Search
  • Follow NativePlanet
Share
» »പരിചയമുണ്ടോ ഈ ചരിത്രസ്മാരകങ്ങള്‍

പരിചയമുണ്ടോ ഈ ചരിത്രസ്മാരകങ്ങള്‍

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ നിരവധി സ്മാരകങ്ങള്‍ ഉണ്ട്. ആഗ്ര, ഡെല്‍ഹി, ഹംപി തുടങ്ങിയ സ്ഥലങ്ങള്‍ നമുക്ക് പരിചിതമാണ്. അധികം ആളുകള്‍ എത്താത്ത ചില ചരിത്രസ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath

കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് അറിയണമെങ്കില്‍ ചരിത്രം മാത്രമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം. ചരിത്രസ്ഥലങ്ങളും നിര്‍മ്മിതികളും രൂപങ്ങളുമൊക്കെ ഇക്കാര്യങ്ങളില്‍ നമുക്ക് കൂടുതല്‍ വ്യക്തത തരുന്നുണ്ട്.
പാരമ്പര്യത്തെയും ചരിത്രത്തെയും കൂടുതല്‍ മനസ്സിലാക്കാന്‍ ചരിത്രസ്മാരകങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ നിരവധി സ്മാരകങ്ങള്‍ ഉണ്ട്. ആഗ്ര, ഡെല്‍ഹി, ഹംപി തുടങ്ങിയ സ്ഥലങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ അധികം ആളുകള്‍ എത്താത്ത ചില ചരിത്രസ്ഥലങ്ങള്‍ പരിചയപ്പെടാം.

വൈശാലി, ബീഹാര്‍

വൈശാലി, ബീഹാര്‍

ബുദ്ധന്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച വൈശാലി ബീഹാറിലെ പ്രധാനപ്പെട്ട ചരിത്രസ്ഥലങ്ങളിലൊന്നാണ്. കൂടാതെ ജൈനമതത്തിലെ വര്‍ധമാന മഹാവീരന്റെ ജന്‍മസ്ഥലവും ഇവിടെ തന്നെയാണ്. അതിനാല്‍ത്തന്നെ ബുദ്ധ ജൈന മതവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിവിടം.

അശോക സ്തൂപം

അശോക സ്തൂപം

അശോക ചക്രവര്‍ത്തി പണികഴിപ്പിച്ച അശോക പില്ലറാണ് ഇവിടുത്തെ ഒരാകര്‍ഷണം. സിംഹത്തിന്റെ ഈ രൂപം കൊലീഹയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തു തന്നെയാണ് ശ്രീ ബുദ്ധന്‍ തന്റെ വരാനിരിക്കുന്ന നിര്‍വ്വാണത്തെപ്പറ്റി നടത്തിയ അന്ത്യപ്രഭാഷണത്തിന്റെ സ്മാരകവും ഉള്ളത്.

PC: mself

 കാഴ്ചകള്‍ ഇഷ്ടംപോലെ

കാഴ്ചകള്‍ ഇഷ്ടംപോലെ

ചരിത്രത്തെ സംബന്ധിക്കുന്ന കാഴ്ചകള്‍ ഇഷ്ടം പോലെ ഉള്ളതിനാല്‍ ചരിത്രപ്രേമികള്‍ക്ക് പറ്റിയ ഒരിചമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. കൊഹൂലയിലെ സ്തംഭം, ബുദ്ധസ്തംഭം,കുനാല്‍പൂര്‍, രാംചൗര, വൈശാലി മ്യൂസിയം തുടങ്ങിയവയൊക്കെ ഇവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.

PC: Shuklarajrishi

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് വൈശാലി സ്ഥിതി ചെയ്യുന്നത്.
ചൂടുള്ള കാലാവസ്ഥയാണ് ഇവിടുത്തേത്. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്.

 പട്ടടക്കല്‍, കര്‍ണ്ണാടക

പട്ടടക്കല്‍, കര്‍ണ്ണാടക

കര്‍ണ്ണാടകയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് പട്ടടക്കല്‍. പുരാതനഗ്രാമമായ ഇവിടം മാലപ്രഭ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലുമായി പണി കഴിപ്പിച്ച ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC: Ashwin Kumar

പ്രധാന ക്ഷേത്രങ്ങള്‍

പ്രധാന ക്ഷേത്രങ്ങള്‍

ചാലൂക്യ രാജാക്കന്‍മാര്‍ ഓരോ യുദ്ധവും ജയിച്ച് വരുമ്പോഴും അതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.
വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗല്‍ഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങള്‍.

PC: Dineshkannambadi

ഉനകോട്ടി

ഉനകോട്ടി

ത്രിപുരയിലെ ഉനകോട്ടി എന്ന ചരിത്രസ്ഥലം ശിവആരാധനയ്ക്ക് പേരുകേട്ടയിടമാണ്.
പാറകളില്‍ കൊത്തിയിരിക്കുന്ന രൂപങ്ങളും ചുറ്റും നിറഞ്ഞ പര്‍വ്വതങ്ങളുടെ ഭംഗിയും പ്രകൃതിസൗന്ദര്യവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണ് ഇവിടുത്തെ നിര്‍മ്മിതികള്‍.

PC: Atudu

കാടിനു നടുവില്‍

കാടിനു നടുവില്‍

കാടിന്റെ പച്ചപ്പിനു നടുവിലായാണ് ഈ രൂപങ്ങള്‍ കാണപ്പെടുന്നത്. കാടിന്റെ പച്ചപ്പിനെ കൂടാതെ വെള്ളച്ചാട്ടങ്ങള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC:Atudu

ചിത്തോര്‍ഗഡ് ഫോര്‍ട്ട്, രാജസ്ഥാന്‍

ചിത്തോര്‍ഗഡ് ഫോര്‍ട്ട്, രാജസ്ഥാന്‍

ചിറ്റൂര്‍ കോട്ട എന്നറിയപ്പെടുന്ന ചിത്തോര്‍ഗഡ് ഫോര്‍ട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
കൊട്ടാരങ്ങളും തൂണുകളും ഒക്കെ നിറഞ്ഞ ഈ കോട്ട യുനസ്‌കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നുകൂടിയാണ്.
692 ഏക്കറിലായാണ് കോട്ട പരന്നു കിടക്കുന്നത്.

PC: lensnmatter

ലോതല്‍ രാജസ്ഥാന്‍

ലോതല്‍ രാജസ്ഥാന്‍

ഇന്‍ഡ്‌സ് വാലി സംസംകാരത്തിന്റെ ബാക്കിശേഷിപ്പുകളാണ് രാജ്‌സഥാനിലെ ലോതലിലെ സ്മാരകങ്ങളും അവശിഷ്ടങ്ങളും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ 1955 ലെ ഖനനത്തിനു ശേഷമാണ് ഇവിടം പ്രശസ്തമാകുന്നത്.

PC: Emmanuel Dyan
നളന്ദ, ബീഹാര്‍

നളന്ദ, ബീഹാര്‍

യുനസ്‌കോയുടെ പൈകൃക പട്ടികയില്‍ ഇടം നേടിയ നളന്ദ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമങ്ങളിലൊന്നും ഏറ്റവുമധികം പുസ്തക ശേഖരവുമുണ്ടായിരുന്ന സ്ഥലങ്ങളിലൊന്നാണ്. എല്ലാവര്‍ക്കും അറിയുന്ന സ്ഥലമാണെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികള്‍ വളരെ കുറവാണ്.

PC: Agnibh Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X