമാണ് കാലൂക്, ഹിമാലയത്തിന്റെ താഴ്വരയിലെ ഒരു ചെറിയ പട്ടണമായ ഇവിടെ നിന്നുള്ള കാഴ്ചകൾ തേടിയാണ് സഞ്ചാരികൾ എത്തുന്നത്. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയുടെ മനോഹരമായ കാഴ്ചയും ഇവിടെ ആസ്വദിക്കാം.

സുംബുക്

സുംബുക്

സിക്കിമിൽ തീരെ സഞ്ചാരികൾ എത്തിയിട്ടില്ലാത്ത ഇടങ്ങളിലൊന്നാണ് സുംബുക്. പക്ഷിനിരീക്ഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഇത് രംഗിത് നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വ്യത്യസ്തമായ കാഴ്ചകളുള്ള ഇവിടെ പുരാതനമായ ക്ഷേത്രങ്ങൾ, ഫാമുകൾ തുടങ്ങിയവയാണ് കാണുവാനുള്ളത്.സിലിഗുരിയിൽ നിന്നും 112 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

മരിച്ച് മണ്ണടിയുന്നതിനു മുന്നേയെങ്കിലും ഈ സ്ഥലങ്ങൾ കണ്ടിരിക്കണം

ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X